Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala

ശബരിമലക്കൊള്ള: വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിൽ വിജയ്മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെടുത്തു. തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ കണ്ടെത്തിയത്. 1998-99 കാലഘട്ടത്തിൽ വിജയമല്യ ശബരിമല ശ്രീ കോവിൽ സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെടുത്തത്. മരാമത്ത് ചീഫ് എൻജിനീയർ ഓഫീസിലെ പഴയ ഫയലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് രേഖകൾ കണ്ടെത്തിയത്. 420 പേജുകളാണ് ഇതിനുള്ളത്. സ്വിറ്റ്സർലൻഡിൽ നിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്ത രേഖകളും ലഭിച്ചിട്ടുണ്ട്. ദേവസ്വം ജീവനക്കാരെ ഉപയോഗിച്ചു നടത്തിയ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള: മഹിളാ മോര്‍ച്ചയുടെ സെക്രട്ടേറിയേറ്റ് മാർച്ചിൽ സംഘര്‍ഷം

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറുകയും സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ […]
Read more

ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നു; 2022 ൽ സർക്കാരും ദേവസ്വം ബോർഡും അത് അറിഞ്ഞു,; വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ സർക്കാരും ദേവസ്വം ബോർഡും അറിഞ്ഞിരുന്നുവെന്ന വിമർശനാവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരങ്ങൾ എല്ലാം പുറംലോകം അറിഞ്ഞത്. സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും വിഷയത്തിൽ കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നത്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ […]
Read more

ശബരിമല സ്വര്‍ണപ്പാളി വിവാദം: എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ എസ്‌ഐടി അന്വേഷണത്തിന് നിര്‍ദേശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ക്രൈം ബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. എസ്പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. സൈബര്‍ ടീം അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Read more

ശബരിമലയിൽ മുൻപുണ്ടായിരുന്ന സ്വർണപ്പാളിയും ഇപ്പോഴത്തേതും വ്യത്യസ്തം; ദേവസ്വം വിജിലൻസ്

പത്തനംതിട്ട: ശബരിമലയില്‍ മുന്‍പുണ്ടായിരുന്ന സ്വർണപാളിയും നിലവിൽ ഉള്ളതും വ്യത്യസ്തമെന്ന് ദേവസ്വം വിജിലന്‍സ്. 2019-ന് മുന്‍പുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് രണ്ടും രണ്ടാണെന്ന നിഗമനത്തില്‍ വിദഗ്ധരെത്തിയത്. സ്വര്‍ണപ്പാളികളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ വിദഗ്ധ പരിശോധന വേണമെന്ന ആവശ്യം വിജിലന്‍സ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടേക്കും. 2019 ജൂലായില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പാളി എടുത്തുകൊണ്ടുപോയശേഷം ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികളിൽ തിരിമറി സംഭവിച്ചെന്ന വാദത്തെ ശരിവെക്കുന്ന കണ്ടെത്തലാണ് ദേവസ്വം വിജിലന്‍സ് നടത്തിയിരിക്കുന്നത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്. […]
Read more

രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 22ന് ശബരിമല സന്ദർശിക്കും

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകീട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ആഗോള അയ്യപ്പ സംഗമ വേദിയില്‍ രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. മേയ് മാസത്തില്‍ രാഷ്ട്രപതി […]
Read more

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും

ശബരിമല: കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ […]
Read more

ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീ കോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. നൂറുകണക്കിന് ഭക്തരാണ് തൊഴാൻ കാത്തുനിന്നത്. ഉത്രാട ദിനമായ ഇന്ന് രാവിലെ 5 മണിക്ക് ദർശനത്തിനായി നട തുറന്നു. ഓണത്തോടനുബന്ധിച്ച് ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ സന്നിധാനത്ത് അയ്യപ്പഭക്തർക്ക് ഓണസദ്യ ഉണ്ടാകും. മേൽശാന്തിയുടെ വകയാണ് ഉത്രാട […]
Read more

ശബരിമല ഉത്സവം ഏപ്രില്‍ രണ്ടിന് കൊടിയേറും

ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാവിലെ 9.45-നും 10.45-നും മധ്യേ കൊടിയേറും. ഉത്സവത്തിനും വിഷുപൂജകള്‍ക്കുമായി ശബരിമല നട ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ഉത്സവം അവസാനിക്കുമ്പോൾ വിഷു ആഘോഷം ആരംഭിക്കുന്നതിനായി ഏപ്രിലില്‍ 18 ദിവസം നട തുറക്കും. ഏപ്രില്‍ മൂന്നിന് ഉത്സവബലി തുടങ്ങും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും മുളപൂജ. ആറിന് വിളക്കെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി ശ്രീഭൂതബലിക്കുശേഷമാണ് എഴുന്നള്ളത്ത്. 10-ന് രാത്രി ഒന്‍പതോടെ ശരംകുത്തിയിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. തിരികെയെത്തി പഴുക്കാമണ്ഡപത്തില്‍ വിശ്രമം. 11-ന് പുലര്‍ച്ചെ ശ്രീകോവിലിലേക്ക് […]
Read more

ശബരിമലയിലെ ആസ്തിമൂല്യം പ്രസിദ്ധീകരിക്കുന്നത് സുരക്ഷാ ഭീഷണിയ്ക്ക് കാരണമാകുമെന്ന് ദേവസ്വംബോർഡ്

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ ആസ്തിമൂല്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് തിരിവിതാംകൂർ ദേവസ്വം ബോർഡ്. ഇത് പൊതുതാത്‌പര്യത്തിന് വിപരീതമാണെന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു. ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളുടെ ആസ്തി വിലയിരുത്തി അത് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് ഫയൽ ചെയ്ത ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ആസ്തിമൂല്യം കൃത്യമായി രേഖപെടുത്തുന്നുണ്ടെന്നും നിയമപരമായി അധികാരമുള്ളവർ പരിശോധിക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് വിശദീകരിക്കുന്നു. ഹർജി മേയ് 22-ന് വീണ്ടും പരിഗണിക്കും.
Read more
Advertisement
WhiteswanTV Footer