Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗവര്‍ണറെ കണ്ട് പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ കൈമാറി; പി വി അന്‍വര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ എംഎല്‍എ. ഒരു സ്വതന്ത്ര എംഎല്‍എ എന്ന നിലയിലാണ് ഗവര്‍ണറെ കണ്ടത്. പുറത്ത് കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട് നേരിടുന്ന ഭീക്ഷണികളില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗവര്‍ണറെ കണ്ട് എന്താണ് പറഞ്ഞതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവര്‍ണറെ കണ്ടതെന്നും അന്‍വര്‍ പറഞ്ഞു. താന്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ചില തെളിവുകള്‍ കൂടി ഗവര്‍ണര്‍ക്ക് കൈമാറുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ തന്നെ പ്രതിപക്ഷ ഭാഗത്ത് ഇരുത്തേണ്ട ജോലി സ്പീക്കര്‍ എടുക്കണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix