Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala

ശബരിമല അഷ്ടാഭിഷേകം; കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകങ്ങളുടെ കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. മൂന്ന് ആഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായി കൂടുതൽ പരിശോധനകൾ ആവശ്യമായി വരാമെന്നും കോടതി നിരീക്ഷിച്ചു.
Read more

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകർത്തി;കേസെടുത്ത്‌ പോലീസ്

പത്തനംതിട്ട: ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത സംഭവത്തിൽ പമ്പ പൊലീസ് കേസെടുത്തു. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോർട്ട് തേടിയിരുന്നു. ഇതിനെത്തുടർന്നാണ് പമ്പ പോലീസ് കേസെടുത്തത്. നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച എന്ന തലക്കെട്ടോടെ 10 മിനിറ്റുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ ആര്‍ക്കും പോകാന്‍ അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ കടന്നുവന്നതെങ്ങനെയെന്നതും അന്വേഷിക്കും.
Read more

ശബരിമല ക്ഷേത്രത്തിനു മുകളിൽ ആശങ്ക പടർത്തി ഹെലികോപ്റ്റർ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നതിൽ ആശങ്ക. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. പോലീസിൽ ഇക്കാര്യം അറിയിക്കാത്തതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. നാലുപേർ ഹെലികോപ്റ്ററിലുണ്ടായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്നയാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. 30 സെക്കൻഡോളം ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിലൂടെ പറന്നു. അതീവ സുരക്ഷാ മേഖലയിൽ അനുവാദം വാങ്ങാതെ ഹെലികോപ്റ്റർ എത്തിയതിനെപ്പറ്റി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മിഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി. വിവിധ […]
Read more

ശബരിമല യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്രം; സുപ്രീംകോടതിയിൽ നിർണായക വാദം ഇന്ന് തുടങ്ങും

ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിൽ ഇടപെടൽ ആരാധനയുടെ സ്വഭാവം മാറ്റുമെന്നും കേന്ദ്രം വാദിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും 246 പേജുള്ള വിശദമായ സത്യവാങ്മൂലം സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ചു. ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് മുതൽ സുപ്രധാന വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചാണ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി അന്വേഷണം മന്ദഗതിയിലെന്ന് യുഡിഎഫ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഇഡി അന്വേഷണം മന്ദഗതിയിലാണെന്ന് യുഡിഎഫ്. 2026 ജനുവരി 20ന് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് ശേഷം 66 ദിവസം കഴിഞ്ഞിട്ടും കേസിൽ കാര്യമായ പുരോഗതി ഇല്ലെന്നാണ് വിമർശനം. ഫെബ്രുവരി 17ന് നടൻ ജയറാമിനെ ചോദ്യം ചെയ്തതും ശ്രദ്ധേയമായിരുന്നു. എന്നാൽ അതിന് ശേഷം 40 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ മുന്നേറ്റമില്ലെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരർ രാജീവർ, മുൻ തിരുവിതാംകൂർ […]
Read more

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ ക്രമക്കേടില്ല; കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. സംസ്ഥാന വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. തുടർ നടപടികൾ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഭക്തരിൽ നിന്ന് ലഭിച്ച സ്വർണം പൂർണമായും കൊടിമര നിർമാണത്തിനായി ഉപയോഗിച്ചതാണെന്നും രേഖകളില്ലാതെ സ്വർണം കൈപ്പറ്റിയതിന് തെളിവുകളില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഈ കണ്ടെത്തലുകൾ പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാൻ കോടതി ഉത്തരവിട്ടത്. മുൻപ് ശബരിമല സ്വർണക്കൊള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ, കൊടിമര പുനഃപ്രതിഷ്ഠയിലും ക്രമക്കേട് നടന്നതായി ആരോപിച്ച് […]
Read more

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപ്പീലിൽ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. 41 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യം നേടിയ തന്ത്രിയുടെ കേസിൽ, അദ്ദേഹത്തിന്റെ പങ്ക് തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നായിരുന്നു വിചാരണക്കോടതിയുടെ നിരീക്ഷണം. ശ്രീകോവിലിന് പുറത്തുള്ള കാര്യങ്ങളിൽ തന്ത്രിക്ക് ഉത്തരവാദിത്വമില്ലെന്നും, അറ്റകുറ്റപ്പണികളിലും സ്വർണം പൂശുന്നതിലും തന്ത്രിയുടെ ചുമതലയില്ലെന്നും […]
Read more

ശബരിമല യുവതി പ്രവേശനം; നിലപാടിനൊപ്പം സീനിയർ അഭിഭാഷകനെയും മാറ്റി ദേവസ്വം ബോർഡ്

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് മാറ്റത്തിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനെ മാറ്റി. യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന സീനിയർ അഭിഭാഷകൻ രാകേഷ് ദ്വിവേദിയെ ഒഴിവാക്കി, മുൻപ് പ്രവേശനത്തെ എതിർത്ത നിലപാട് എടുത്തിരുന്ന സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വിയെ ബോർഡിന് വേണ്ടി ഹാജരാക്കാനാണ് തീരുമാനം. ശബരിമല കേസിലെ പുനഃപരിശോധന ഹർജിയിൽ ബോർഡിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായിരുന്നത് അഭിഷേക് മനു സിംഗ്‌വിയായിരുന്നു. അതേസമയം, ശബരിമല […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹൈക്കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതി നടത്തിയ ചില പരാമർശങ്ങൾ നീക്കണമെന്നും എസ്ഐടി അപ്പീലിൽ ആവശ്യപ്പെട്ടു. തന്ത്രിക്കെതിരെ തെളിവുകൾ ഇല്ലെന്ന വിചാരണക്കോടതിയുടെ നിരീക്ഷണം പൂർണമായും ഒഴിവാക്കണമെന്നും രണ്ട് കേസുകളിലുമായി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും എസ്ഐടി ആവശ്യപ്പെടുന്നു. കേസിൽ തന്ത്രിക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, ജാമ്യം ലഭിച്ച ശേഷം തന്ത്രി രാജീവർ കണ്ഠർ സർക്കാരിനെതിരെ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ഹർജി ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. ഇപ്പോൾ കേസ് കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധനകൾ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അന്വേഷിക്കുന്നത് കഴിവുള്ള ഉദ്യോഗസ്ഥനാണെന്നും കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യം […]
Read more
Advertisement
WhiteswanTV Footer