Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നിയന്ത്രണം വിട്ട ഥാർ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരനും വിദ്യാർത്ഥിക്കും പരിക്ക്. മലയിൻകീഴ് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന സ്‌കൂട്ടറിലേക്കും തുടർന്ന് പാതയിലൂടെ നടന്നു വരികയായിരുന്ന വിദ്യാർത്ഥിയെയും ഇടിച്ചു. പിന്നാലെ റോഡിൽ നിന്ന് മാറി സമീപത്തെ പുരയിടത്തില്‍ നിന്ന ഇലക്ട്രിക് പോസ്റ്റിലിടിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിന്‍കീഴ് സ്വദേശിയായ ഡോക്ടറും ഭാര്യയുമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണ്ണമായി […]
Read more

എന്‍ഡിഎ പ്രകടനപത്രികയ്ക്ക് ജനാഭിപ്രായം തേടി ബിജെപി

തിരുവനന്തപുരം: രാജ്യത്തിന്റെ വികസനത്തിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന യുവാക്കൾ, കർഷകർ, സംരംഭകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് അഭിപ്രായം ശേഖരിച്ച് എന്‍ഡിഎ പ്രകടനപത്രിക തയ്യാറാക്കാൻ ബിജെപി. ഈ നടപടി സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. വർത്തമാന കാലത്തെ വെല്ലുവിളികൾ നേരിടാൻ സമൂഹത്തിലെ വിവിധ തലങ്ങളിൽനിന്ന് പുതിയ ആശയങ്ങളും അഭിപ്രായങ്ങളും ഉയർന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പുരോഗതിക്കായി ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കിടാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. ക്യൂആർ കോഡ് സ്കാൻ […]
Read more

പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വർഷ കഠിന തടവ്

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിന തടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ചിറയിന്‍കീഴ് ശാര്‍ക്കര സ്വദേശി സുജിത്തിനെയാണ് (26) ആറ്റിങ്ങല്‍ അതിവേഗ സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ മാതാവിനെ ഉറക്ക ഗുളികകള്‍ നല്‍കി മയക്കിയ ശേഷമായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. പീഡനത്തിനു ശേഷം വിവാഹ വാഗ്ദാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടില്‍ കൊണ്ടുപോയും നിരവധി തവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചതോടെയാണ് സംഭവം […]
Read more

മൂന്ന് ദിവസം മുമ്പ് കടലിൽ നിന്ന് കാണാതായ 12 കാരൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ 12 കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുമ്പൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം, റോസി ഹൗസിൽ താമസിക്കുന്ന പത്രോസിന്റെയും ഡയാനയുടെയും മകൻ ജോബിൾ ആണ് മരിച്ചത്. മത്സ്യ തൊഴിലാളികളാണ് കടലിൽ ഒഴുകിക്കൊണ്ടിരുന്ന മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജോബിളിനെ ഒക്ടോബർ 31-ന് വൈകിട്ട് 4.30 ഓടെയാണ് കാണാതായത്. സ്കൂൾ വിട്ടു വീട്ടിലെത്തിയതിന് ശേഷം ബന്ധുവായ […]
Read more

മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം; രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം: വീട്ടമ്മയുടെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച് മാലപ്പൊട്ടിക്കാനുള്ള ശ്രമം നടത്തിയ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അരുവിക്കര സ്വദേശികളായ അൽ അസർ, നൗഷാദ് എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. മുണ്ടേല സ്വദേശിയായ സുലോചനയുടെ മാലയാണ് ഇവർ തട്ടിയെടുക്കാൻ ശ്രമിച്ചത്. വീട്ടിലേക്കു പോകാൻ നെടുമങ്ങാട്ട് കാത്തുനിന്നിരുന്ന സുലോചനയോട്, മുണ്ടേലയിലേക്കാണെന്ന് പറഞ്ഞ് ഇവർ ഓട്ടോയിൽ കയറ്റി. പിന്നാലെ കൊക്കോതമംഗലത്ത് എത്തിയപ്പോൾ സുലോചനയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചു. സുലോചനയുടെ നിലവിളി […]
Read more

സ്വർണ്ണ പാളി വിവാദം; ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് എന്‍ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡൻറ് എൻ. വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. എസ്.പി ശശിധരനാണ് വാസുവിന്റെ മൊഴി രേഖപ്പെടുത്തിയത്. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമാണ് എൻ വാസു. പിഎ സുധീഷ് കുമാറിന്റെ അറസ്റ്റിനുശേഷമാണ് ഈ ചോദ്യം ചെയ്യൽ. കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി അടക്കം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്. ആസൂത്രണത്തിൽ പങ്കുണ്ടെന്ന […]
Read more

ശബരിമല റോഡുകൾക്കായി 377. 8 കോടി രൂപ അനുവദിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ശബരിമല തീർത്ഥാടകർ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലെ 82 റോഡുകൾക്കായാണ് തുക അനുവദിച്ചത്. തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി രൂപയുണ്ട്. കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി എന്നിങ്ങനെ തുക അനുവദിച്ചു. ഇടുക്കിയിൽ […]
Read more

കാണാതായ കുട്ടിക്കായുള്ള തിരച്ചിലിനിടെ രക്ഷപ്പെടുത്തിയത് മുങ്ങിത്താഴുന്ന മറ്റൊരു യുവതിയെ; 12കാരനായി തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: അടിമലത്തുറയിൽ കഴിഞ്ഞ ദിവസം കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ടു കാണാതായ 12 കാരനു വേണ്ടി തിരച്ചിൽ നടക്കവെ പൊഴിയിൽ അകപ്പെട്ട മറ്റൊരു യുവതിയെ തിരച്ചിൽ സംഘം രക്ഷപ്പെടുത്തി. അടിമലത്തുറ പൊഴിമുഖത്തു മുങ്ങിത്താണുകൊണ്ടിരുന്ന യുവതിയെയാണ് കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തുന്നതിന് മുങ്ങൽ വിദഗ്ധർ ഉൾപ്പെട്ട സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുമ്പോഴാണ് സമീപത്തെ പൊഴിയിൽ യുവതി മുങ്ങിത്താഴുന്ന വിവരം നാട്ടുകാർ അറിയിച്ചത്. കോസ്‌റ്റൽ പൊലീസ് വാർഡൻ സുനിറ്റ്,കോസ്റ്റൽ എസ്എച്ച്.ഒ വി.എസ്.വിപിൻ,എസ്.ഐ […]
Read more

പുതിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം: അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍; ചടങ്ങില്‍നിന്ന് വിട്ടുനിന്നു

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ നടന്‍ പ്രേംകുമാറിന് അതൃപ്തി. പുതിയ ചെയര്‍മാനായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ചുമതലയേറ്റു. ചടങ്ങില്‍നിന്ന് പ്രേംകുമാര്‍ വിട്ടുനിന്നു. ആശാ സമരത്തിന് അനുകൂലമായി പ്രേംകുമാര്‍ പ്രസ്താവന നടത്തിയതാണ് സ്ഥാനചലനത്തിനു കാരണമെന്നാണ് സൂചന്. തന്നെ എല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രേംകുമാര്‍ പറഞ്ഞു. പല വിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറയാറുണ്ടെന്നും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 3ന് പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ […]
Read more

ബൈക്ക് അപകടത്തിൽ പത്താം ക്ലസ് വിദ്ധാർഥിനിക്ക് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസിയാണ് മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് അൻസി പിതാവ് ബിനീഷിനൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം. വെള്ളനാട് ഭാഗത്ത് നിന്നു വന്ന ബുള്ളറ്റും ആൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിൽ ഇടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ചു തന്നെ ആൻസി മരണപെട്ടു. ബിനീഷിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൻസിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer