എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ പുകവലിച്ചു; നീലേശ്വരം സ്വദേശി അറസ്റ്റില്‍
കൊച്ചി: വിമാനത്തിനകത്ത് പുകവലിച്ചയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കാസര്‍കോഡ് നീലേശ്വരം സ്വദേശി അനില്‍ കുമാറാണ് കൊച്ചി നെടുമ്പാശ്ശേരിയില്‍ അറസ്റ്റിലായത്. കുവൈത്തില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യഎക്‌സ്പ്രസ് സുരക്ഷാവിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Read more