Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പി. എം. ശ്രീ : വിദ്യാഭ്യാസ സ്‌നേഹികള്‍ MoU കത്തിച്ചു . പ്രക്ഷോഭം തുടരും – അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ ഉടനീളം നടപ്പിലാക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന പി എം ശ്രീ ധാരണാപത്രം ജനാധിപത്യ വിരുദ്ധമായി സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ സ്‌നേഹികള്‍ ധാരണപത്രം കത്തിച്ചു.

അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന കമ്മിറ്റി ഒരു പ്രഹസനം മാത്രമാണ്. പി. എം. ശ്രീ പദ്ധതിയുടെ മാത്രമല്ല ജനാധിപത്യ വിരുദ്ധമായ NEP കേരളത്തില്‍ ഒളിച്ചു കടത്താനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഈ ധാരണപത്രമെന്നും, പൂര്‍ണമായും ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നത് വരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം തുടരുമെന്നും ധാരണാ പത്രം കത്തിച്ചു കൊണ്ട് ശ്രീ എം. ഷാജര്‍ ഖാന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഇ. എന്‍. ശാന്തിരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ. എം. പി. മത്തായി, ആര്‍എംപി നേതാവ് കെ. എസ്. ഹരിഹരന്‍, പ്രൊഫ. എം. ജ്യോതിരാജ് (കോളജിയേറ്റ് എഡുക്കേഷന്‍ മുന്‍ അഡീഷണല്‍ ഡയറക്ടര്‍), പ്രൊഫ. പി. എന്‍. തങ്കച്ചന്‍, പ്രൊഫ. ഫ്രാന്‍സിസ് കളത്തിങ്കല്‍, ഡോ. വൈ. ജോണ്‍സണ്‍, എന്‍. ടെന്നിസണ്‍, ജെതിന്‍ ആര്‍ ( AIDSO സംസ്ഥാന കമ്മിറ്റി അംഗം), സൗഭാഗ്യ കുമാരി ( AIMSS സംസ്ഥാന പ്രസിഡന്റ് ) എം. പ്രദീപന്‍, മാനവ് ജ്യോതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer