സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kerala

തളിപ്പറമ്പിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ-കോളി; മഞ്ഞപ്പിത്ത വ്യാപനം, കുടിവെള്ള വിതരണം നിരോധിച്ചു

കണ്ണൂർ: കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. കണ്ണൂർ തളിപ്പറമ്പിലെ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്‍റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം ശേഖരിക്കുന്നത്. അതേസമയം കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നി‍ർദേശം നൽകിയിട്ടുണ്ട്. പ്രദേശത്തെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് […]
Read more

ഒന്നരക്കോടിയുടെ പച്ചക്കറി വാങ്ങിയശേഷം പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

മൂന്നാർ: ഒന്നരക്കോടി രൂപയുടെ പച്ചക്കറികൾ വാങ്ങി വട്ടവടയിലെ കർഷകരെ കബളിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു. ഏകദേശം ഒന്നര വർഷത്തിന് ശേഷം ചെന്നൈയിൽ വെച്ചാണ് പ്രതിയായ ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിലെ എസ്. യേശുരാജ് (32) മൂന്നാർ പൊലീസിന്റെ പിടിയിലായത്. പണം നൽകാത്തതിനെ തുടർന്ന് ഹോർട്ടികോർപ്പിന് പച്ചക്കറികൾ നൽകുന്നത് കർഷകർ ഒരു വർഷം മുൻപ് അവസാനിപ്പിച്ചിരുന്നു. പിന്നീട് സ്വകാര്യ കമ്പനി കർഷകരിൽ നിന്നും പച്ചക്കറി സ്വീകരിക്കാൻ തുടങ്ങി. കമ്പനി ജീവനക്കാരനായ യേശുരാജിനായിരുന്നു ദൗത്യത്തിന്റെ ചുമതല. എന്നാൽ, യേശുരാജ് കമ്പനിയെ […]
Read more

വൻ ഓഫറുകളുമായി സപ്ലൈകോ; ക്രിസ്മസ് ഫെയറിൽ ബ്രാൻഡഡ് സാധനങ്ങൾക്കടക്കം വൻ വിലക്കുറവിൽ

എറണാകുളം: വൻവിലക്കുറവും നിറയെ ഓഫറുകളുമായി സപ്ലൈകോ ക്രിസ്മസ് ഫെയർ ഡിസംബർ 21 മുതൽ 30 വരെ. എറണാകുളം ജില്ലയിലെ എറണാകുളത്തപ്പൻ ഗ്രൗണ്ടിലാണ് സപ്ലൈകോ ജില്ലാ ഫെയർ സംഘടിപ്പിക്കുന്നത്. കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ ഇന്ന് (ശനിയാഴ്ച്ച) രാവിലെ 11ന് ജില്ലാ ഫെയർ ഉദ്ഘാടനം ചെയ്യും. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി വിശിഷ്ടാതിഥിയായെത്തും. കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മുത്തേടൻ ആദ്യ വിൽപന നിർവഹിക്കും.യോഗത്തിൽ സപ്ലൈകോ ചെയർമാനും മാനേജിംഗ് […]
Read more

നിർമാണത്തിലിരുന്ന കിണർ ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കല്‍പറ്റ: വയനാട് മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിണറ്റിൽ റിങ്ങ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്.
Read more

ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു; സംഭവം ക്ലാസ് മുറിയിൽ നിന്ന്

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ വട്ടവിള യു.പി. സ്‌കൂളിലെ വിദ്യാര്‍ഥിനി നേഹയ്ക്കാണ് (12) പാമ്പുകടിയേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ കുട്ടിയെ ചെങ്കലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയും പിന്നീട് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോവുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു അപകടം. ക്ലാസില്‍ നിന്ന് കുട്ടിക്ക് പാമ്പുകടിയേല്‍ക്കുന്നതുവരെ ആരും പാമ്പിനെ കണ്ടിരുന്നില്ല. അതെ സമയം […]
Read more

‘ബോച്ചേ സണ്‍ബേണ്‍ ന്യൂ ഇയര്‍’ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടി തടഞ്ഞ് ഹൈക്കോടതി. സമീപവാസികൾ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായ സമീപപ്രദേശത്ത് തോട്ടഭൂമി അനധികൃതമായി തരം മാറ്റി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ സ്ഥലത്താണ് ന്യൂയർ പാർട്ടി നടത്തുന്നത്. ഇത് ക്രമസമാധാനത്തെയും അപകടകരമായ അന്തരീക്ഷം ഉണ്ടാകുമെന്ന സാഹചര്യത്തെയും മുൻനിർത്തി പരിപാടി നിർത്തിവയ്ക്കാൻ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ ഇന്നലെ ഉത്തരവിട്ട കാര്യം കോടതിയെ അറിയിച്ചു. പരിപാടിക്ക് അനുമതി […]
Read more

ചൂരൽമല പുനരധിവാസം; ടൗൺഷിപ്പിനുള്ള നടപടികൾ ഉടനെ തുടങ്ങുമെന്ന് മന്ത്രി കെ. രാജൻ

ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട ഭൂമി ലഭ്യമാക്കാൻ കോടതിയുടെ അനുമതി വന്നതോടെ ടൗൺഷിപ്പ് നിർമ്മാണ നടപടികൾ തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ച് സുരക്ഷാ പഠനം നടത്തിയിരുന്നു. അനുകൂല റിപ്പോർട്ടുകൾ ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നാണ് ഭൂപ്രദേശം തിരഞ്ഞെടുത്തത്. ഇതിൽ നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിരിക്കുകയാണ്. സർവകക്ഷി യോഗം ഈ ആശയത്തിന് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഭൂമി […]
Read more

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾ മരിച്ചു; നാലുപേർക്ക് പരുക്ക്

പത്തനംതിട്ട ∙ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ പൊന്നമ്പാറയിൽ വച്ചായിരുന്നു അപകടം. നാലുപേര്‍ക്ക് പരുക്കേറ്റു. ചങ്ങനാശേരി പെരുന്ന സ്വദേശി ബാബു (68) ആണു മരിച്ചത്. വാഹനം ഓടിച്ച അര്‍ജുന്‍, യാത്രക്കാരായ ശശി എന്നിവർക്ക് സാരമായി പരുക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന ആരുഷി എന്ന ഒന്‍പതു വയസ്സുകാരിക്കും പരുക്കുണ്ട്. വളവു തിരിഞ്ഞപ്പോള്‍ നിയന്ത്രണം വിട്ട കാർ കൊക്കയിലേക്കു മറിയുകയായിരുന്നു. തുടർന്ന് മരത്തിലിടിച്ചാണു കാർ നിന്നത്. പൊലീസും അഗ്നി രക്ഷാ സംഘവും മോട്ടർ വാഹന […]
Read more

തമിഴ്നാട്ടിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവം: കേരളത്തെ കുറ്റപ്പെടുത്തി ദേശീയ ഹരിത ട്രൈബ്യൂണൽ, പ്രതിഷേധം ശക്തം

ചെന്നൈ: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ കേരളത്തിൽനിന്നുള്ള സംഘം പരിശോധന നടത്തി. ഇതിന്റെ ഭാഗമായി മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കും. കൂടാതെ തിരുനെൽവേലി കളക്ടറെയും കേരള സംഘം സന്ദർശിക്കും.മൂന്നു ദിവസത്തിനുള്ളിൽ തള്ളിയ മെഡിക്കൽ മാലിന്യങ്ങൾ നീക്കണമെന്ന് കേരളത്തോട് കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ അറിയിച്ചിരുന്നു. പലതവണയായി കേരളം മാലിന്യം തള്ളിയെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം കേരളത്തിനാണെന്നും ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖല ബെഞ്ച് കുറ്റപ്പെടുത്തി. തിരുവനന്തപുരം ആർസിസിക്കെതിരെയും കോവളത്തെ സ്വകാര്യ ഹോട്ടലിനെതിരെയും […]
Read more

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനം; ഫെമിനിച്ചി ഫാത്തിമ താരം

29ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സമാപനമായി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച നടന്ന സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കി മേളയിലെ താരമായി.. updating…
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.