Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാധ്യമപ്രവര്‍ത്തകരുടെ വസ്ത്രം നോക്കി സ്വഭാവത്തെ അധിക്ഷേപിച്ച എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : നല്ല വസ്ത്രം ധരിക്കുന്ന മാധ്യമ പ്രവർത്തകർ കൂടുതൽ കളളം പറയുന്നവരാണെന്നും നല്ല ഷർട്ടും പാന്റും ലിപ്സ്റ്റിക്കും ഒക്കെ ഇട്ടു വരുന്നവരെ സൂക്ഷിക്കണം എന്നുമുള്ള മാധ്യമ പ്രവർത്തകർക്ക് എതിരായ അധിക്ഷേപകരമായ പരാമർശം പിൻവലിച്ച് എ. വിജയരാഘവൻ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. നിലമ്പൂരിലായിരുന്നു എ. വിജയരാഘവൻറെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്ഷേപം.

ഇഷ്ടപ്പെടാത്ത വാർത്തകളെ രാഷ്ട്രീയ നേതാക്കൾ വിമർശിക്കാറുണ്ട്. ഏത് കാലത്ത് നിന്നാണ് അദ്ദേഹം ചിന്തിക്കുന്നത് എന്നു പോലും സംശയം ജനിപ്പിക്കുന്നതാണ് ഈ പ്രതികരണം. അത്തരം വിമർശനങ്ങൾ സ്വാഭാവികവുമാണ്. പക്ഷേ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകരുടെ വസ്ത്രധാരണം നോക്കി അവരെ സ്വഭാവഹത്യ ചെയ്യുന്ന പ്രതികരണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer