Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shabarimala

മണ്ഡല-മകരവിളക്ക്: 32.95 കോടി വരുമാനം നേടി കെഎസ്ആർടിസി

മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി നടത്തിയ സർവീസിൽ നിന്നും 32.95 കോടിയുടെ വരുമാനം നേടി കെഎസ്ആർടിസി. പമ്പ-നിലയ്ക്കൽ റൂട്ടിൽ ആകെ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര സർവ്വീസുകളും ഉണ്ടായിരുന്നു. 59. 78 ലക്ഷം ആളുകളാണ് കെഎസ്ആർടിസി വഴി യാത്ര ചെയ്തത്. മകരവിളക്ക് ദർശനത്തിനായി എത്തിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 15 ന് പുലർച്ചെ 5.30 മണി വരെ ഇടമുറിയാതെ പമ്പ -നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്നു.
Read more

തീര്‍ത്ഥാടക ലക്ഷങ്ങളുടെ കാത്തിരിപ്പ്; മകരവിളക്ക് ദർശനം ഇന്ന്

ശബരിമല: ശബരിമലയിൽ മകരവിളക്ക് ദർശനം ഇന്ന്. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.45ന് മകരസംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര വൈകുന്നേരത്തോടെ സന്നിധാനത്ത് എത്തും. ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവും. കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. നിലക്കലില്‍ നിന്ന് രാവിലെ […]
Read more

സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്തുനിന്നും രാജവെമ്പാലയെ പിടികൂടി

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്തുനിന്ന് രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ 10 ന് വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു.
Read more

അയ്യപ്പന് കാണിക്കയായി സ്വർണ അമ്പും വില്ലും വെള്ളി ആനകളും സമ്മർപ്പിച്ച് തെലങ്കാന സ്വദേശി

ശബരിമല: അയ്യപ്പന് സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ അമ്പും വില്ലും ആനകളും കാണിക്കയായി സമ്മര്‍പ്പിച്ചത്. 120 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളുമാണ് സന്നിധാനത്തെത്തി കാണിക്കയായി നല്‍കിയത്. മകനായ അഖില്‍ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചതിനെതുടര്‍ന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണ് […]
Read more

മകരവിളക്ക് ദർശനം: തീർഥാടകർക്ക് മടങ്ങാൻ പമ്പയിൽനിന്ന് 800 ബസുകൾ

ശബരിമല: മകരവിളക്ക് ദർശനത്തിനായി എത്തുന്ന തീർഥാടകർക്കു മടങ്ങാൻ 800 ബസുകളുമായി കെഎസ്ആർടിസി. 450 ബസ് പമ്പ – നിലയ്ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് സജ്ജമാക്കിയിരിക്കുന്നത്. മകരജ്യോതി ദർശനത്തിനു ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ തിരക്ക് അനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും. മകരജ്യോതി ദർശനത്തിനു ശേഷം അട്ടത്തോട്ടിൽ നിന്നു തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. കൂടാതെ നിലയ്ക്കൽ നിന്നും ദീർഘദൂര സർവീസുകൾ ഉണ്ടാകും.
Read more

പമ്പ, സന്നിധാനം വികസനത്തിന്‌ 1033 കോടിയുടെ ലേ ഔട്ട് പ്ലാൻ

ശബരിമല മാസ്റ്റര്‍പ്ലാന്‍റെ ഭാഗമായി, സന്നിധാനവും പമ്പയും കേന്ദ്രീകരിച്ച് 1033.62 കോടി രൂപ ചെലവില്‍ തയ്യാറാക്കിയ രണ്ട് ലേ ഔട്ട് പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ നടക്കുക. ഈ പദ്ധതിയുടെ ഭാഗമായി, സന്നിധാനത്തേക്ക് ആധുനിക ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുകയും തീര്‍ഥാടകര്‍ക്ക് വിശ്രമത്തിനായി വിവിധ അടിപാതികളും സൗകര്യങ്ങളും ഒരുക്കുകയും ചെയ്യും. സന്നിധാനത്തേക്കുള്ള പ്രാഥമിക പാതയ്ക്കു സമാന്തരമായി അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാതയും 14 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി. സന്നിധാനം മേഖല […]
Read more

മിനി ബസ് ശരീരത്തിലൂടെ കയറി; ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം

പമ്പാവാലി: തുലാപ്പള്ളിയില്‍ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്‍ഥാടകന്‍ മരിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരെ എരുമേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം ഉണ്ടായത്. പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലെ കുത്തനെയുള്ള ഇറക്കം ഇറങ്ങിയപ്പോൾ നിയന്ത്രണംവിടുകയായിരുന്നു. ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുന്‍ഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു.
Read more

ശബരിമലയിലെ ലഹരി ഉപയോഗം; പരിശോധന ശക്തമാക്കി എക്സൈസ്, ഇതുവരെ 195 കേസുകൾ

ശബരിമല: ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ച് എക്സൈസ് പരിശോധന ശക്തമാക്കി. ലഹരി വസ്തുകൾക്ക് നിരോധനമുള്ള മേഖലയാണ് ശബരിമലയും പരിസര പ്രദേശങ്ങളും. ഇതുവരെ 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പമ്പയിൽ 16 പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും നിലയ്ക്കലിൽ 33 […]
Read more

പത്തനംതിട്ടയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട ളാഹ വിളക്കുവഞ്ചിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ 18 പേരടങ്ങുന്ന തീർഥാടകസംഘമാണ് അപകടത്തിൽപ്പെട്ടത്. വലിയ ഗർത്തമുള്ള ഭാഗത്തേയ്ക്ക് മറിഞ്ഞ വാഹനം ബാരിയറിൽ തങ്ങിനിന്നതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. ഉടൻതന്നെ പോലീസും ഫയർഫോഴ്‌സുമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
Read more

ശബരിമലയിൽ മദ്യപിച്ച് ജോലിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: ശബരിമലയിൽ ജോലിയ്ക്കിടെ മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. പദ്മകുമാറിന് നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത് കൂടാതെ പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി.
Read more
Advertisement
WhiteswanTV Footer