Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

സ്പീക്കര്‍ കവലച്ചട്ടമ്പിയെപ്പോലെ പെരുമാറുന്നു – പി വി അന്‍വര്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എം ഷംസീറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍. 139 നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്പീക്കര്‍ ചിലരുടെ പി ആര്‍ പണിയാണ് നടപ്പാക്കുന്നതെന്നും, ഒരു കവലച്ചട്ടമ്പിയുടെ നിലവാരത്തിലേക്ക് താണുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസില്‍ വിശ്വാസമില്ല. ഇക്കാര്യം ഞാന്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഒരു നീതിയും പൊലീസില്‍ നിന്നും ലഭിക്കില്ല. പിണറായി അഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ ഒരു നീതിയും ലഭിക്കില്ല. സീനിയര്‍ മോസ്റ്റായുള്ള എസ് ഐ ടി ടീം മറ്റൊരു […]
Read more

മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രം നോക്കി സ്വഭാവത്തെ അധിക്ഷേപിച്ച എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമുള്ള മാധ്യമ പ്രവർത്തകർക്ക് എതിരായ അധിക്ഷേപകരമായ പരാമർശം പിൻവലിച്ച് എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിലമ്പൂരിലായിരുന്നു എ. വിജയരാഘവൻറെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപം. ഇഷ്ടപ്പെടാത്ത വാർത്തകളെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കാറുണ്ട്. ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. അത്തരം വിമർശനങ്ങൾ […]
Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ 71 ഡോക്ടർ തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : കോടതി വ്യവഹാരങ്ങളെ തുടർന്ന് നിയമനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് മന്ത്രി വീണ ജോർജ്. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ വിഭാഗത്തിൽ 61 ഉം നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 10 ഉം ഉൾപ്പെടെ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് നിയമസഭയിൽ തോട്ടത്തിൽ രവീന്ദ്രന് രേഖാമൂലം മറുപടി നൽകി. കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി. -യിൽ നിന്നും നിയമന […]
Read more

സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്

കോഴിക്കോട്: സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചാരണത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രിക്ക് മനാഫ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം മനാഫിനെതിരെ പരാതി നല്‍കിയിരുന്നു. മനാഫ് കുടുംബത്തിന്റെ വൈകാരികത മുതലെടുക്കുന്നുവെന്നും അര്‍ജുന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നുവെന്നുമാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയില്‍ നിന്ന് മനാഫിനെ […]
Read more

ഗവര്‍ണറെ കണ്ട് പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ കൈമാറി; പി വി അന്‍വര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ […]
Read more

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ മാര്‍ഗരേഖ തയ്യാറാക്കും: മുഖ്യമന്ത്രി

പഴയ കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിടങ്ങളുടെ ഫയര്‍ എന്‍.ഒ. സി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്‌നിസുരക്ഷാ വകുപ്പും സംയുക്തമായി നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. 2011 ലെ പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സ് നിലവില്‍ വന്ന ശേഷം ഫയര്‍ എന്‍.ഒ. സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനുമുമ്പ് സ്ഥാപിച്ച കെട്ടിടങ്ങള്‍ക്ക് അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ് […]
Read more

കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം ; ഒരാള്‍ മരിച്ചു, രണ്ട് പേരുടെ നില അതീവ ഗുരുതരം

കോ​ഴിക്കോട് : പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു രാജേശ്വരി(63), രണ്ട് പേരുടെ നില അതീവ ഗുരുതരം, നിരവധി പേർക്ക് പരിക്ക്. ബസിനകത്തുള്ളവരെയൊക്കെ പുറത്തെത്തിച്ചു എന്നതാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയി​ലേക്ക് മാറ്റി. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പുഴയിൽ പൊലീസിന്റെ ഫയർഫോഴ്സിന്റെയും നേ​തൃത്വത്തിൽ ​തെരച്ചിൽ തുടരുകയാണ്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
Read more

ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി പി വിജയനെ നിയമിച്ചു

തിരുവനന്തപുരം: ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി വിജയന്‍ ഇന്റലിജന്‍സ് വിഭാഗം മേധാവിയാകുന്നത്. എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു. കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താല്‍ ക്രമസമാധാനചുമതലയുണ്ടായിരുന്ന […]
Read more

‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’

മികച്ച അഭിനയത്തിലൂട ജനഹൃദയങ്ങളിലും മലയാള സിനിമാ മേഖലയിലും ഇടംനേടിക്കൊണ്ടിരിക്കുന്ന താരമാണ് ഹക്കീം ഷാജഹാൻ. ബസൂക്കയിൽ മമ്മൂട്ടിയാണ് തന്നെ തെരഞ്ഞെടുത്തതെന്നാണ് ഹക്കീം പറയുന്നത്. ‘പ്രണയവിലാസം എന്ന ചിത്രം കണ്ടതിന് ശേഷം മമ്മൂക്കയാണ് എന്നെ ബസൂക്കയിലേക്ക് നിർദേശിച്ചത്. ‘അവനെ വെച്ചാൽ മതി, ആ സിനിമയിൽ നന്നായി അഭിനയിച്ചിട്ടുണ്ട്’ എന്ന് മമ്മൂക്ക പറഞ്ഞതായി നേരത്തെ അറിഞ്ഞിരുന്നു. ചിത്രം മമ്മൂക്ക കുടുംബമായി ഇരുന്നാണ് കണ്ടത്. മൂന്ന് ആർട്ടിസ്റ്റുകൾ വന്നതിൽ എന്നെ സെലക്ട് ചെയ്തത് മമ്മൂക്കയാണ്. ബസൂക്കയുടെ ചിത്രീകരണം തുടങ്ങി രണ്ട് മൂന്ന് ദിവസം […]
Read more

പൊന്നാനിയുടെ മാത്രമല്ല, കേരളത്തിന്റെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് കേബിള്‍ സ്റ്റേയഡ് പാലം ; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : പൊന്നാനി അഴിമുഖത്തിന് കുറുകെ നിർമിക്കുന്ന കേബിള്‍ സ്റ്റേയഡ് പാലത്തിന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയെന്ന് പി. നന്ദകുമാറിന്റെ സബ്മിഷന് മറുപടി. കേരളത്തിന്റെ ശ്രദ്ധേയമാകുന്ന പദ്ധതികളിലൊന്നാണ് കേബിള്‍ സ്റ്റേയഡ് പാലമെന്ന് മന്ത്രി എ.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സർവേ പൂര്‍ത്തിയാക്കി ബി.വി.ആർ കലക്ടര്‍ അംഗീകരിച്ചു. ആർ.ബി.ഡി.സി.കെ യെ എസ്.പി.വി ആയി നിയമിച്ചിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആര്‍ അംഗീകരിച്ച് 280.09 കോടി രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടരുകയാണ്. ഭൂമിയേറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി വിജ്ഞാപനം […]
Read more

Recent News

Advertisement