Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

പാറശ്ശാലയിൽ 6000 കിലോ റേഷൻ അരി പിടികൂടി

തിരുവനന്തപുരം: പാറശ്ശാല കാരാളിയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6000 കിലോ റേഷൻ അരി പിടികൂടി. ഭക്ഷ്യവകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്. പാറശ്ശാല കാരാളി കുളത്തിന് സമീപമുള്ള ആളൊഴിഞ്ഞ വാടകവീട് ഗോഡൗണാക്കി മാറ്റിയാണ് അരി സൂക്ഷിച്ചിരുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ കടകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് ശേഖരിക്കുന്ന അരി പോളിഷ് ചെയ്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50 കിലോ വീതമുള്ള […]
Read more

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് 551.50 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ നിർമാണ, അറ്റകുറ്റപ്പണി പ്രവൃത്തികൾക്കായാണ് തുക അനുവദിച്ചത്. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച നിർദേശത്തിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകി. തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 2025-26 സാമ്പത്തിക വർഷത്തിൽ 377.80 കോടി രൂപയും 2024-25ൽ 326.97 കോടി രൂപയുമാണ് ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിരുന്നത്. ഈ […]
Read more

വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിക്കെതിരെ KSEBWA

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ പ്രതിഷേധവുമായി കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കാൻ ജീവനക്കാർ മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുന്നുവെന്ന തരത്തിലുള്ള പ്രസ്താവന അപലപനീയമാണെന്ന് സംഘടന പ്രതികരിച്ചു. ‘മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു’ എന്ന മുഖ്യമന്ത്രിയുടെ പരാമർശം തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബിഡബ്ല്യുഎ ആരോപിച്ചു. വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമമെന്നും സംഘടന കുറ്റപ്പെടുത്തി. വൈദ്യുതി വിതരണം […]
Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വൈദ്യുതി ആവശ്യകത ഉയർന്നതോടെ കഴിഞ്ഞ ദിവസം പീക്ക് സമയത്തെ ഉപഭോഗം രണ്ടര ലക്ഷം മെഗാവാട്ടിന് മുകളിലെത്തി. ഇത് സംസ്ഥാനത്തെ സർവകാല റെക്കോർഡാണെന്നാണ് റിപ്പോർട്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ തേടുകയാണ് കെഎസ്ഇബി. പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം തുടരാനാണ് സാധ്യത. വൈദ്യുതി ഉപയോഗം ഇനിയും ഉയരാൻ സാധ്യതയുണ്ട്. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് […]
Read more

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെ വൈദ്യുതി ആവശ്യകതയിൽ വൻ വർധനയുണ്ടാകുന്നതിനാൽ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചിലൂടെ ലഭിക്കുന്ന വൈദ്യുതിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും താപനില ഉയരാൻ കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ […]
Read more

ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി വോൾവോ

തിരുവനന്തപുരം: വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്റെ കെഎസ്ആർടിസി വോൾവോ ബസ്. തിരുവനന്തപുരം– എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വെറും 505 രൂപയാണ് യാത്രാനിരക്ക്. ഏകദേശം നാല് മണിക്കൂറിനുള്ളിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിച്ചേരാം എന്നതും ബസിന്റെ പ്രധാന പ്രത്യേകതയാണ്. സുഖകരമായ സീറ്റുകളും യാത്രക്കാർക്ക് മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ബസിന്റെ വീഡിയോ വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11ന് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതോടെയാണ് കെഎസ്ആർടിസി വോൾവോ സർവീസ് […]
Read more

ചുട്ട് പൊള്ളും; താപനില 4 ഡിഗ്രി വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം ദുർബലമായതും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂട് വർധിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. പകൽ 11 മുതൽ […]
Read more

എല്‍ നിനോ പ്രതിഭാസം മത്സ്യസമ്പത്തും കവര്‍ന്നെടുക്കുമെന്ന് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: എൽ നിനോ പ്രതിഭാസം കടലിലെ മത്സ്യസമ്പത്തിൽ കുറവുണ്ടാക്കാൻ ഇടയാക്കുമെന്ന് ഐഎസ്ആർഒ. ഐഎസ്ആർഒ വിക്ഷേപിച്ച ഓഷ്യൻസാറ്റ്-3 ഉപഗ്രഹത്തിൽനിന്നുള്ള നിരീക്ഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. എൽ നിനോയുടെ ഭാഗമായി കടലിലെ സൂക്ഷ്മ സസ്യങ്ങളായ ഫൈറ്റോപ്ലാങ്ക്ടണുകളുടെ വളർച്ച കുറഞ്ഞതാണ് മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കാനുള്ള പ്രധാന കാരണം. കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തൽ. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പസഫിക് സമുദ്രഭാഗത്ത് സമുദ്രോപരിതല താപനില അസാധാരണമായി ഉയരുന്ന പ്രതിഭാസമാണ് എൽ നിനോ. സമുദ്രത്തിലെ അധിക താപവർധന അന്തരീക്ഷത്തിലെ കാറ്റിന്റെയും സമുദ്രജല പ്രവാഹങ്ങളുടെയും […]
Read more

‘വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു’; അനിൽ വി. നാഗേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രവും ‘വീരവണക്കം’ എന്ന തമിഴ് ചിത്രവും പുറത്തിറക്കിയ അനിൽ വി. നാഗേന്ദ്രൻ, മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി പറഞ്ഞു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് ദ്രോഹിക്കുന്ന […]
Read more

‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പുമായി എക്സൈസ്; ഉല്‍പാദനം മുതല്‍ ഉപഭോഗം വരെ നിരീക്ഷിക്കും

തിരുവനന്തപുരം: കള്ളിന്റെ ഉൽപാദനം മുതൽ ഉപഭോഗം വരെയുള്ള നടപടികൾ നിരീക്ഷിക്കാൻ പുതിയ സംവിധാനവുമായി എക്സൈസ് വകുപ്പ്. ‘ട്രാക്ക് ആൻഡ് ട്രേസ്’ എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാനാണ് തീരുമാനം. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന കള്ള് ചെത്തൽ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് നീക്കം. ചെത്താൻ ഉദ്ദേശിക്കുന്ന എല്ലാ മരങ്ങൾക്കും സെപ്റ്റംബർ 20നകം നമ്പർ നൽകണമെന്നാണ് നിർദേശം. ഓരോ മരത്തിന്റെയും വിവരങ്ങൾ ‘ട്രാക്ക് ആൻഡ് ട്രേസ്’ ആപ്പിൽ രേഖപ്പെടുത്തി ജിയോ ടാഗ് ചെയ്യണം. ഇത്തരത്തിൽ ഡാറ്റാബേസ് തയ്യാറാക്കിയ ശേഷമേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix