Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Ernakulam

അധികം തുക ടോൾ പിരിച്ചതിനാൽ ടോൾ പിരിവ് അവസാനിപ്പിക്കണം; ഇടപ്പള്ളി മണ്ണുത്തി ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ ഹർജി

എറണാകുളം: ഇടപ്പള്ളി മണ്ണുത്തി പാതയിൽ നിർമ്മാണ ചിലവിനേക്കാൾ അധികം തുക ടോൾ പിരിച്ച കാരണത്താൽ ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി. അങ്കമാലി മുതൽ മണ്ണുത്തി വരെ ബിഒടി റോഡിൽ അടിയന്തരമായി ടോൾ നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ടോൾ കേസിലെ പ്രധാന ഹർജിക്കാരൻ ഷാജി കോടങ്കടത്താണ് പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ടോൾ പിരിവിനെതിരായ മറ്റ് ഹർജികൾ കോടതി ഇന്ന് പരിഗണിച്ചു. റോഡിന്റെ ദുരവസ്ഥ പഴയതുപോലെ തന്നെ തുടരുന്നു എന്ന് തൃശൂർ ജില്ലാ […]
Read more

എറണാകുളം റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിൽ തീപ്പിടിത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള വീട്ടില്‍ തീപ്പിടുത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ ഗൃഹോപകരണങ്ങളെല്ലാം തന്നെ കത്തി നശിച്ചു. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.തീപിടിച്ചപ്പോൾ വീട്ടില്‍ ആരുമില്ലായിരുന്നതിനാൽ ആള്‍ അപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ ഇരുപത്തിയാറ് വര്‍ഷമായി ഈ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു രാജുവും കുടുംബവും. മകളെ ജോലി സ്ഥലത്ത് ആക്കിയതിന് ശേഷം തിരികെ വരുമ്പോഴാണ് വീട്ടില്‍ നിന്നും പുക ഉയരുന്നുവെന്ന കാര്യം അയല്‍വാസികള്‍ പറഞ്ഞത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിളിക്കുകയായിരുന്നുവെന്ന് […]
Read more

കൊച്ചിയിൽ രാസലഹരി വിതരണം നടത്തുന്ന രണ്ട് യുവാക്കൾ പിടിയിൽ

കൊച്ചി: വൻതോതിൽ രാസലഹരി വിതരണം നടത്തുന്ന യുവാക്കൾ എക്‌സൈസിൻറെ പിടിയിൽ. പിടിയിലായവരിൽ മൂന്ന് പ്രതികൾ വിദ്യാർത്ഥികളാണ്. കോഴിക്കോട് താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടിൽ മുഹമ്മദ് മിദിലാജ് (23), കൊയിലാണ്ടി പന്തലായനി കുറവങ്ങാട് കപ്പന വീട്ടിൽ ഹേമന്ദ് സുന്ദർ (24), കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടിൽ മുഹമ്മദ് അർഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂർ ഇറങ്ങത്ത് വടക്കേ വലിയ പറമ്പിൽ വീട്ടിൽ കാർത്തിക് (23) എന്നിവരാണ് എക്‌സൈസ് എൻഫോഴ്സ്‌മെൻ് ആൻഡ് ആൻി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. പ്രതികൾ താമസിക്കുന്ന എറണാകുളം […]
Read more

മൊസാംബിക്കിലെ കപ്പൽ അപകടം; ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: മൊസാംബിക്കിലെ കപ്പൽ അപകടത്തിൽ മരിച്ച പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് മൃതദേഹം കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി. ഉച്ചയ്ക്ക് സംസ്കാര ചടങ്ങുകൾ നടത്തും. ഒക്ടോബർ 16നാണ് മൊസാംബിക്കിലെ ബെയ്റ തുറമുഖത്ത് ദുരന്തം സംഭവിച്ചത്. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ മാറ്റുന്നതിനിടെ ബോട്ടിൽ തിരമാല ഇടിച്ചുണ്ടായ അപകടത്തിൽ 21 പേരിൽ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. അപകടം സംഭവിക്കുന്നതിന് വെറും നാല് ദിവസങ്ങൾക്ക് മുൻപാണ് ഇന്ദ്രജിത്ത് ജോലിക്കായി […]
Read more

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് കൊച്ചിയിൽ

കൊച്ചി: സംസ്ഥാനത്തെ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ രോഗം സ്ഥിരീകരിച്ചെങ്കിലും നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചു. 2024-ൽ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 38 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എട്ടു പേർ മരണപെട്ടു.​ 2025 ലും സമാനമായ രീതിയാണ് ഉള്ളത്. കൂടാതെ രോഗത്തിന് പുതിയ വകഭേദങ്ങളും കണ്ടെത്തി. സംസ്ഥാനത്ത് 144 […]
Read more

തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻറെ ആഭിമുഖ്യത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ എറണാകുളം വഞ്ചി സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ ഉണ്ടായ പേവിഷബാധയെ തുടർന്ന് കഴിഞ്ഞ മെയ് മാസം ജീവൻ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരിയായ കൊല്ലം സ്വദേശിനി നിയാ ഫൈസലിന്റെ മാതാവ് എൻ. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എൻ്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ […]
Read more

ഇന്നോവയുമായി 16കാരന്റെ പരാക്രമം; വയോധികയ്ക്ക് പരിക്ക്

കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിൽ അലക്ഷ്യമായി കാറോടിച്ച വിദ്യാർത്ഥി നിരവധി വാഹനങ്ങളെ ഇടിച്ചിട്ടു. മൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. ഞാറയ്ക്കലിൽ വെച്ചാണ് വിദ്യാർത്ഥിയെ പൊലീസ് പിടികൂടിയത്. എടവനക്കാട് വെച്ച് വാഹനമിടിച്ച് വയോധികയ്ക്ക് പരുക്കേറ്റു. വൈക്കത്തിൽ രജിസ്റ്റർ ചെയ്ത വാഹനത്തിന്റെ അപകടകരമായ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ […]
Read more

വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയുടെ വധശിക്ഷ റദ്ദാക്കി; പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷ റദ്ദാക്കി. പ്രതിയെ ഹൈക്കോടതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വെറുതെ വിട്ടു. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ ലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് […]
Read more

കൊച്ചി മുനമ്പത്ത് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി

കൊച്ചി: കൊച്ചി മുനമ്പത്ത് നിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനികളെ കണ്ടെത്തി. 7 പേരടങ്ങുന്ന സംഘത്തെയാണ് കണ്ടെത്തിയത്. വിദ്യാർത്ഥിനികൾ ഹൈകോർട്ട് ജംഗ്ഷനിൽ ബസിൽ വന്നിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത കുട്ടികളെ പൊലീസ് അവിടെ നിന്ന് വൈപിനിലേക്ക് കൊണ്ട് പോയി. കാണാതായതിനെ തുടർന്ന് കുട്ടികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് കുട്ടികളെ കണ്ടെത്തിയത്.
Read more

കൊച്ചിയിൽ ലഹരിവസ്തുക്കളുമായി സിനിമാ പ്രവർത്തകർ പിടിയിൽ

കൊച്ചി: സിനിമാ മേഖലയുമായി ബന്ധമുള്ള രണ്ടുപേരെ രാസലഹരി കേസിൽ എക്സൈസ് സംഘം കൊച്ചിയിൽ നിന്ന് പിടികൂടി. മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറപ്രവർത്തകരായ രതീഷും നിഖിലും ആണ് പിടിയിലായത്. ഇരുവരും കണ്ണൂർ സ്വദേശികളാണ്. രഹസ്യവിവരത്തെ തുടർന്ന് കുന്നത്തുനാട് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഗ്രാമിൽ അധികം എംഡിഎംഎയും ആറ് ഗ്രാമിൽ അധികം കഞ്ചാവും പിടിച്ചെടുത്തു. ലഹരിവസ്തുക്കൾ ഇവർക്ക് എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും […]
Read more

Recent News

Advertisement
WhiteswanTV Footer