തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം മന്ത്രിയുടെ മൊഴിയെടുത്തത്. സംഭാവനയായി നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം വിശദീകരിച്ചു.
കൊടിമര നിർമ്മാണത്തിനായി ആകെ 27 പേരാണ് സ്വർണം സംഭാവന നൽകിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ ചിലരുടെ മൊഴി മാത്രമാണ് ഇനി രേഖപ്പെടുത്താനുള്ളത്.
ഇതിനിടെ, സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് ശബരിമലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുന്നതിനായി പ്രത്യേക അന്വേഷണസംഘം ഇന്ന് വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിക്കും.




