Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala

പദ്മകുമാറിനെതിരേ സിപിഎം നടപടി; തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് നീക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ എ. പദ്മകുമാറിനെതിരേ സി.പി.എം നടപടി ആരംഭിച്ചു. പാർട്ടിയിലെ വിവിധ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പദ്മകുമാറിനെ നീക്കാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം പദ്മകുമാറിന് നോട്ടീസ് നൽകി. രജിസ്റ്റർഡ് തപാലിലൂടെയാണ് നോട്ടീസ് അയച്ചത്. നിലവിൽ സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാർ. സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപകീർത്തി ഉണ്ടാക്കിയതായി ചൂണ്ടിക്കാട്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച മറുപടി വ്യാഴാഴ്ചയ്ക്കകം നൽകണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് […]
Read more

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ മുൻ അംഗം എൻ. വിജയകുമാറിന് ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് രണ്ട് ജാമ്യഹർജികളും തള്ളിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് വിജയകുമാർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ കേസിന്റെ സ്വഭാവം പരിഗണിച്ച് ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ തനിക്കൊരു പങ്കുമില്ലെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ നിർദേശപ്രകാരമാണ് ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവെച്ചതെന്നുമാണ് വിജയകുമാർ കോടതിയിൽ മൊഴി നൽകിയിരുന്നത്. കേസിൽ അന്വേഷണം തുടരുകയാണ്.
Read more

ശബരിമല യുവതി പ്രവേശനത്തിൽ ദേവസ്വം ബോർഡിൻ്റെ നിലപാട് മാറ്റം; സർക്കാർ നിർദേശപ്രകാരം അല്ലെന്ന് മന്ത്രി വിഎൻ വാസവൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റം സർക്കാർ നിർദേശപ്രകാരം അല്ലെന്ന് മന്ത്രി വി.എൻ. വാസവൻ. വിശ്വാസവും ക്ഷേത്രപരമ്പരയും സംരക്ഷിക്കാനാണ് ദേവസ്വം ബോർഡ് രൂപീകരിക്കപ്പെട്ടതെന്നും, അവർക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോർഡിന്റെ പുതിയ തീരുമാനത്തിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്നും ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ നിയമ വിദഗ്ധരുമായി […]
Read more

ശബരിമല കൊടിമര നിർമ്മാണം; കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം മന്ത്രിയുടെ മൊഴിയെടുത്തത്. സംഭാവനയായി നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം വിശദീകരിച്ചു. കൊടിമര നിർമ്മാണത്തിനായി ആകെ 27 പേരാണ് സ്വർണം സംഭാവന നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ ചിലരുടെ മൊഴി മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഇതിനിടെ, സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് […]
Read more

ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. കൊടിമര നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണം അതിവേഗത്തിൽ മുന്നോട്ട് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി ആവശ്യമായ രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കത്ത് നൽകി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ […]
Read more

ശബരിമല ആടിയ നെയ്യ് ക്രമക്കേട്; ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും മിന്നൽപരിശോധന

പത്തനംതിട്ട: ശബരിമലയിൽ ആടിയ ശിഷ്ടമായി നെയ്യ് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് പരിശോധന പുരോഗമിക്കുന്നു. സന്നിധാനത്തെ ഓഫീസ്, നെയ്യ് വിൽപ്പന കൗണ്ടർ എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് കേസെടുത്തത്. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പനയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരാണ് കേസിൽ പ്രതികൾ. […]
Read more

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് അറിയിച്ചു. നെയ്യ് വിൽപ്പനയുടെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരും ശാന്തിക്കാരും ഉൾപ്പെടെ 33 പേരെയാണ് പ്രതികളാക്കിയത്. 13,679 പാക്കറ്റ് ആടിയ ശിഷ്ടം നെയ്യ് വിറ്റതിന്റെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടയ്ക്കാത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതുവഴി ഏകദേശം […]
Read more

ശബരിമല മകരവിളക്ക് ഇന്ന്

പത്തനംത്തിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മകരസംക്രമപൂജ നടക്കും.തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25നു സന്നിധാനത്തെത്തിച്ചേരും. ദീപാരാധന നടക്കു ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. തിരക്കൊഴിവാക്കാൻ പൊലീസ് നിയന്ത്രണങ്ങൾ നടത്തുന്നുണ്ട്. തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഫോട്ടോ പതിച്ച തിരിച്ചറിയിൽ പാസ് നൽകിയവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ […]
Read more

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷ ഇന്ന് വിജിലൻസ് കോടതിയിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിന്റെയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ജാമ്യാപേക്ഷകൾ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. പത്മകുമാർ ദ്വാരപാലക ശിൽപ കവർച്ച കേസിൽ പ്രതിയായിരിക്കുകയാണ്, എന്നാൽ ഇദ്ദേഹത്തിന്റെ ജാമ്യഹർജി കഴിഞ്ഞാൽ കട്ടിളപ്പാളി കേസിൽ നേരത്തെ കോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികളിൽ ആർക്കും ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. സ്വർണ്ണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷയിൽ നാളെ വിധി പറയും. […]
Read more

ശബരിമല സ്വർ‌ണക്കടത്ത്; 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശ൦

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശമുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശാനായി നൽകാനിറക്കിയ ഉത്തരവിലാണ് പരാമർശമുള്ളത്. പൊതിഞ്ഞ ചെമ്പുപാളികൾ മെയിന്റനൻസിന് നൽകാമെന്നാണ് ഉത്തരവിലുള്ളത്. 2024ൽ ദേവസ്വം സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പാണ് പുറത്ത് വന്നിട്ടുള്ളത്.
Read more
Advertisement
WhiteswanTV Footer