Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് മെഡിക്കൽ കോളജിൽ 71 ഡോക്ടർ തസ്തികകളിൽ ഒഴിവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം : കോടതി വ്യവഹാരങ്ങളെ തുടർന്ന് നിയമനങ്ങൾക്ക് തടസമുണ്ടായിരിക്കുന്നതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് മന്ത്രി വീണ ജോർജ്. അതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ക്ലിനിക്കൽ വിഭാഗത്തിൽ 61 ഉം നോൺ ക്ലിനിക്കൽ വിഭാഗത്തിൽ 10 ഉം ഉൾപ്പെടെ ആകെ 71 ഡോക്ടർ തസ്തികകളിൽ ഒഴിവുണ്ടെന്ന് നിയമസഭയിൽ തോട്ടത്തിൽ രവീന്ദ്രന് രേഖാമൂലം മറുപടി നൽകി.

കോഴിക്കോട് മെഡിക്കൽ കോളജിലെ ക്ലിനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി. -യിൽ നിന്നും നിയമന ശിപാർശ ലഭിച്ച അഞ്ച് പേർക്ക് നിയമന ഉത്തരവ് നല്കി. ബാക്കി ഒഴിവുകളിൽ പി.എസ്..സി. യിൽ നിന്നും നിയമന ശിപാർശ ലഭിക്കുന്നതുവരെ സീനിയർ റസിഡൻറമാരെ നിയമിച്ച് ഒഴിവുകൾ താത്കാലികമായി നികത്തി. നോൺ ക്ലിനിക്കൽ വിഭാഗത്തിൽ എട്ട് ഒഴിവുകളിലേക്ക് നിയമന ഉത്തരവുകൾ നിൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്നതിനാൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ക്ലിനിക്കൽ-നോൺ ക്ലിനിക്കൽ വിഭാഗത്തിലെ ഡോക്ടർമാരുടെ പ്രഫസർ തസ്തികകളിലേക്കും അസോസിയേറ്റ് പ്രഫസർ തസ്തികകളിലേക്കും, കോടതി വിധിക്ക് വിധേയമായി, താത്കാലിക സ്ഥാനക്കയറ്റം നൽകി ഈ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix