Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

നിക്ഷേപത്തുക തിരികെ നൽകണം; ആറയൂർ സഹകരണ ബാങ്ക് ഉദിയൻകുളങ്ങര ശാഖയ്ക്കു മുന്നിൽ ധർണ

തിരുവനന്തപുരം : നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആറയൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയ്ക്കു മുന്നിൽ ആക്‌ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിക്ഷേപകർ ധർണ നടത്തി. 100 കോടിയുടെ നിക്ഷേപമുളള സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപത്തുകയോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 2021–ൽ അന്നത്തെ ഭരണസമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവിൽ വന്നെങ്കിലും നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നും ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് […]
Read more

എൻ. എഫ്. പി.ആർ ന്റെ പുതിയ ഓഫീസ് മന്ദിരം ചിറയിൻകീഴിൽ ഉൽഘാടനം ചെയ്തു

തിരുവനന്തപുരം: ആതുര ശുശ്രുഷ രംഗത്ത് കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് ദേശീയ ചെയർമാൻ അഡ്വ. പ്രകാശ് പി തോമസ്. എൻ. എഫ്. പി. ആർ ന്റെ പുതിയ ഓഫീസ് മന്ദിരം ചിറയിൻകീഴിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികൾ ബിസിനസ്‌ കേന്ദ്രങ്ങളായി മാറുകയാണ്. രോഗികൾക്ക് പലപ്പോഴും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കുന്നില്ല. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഇതിന് ഒരു മാറ്റം അത്യാവശ്യമാണ്. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് […]
Read more

യുവതിയെ വിമർശിച്ച് ശ്രീലേഖ; വിവാദമായതോടെ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് തിരുത്ത്

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായി പരാതി നൽകിയ യുവതിയെ വിമർശിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പിട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ. ഇതു വിവാദമായപ്പോൾ തിരുത്തി. പ്രതിക്ക് ഫോൺ ഓഫ് ചെയ്തു മുങ്ങാനും മുൻകൂർ ജാമ്യത്തിന് അവസരമൊരുക്കാനുമാണോ ഇത്രനാൾ യുവതി പരാതി നൽകാതിരുന്നത് എന്നായിരുന്നു ആദ്യ പോസ്റ്റിൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപി സ്ഥാനാർഥി കൂടിയായ ശ്രീലേഖയുടെ ചോദ്യം. പിന്നാലെ ബിജെപി പ്രവർത്തകർ അടക്കം പോസ്റ്റിനു താഴെ കമന്റുമായയെത്തി. അതോടെ താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പരാതി നൽകാൻ വൈകിപ്പോയതിലാണ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിച്ചു; വോട്ടെണ്ണൽ ദിനവും ‘ഡ്രൈ ഡേ’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യവിൽപനയ്ക്ക് നിരോധനമേർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന പൂർണ്ണമായി നിരോധിക്കാനാണ് തീരുമാനം. ഘട്ടം തിരിച്ചുള്ള ഡ്രൈ ഡേ തീയതികൾ: തെക്കൻ ജില്ലകൾ (ആദ്യഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 7, 8, 9 തീയതികളിൽ. * വടക്കൻ ജില്ലകൾ (രണ്ടാം ഘട്ടം പോളിംഗ്): നിരോധനം: ഡിസംബർ 9, 10, 11 തീയതികളിൽ. അതിർത്തികളിലും നിയന്ത്രണം:തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് അതിർത്തി സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക, പുതുച്ചേരി […]
Read more

അപകടം തളർത്താത്ത പോരാട്ടം; വീൽചെയറിൽ വോട്ടു ചോദിച്ച് ഷൈജു

തിരുവനന്തപുരം : പത്തു വർഷം മുൻപുണ്ടായ അപകടത്തിലാണ് കരവാരം വടകോട്ട്കാവ് ചന്ദ്രഗിരിയിൽ എസ്.ഷൈജുവിന്റെ (35) അരയ്ക്കു താഴെ തളർന്നത്. വീൽചെയറിൽ ഒതുങ്ങുന്നതിനു പകരം കഴിയുന്ന സേവനം നാടിനു നൽകാൻ ആഗ്രഹിച്ച്, മനു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി. കരവാരം പഞ്ചായത്ത് 7ാം വാർഡ് കണ്ണാട്ടുകോണത്തെ സ്വതന്ത്ര സ്ഥാനാർഥിയായ ഷൈജു വീൽ ചെയറിലാണ് വോട്ട് അഭ്യർഥിച്ചു ജനങ്ങൾക്കരികിലെത്തുന്നത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനായിരുന്നു ഷൈജു. തമിഴ്നാട്ടിൽ വച്ച് ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ഷൈജു ഏറെനാൾ […]
Read more

ബ്ലോക്ക് ഓഫീസ് റോഡിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം

തിരുവനന്തപുരം : ഏറെ തിരക്ക് അനുഭവപ്പെടുന്ന പാറശ്ശാല ബ്ലോക്ക് ഓഫീസ് റോഡിലെ നടപ്പാത കൈയേറിയുള്ള അനധികൃത വ്യാപാരം കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. നടപ്പാത പൂർണമായും മത്സ്യക്കച്ചവടക്കാർ കൈയടക്കിയതോടെ സ്‌കൂൾ വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർ റോഡിൽക്കൂടി സഞ്ചരിക്കേണ്ട ഗതികേടിലാണ്. മത്സ്യത്തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവായതോടെ ഒരിക്കൽ പഞ്ചായത്ത് നിരോധിച്ച അനധികൃത വ്യാപാരമാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. പാറശ്ശാല പോസ്റ്റ്‌ ഓഫീസ്, ബ്ലോക്ക് ഓഫീസ് റോഡിലാണ് വലിയതോതിൽ നടപ്പാത കൈയേറി അനധികൃത വ്യാപാരം നടക്കുന്നത്. ബ്ലോക്ക് ഓഫീസിനു സമീപത്തെ ബവറജസ് കോർപ്പറേഷന്റെ മദ്യവില്പനകേന്ദ്രത്തോടുചേർന്ന് നടപ്പാത […]
Read more

ഐഎംഎ കാരക്കോണം ബ്രാഞ്ച് ഭാരവാഹികൾ സമ്മേളനം നടത്തി

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ബ്രാഞ്ചിന്റെ സമ്മേളനം ദേശീയ വൈസ് പ്രസിഡന്റ്, ഡോ. അലക്സ് ഫ്രാങ്ക്ളിന്റെ അധ്യക്ഷതയിൽ നടന്നു. മുൻ ദേശീയ പ്രസിഡന്റ്‌ ഡോ. മാർത്താണ്ഡപിള്ള മുഖ്യാതിഥിയായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവലൻ, ഐഎംഎ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ.മേനോൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റായി ഡോ. ജെ.ബെന്നെറ്റ് എബ്രഹാമിനെയും സെക്രട്ടറിയായി ഡോ. രാഹുൽ ചന്ദ്രനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡോ. അനു ജെ.(വൈസ് പ്രസി.), ഡോ. ആൽവിൻ രാജ്, […]
Read more

രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, വെറും ഒരു മാസം മാത്രം നീണ്ട ബന്ധം 5 മാസം മുമ്പ് അവസാനിച്ചശേഷമാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കി. ഭർത്താവിരിക്കെ രാഹുലുമായി ബന്ധപ്പെട്ടു എന്ന രാഹുലിന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾക്കും മൊഴി നേരെ വിരുദ്ധമാണ്. കേസിൽ ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം […]
Read more

മൈക്കുംകുത്തി കരാറുകാരെ ശകാരിച്ച് കടകംപള്ളി; ട്രോളി എതിരാളികളും

തിരുവനന്തപുരം : ശ്രീകാര്യം റോഡ് നിർമാണം മാസങ്ങളായി ഇഴയുന്നതിൽ പ്രതിഷേധിച്ച്‌ ഷർട്ടിൽ മൈക്കുകുത്തി ക്യാമറയ്ക്കുമുന്നിൽ കരാറുകാരെ ശകാരിച്ച് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. വീഡിയോ വൈറലായതോടെ സാമൂഹികമാധ്യമങ്ങളിൽ ട്രോൾ ആക്കി എതിരാളികളും. കഴിഞ്ഞദിവസമാണ് ചേന്തി കല്ലമ്പള്ളി റോഡിലെ നിർമാണപ്രവർത്തനങ്ങൾ ഇഴയുന്നഭാഗത്ത് കടകംപള്ളി സുരേന്ദ്രൻ എത്തിയത്. പെട്ടെന്നു തീർത്തില്ലെങ്കിൽ പണിചെയ്യാൻ അനുവദിക്കില്ലെന്നും നിർത്തിപ്പോകേണ്ടിവരുമെന്നും പറഞ്ഞ് കരാറുകാരിൽ ചിലരെ വിരട്ടുകയും മറ്റുള്ളവരെ ഫോണിലൂടെ ശകാരിക്കുകയും ചെയ്തു. തുടർന്ന് കരാറുകാരുടെ തോന്ന്യാസം നടക്കില്ലെന്നും കരാറുകാരെ നിർത്തിപ്പൊരിച്ച കടകംപള്ളി സുരേന്ദ്രൻ മാസ് ആണെന്നുമുള്ളതരത്തിൽ സിപിഎം […]
Read more

ലൈംഗിക പീഡന ആരോപണം; സിപിഎം, കോൺ​ഗ്രസ് നേതാക്കൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സമാന ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്ന സിറ്റിംഗ് എംഎൽഎമാർ നാലുപേരായി. സിപിഎമ്മിന്റെ എം മുകേഷിനെതിരെ രണ്ട് കേസുകളിൽ കുറ്റപത്രം ഉള്ളപ്പോൾ, കോൺഗ്രസ് എംഎൽഎമാരായ എം വിൻസെന്റും എൽദോസ് കുന്നപ്പള്ളിയും ബലാൽസംഗ കേസുകളിൽ വിചാരണ നേരിടുകയാണ്. കൊല്ലം എംഎൽഎയും സിപിഎം നേതാവും ചലച്ചിത്ര താരവുമായ എം മുകേഷിനെതിരെ രണ്ട് ലൈംഗിക പീഡന കേസുകളിൽ കുറ്റപത്രം കോടതികളിലുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് രജിസ്റ്റർ […]
Read more
Advertisement
WhiteswanTV Footer