Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമലക്കൊള്ള: വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെടുത്തത്.

മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് രേഖകൾ കണ്ടെത്തിയത്. 420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസ്വം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. രേഖകൾ ദേവസ്വം ബോർഡ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ നിയമ നടപടി ഉണ്ടാകുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകിയിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer