Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

ആശമാരെ കാണാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ആശമാരെ സന്ദർശിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സമരം ചെയ്യുന്ന ആശമാരെ കാണാൻ രാഹുൽ എത്തിയത്. രാഹുൽ ആശമാരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ഒറ്റയ്ക്കാണ് അദ്ദേഹം സമരപ്പന്തലിൽ എത്തിയത്. നേതാക്കളോ, യുഡിഎഫ് പ്രവർത്തകരോ ഒപ്പമുണ്ടായിരുന്നില്ല. നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കുന്നതിനാൽ രാഹുൽ തലസ്ഥാനത്തുണ്ടായിരുന്നു. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ള കൂടുതൽ യുഡിഎഫ് നേതാക്കളും സമരപ്പന്തലിൽ എത്തി. 266 ദിവസമായി ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് ഇന്ന് അന്ത്യമായി. സമര പ്രഖ്യാപന റാലിയോടെയാണ് അവസാനിപ്പിച്ചത്. […]
Read more

എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപിള്ളയ്ക്ക്

തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കെജി ശങ്കരപിള്ളയാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്നാണ് പുരസ്‌കാര സമിതിയുടെ വീശദികരം. മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്‍ എസ് മാധവന്‍, കെ ആര്‍ മീര, ഡോ. കെ എം അനില്‍, പ്രൊഫ സി പി അബൂബക്കര്‍ എന്നിവരടങ്ങുന്ന പുരസ്‌കാര […]
Read more

ശബരിമലക്കൊള്ള: വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെടുത്തത്. മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് രേഖകൾ കണ്ടെത്തിയത്. 420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസ്വം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ […]
Read more

കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിന് സീ പ്ലെയിൻ റൂട്ടുകൾ ലഭിച്ചതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. ഏവിയേഷൻ വകുപ്പിൽ നിന്നും കേരളത്തിന് 48 റൂട്ടുകൾ സീ പ്ലെയിനിനായി അനുവദിച്ചുകിട്ടിയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഇന്ത്യ വൺ എയർ, മെഹൈർ, പിഎച്ച്എൽ, സ്പൈസ് ജെറ്റ് എന്നീ എയർലൈൻസിനാണ് നിലവിൽ റൂട്ടുകൾ അനുവദിച്ചിട്ടുള്ളത്. സീ പ്ലെയിൻ പദ്ധതി ആരംഭിക്കുന്നതിൻ്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും ഇതിൻ്റെ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സീ പ്ലെയിൻ പദ്ധതിക്കായി എൽഡിഎഫ് സർക്കാർ […]
Read more

5 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര; നാളെ മുതൽ സപ്ലൈകോയിൽ വൻ ഓഫറുകൾ

തിരുവനന്തപുരം: അൻപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്‌സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 […]
Read more

ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു; 50% താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാൻ അനുമതിയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാമാന്വല്‍ പരിഷ്‌കരിച്ചു. അന്‍പത് ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള അനുമതിയില്ല. വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാര്‍ശപ്രകാരമാണിത്. ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാനുള്ള അധികാരം നേരത്തേ സര്‍ക്കാരിനോ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കോ ആയിരുന്നു. പുതിയ മാന്വല്‍പ്രകാരം അത് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്കാണ്. 50 ശതമാനത്തില്‍ താഴെ ഹാജരുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനോ ഇളവിനായി അപേക്ഷിക്കാനോ കഴിയില്ല. 50 ശതമാനം ഹാജരില്ലാത്ത രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ അടുത്തവര്‍ഷം […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 21 കാരന് 22 വർഷം കഠിനതടവും 111000 രൂപ പിഴയും ശിക്ഷ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 21 കാരന് ശിക്ഷ വിധിച്ച് കോടതി. 22 വർഷം കഠിനതടവും 111000 രൂപ പിഴയുമാണ് ശിക്ഷ. വെമ്പായം ചിറത്തലയ്ക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദരാജു (21) വിനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷ്യൽ ജഡ്ജ് സുധീഷ് കുമാർ ശിക്ഷ വിധിച്ചത്. കന്നുകാലികളെ അഴിക്കാൻ പോയപ്പോഴാണ് ഒളിച്ചിരുന്ന ഇയാൾ പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയേയും കന്നുകാലികളേയും കൊന്നുകളയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് പലവട്ടം […]
Read more

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ . 36 സിനിമകളാണ അവസാന റൗണ്ടിലെത്തിയത്.നാളെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്ത സമ്മേളനം നടത്തി അവാര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. അന്തിമ പട്ടിക പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറി പരിശോധിക്കുകയാണ്. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം.നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി സംസ്ഥാന പുരസ്‌കാരം […]
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്. അപസ്മാര ബാധിതനാണെന്നും ജയിലില്‍ പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റി അതേസമയം, ശബരിമല ശ്രീകോവില്‍ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം തട്ടിയെടുത്ത കേസില്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ […]
Read more

പി. എം. ശ്രീ : വിദ്യാഭ്യാസ സ്‌നേഹികള്‍ MoU കത്തിച്ചു . പ്രക്ഷോഭം തുടരും – അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സ്‌നേഹികള്‍ ധാരണപത്രം കത്തിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റി ഒരു പ്രഹസനം മാത്രമാണ്. പി. എം. ശ്രീ പദ്ധതിയുടെ മാത്രമല്ല ജനാധിപത്യ വിരുദ്ധമായ NEP […]
Read more

Recent News

Advertisement
WhiteswanTV Footer