നിയമം ലംഘിച്ചുള്ള നിർമാണം; കണ്ണൂർ നഗരമധ്യത്തിലെ 10 നില കെട്ടിടം പൊളിച്ചുതുടങ്ങി
കണ്ണൂർ: നഗരത്തിലെ നിർമാണച്ചട്ടങ്ങൾ കാറ്റിൽപ്പറത്തി പണികഴിപ്പിച്ച കൂറ്റൻ കെട്ടിടം കോർപ്പറേഷൻ നിർദേശപ്രകാരം പൊളിച്ചുനീക്കിത്തുടങ്ങി. കാൽടെക്സിന് സമീപം എൻ.എസ് ടാക്കീസിന് അടുത്ത് പത്ത് വർഷം മുൻപ് പണിത 10 നില കെട്ടിടമാണ് അധികൃതരുടെ കർശന നിലപാടിനെത്തുടർന്ന് നിലംപൊത്തുന്നത്. ഇത്തരത്തിൽ നിയമലംഘനം കണ്ടെത്തി ഒരു ബഹുനില കെട്ടിടം പൂർണ്ണമായി പൊളിച്ചുനീക്കുന്നത് കണ്ണൂർ നഗരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. ഏഴ് നിലകൾക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത് എങ്കിലും പത്ത് നിലകൾ നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നഗരമധ്യത്തിലെ അനധികൃത കെട്ടിടം കോർപ്പറേഷൻ പൊളിച്ചുനീക്കുന്നുണ്ട്. കുറഞ്ഞ […]
Read more

