ഫരീദാബാദ്: ഫരിദാബാദിൽ 18 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം ഓടയിൽ കണ്ടെത്തിയ കേസിൽ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ ഓടയിൽ എറിഞ്ഞ് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ബിഹാറിലെ മധുബാനി സ്വദേശിനിയായ നീലമാണ് അറസ്റ്റിലായത്. കുടുംബത്തിലെ കടുത്ത ദാരിദ്ര്യമാണ് കുഞ്ഞിനെ കൊല്ലാൻ കാരണമായതെന്ന് പ്രതി പൊലീസിനോട് മൊഴി നൽകി. കൊല്ലപ്പെട്ട പെൺകുഞ്ഞ് നീലയുടെ ആറാമത്തെ കുട്ടിയാണെന്നും അധികൃതർ അറിയിച്ചു.




