Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ്‍വാ ചുഴലിക്കാറ്റായി ശക്തി […]
Read more

ക്യാൻസർ പ്രതിരോധ സംഗമം പുതുവർഷം ആദ്യവാരത്തിൽ

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ സംഗമം ജനുവരി പതിനാറ് മുതല്‍ പതിനെട്ട് വരെ ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്ക്, ലോകാരോഗ്യ സംഘടന എന്നിവയ്ക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള ക്യാൻസർ രോഗ വിദഗ്ദ്ധർ പങ്കെടുക്കും. കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി,രാജ്യാന്തര ഓങ്കോളജി ഡോക്ടർമാരുടെ സംഘടനകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ക്യാൻസർ വരാനുള്ള സാദ്ധ്യത എങ്ങനെ തടയാം എന്നതാണ് പ്രധാനമായും ചർച്ചയാകുന്നത്. സങ്കീർണമായ രോഗ നിർണയങ്ങളെക്കുറിച്ചു പഠിക്കാനും ക്യാൻസർ […]
Read more

പിണറായി വിജയൻ ഭരിക്കുന്നത് മുതലാളിമാർക്കുവേണ്ടി: ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയൻ ഭരിക്കുന്നത് മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയാണെന്നും കേരളജനത ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേകു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം അതിന്റെ തെളിവായിരിക്കുമെന്നും കെപിസിസി മുൻ പ്രസിഡന്റ്‌ രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് വെള്ളനാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളനാട്ടിൽ സംഘടിപ്പിച്ച സ്ഥാനാർഥിസംഗമവും ജനകീയക്കൂട്ടായ്മയും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാർ പഞ്ചായത്തുകൾക്ക് ആവശ്യമായ ഫണ്ടുകൾ അനുവദിക്കുന്നില്ല. ഇതുകാരണം മിക്ക പഞ്ചായത്തുകളിലും വികസനങ്ങൾ മുരടിപ്പിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി […]
Read more

ചരിത്രത്തെ വളച്ചൊടിക്കുന്നത് വിദ്വേഷം വളർത്താൻ: മുഖ്യമന്ത്രി

തിരുവനന്തപുരം : ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനാണു ചരിത്രത്തെ വർത്തമാനകാലത്ത് ചിലർ വളച്ചൊടിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്ര കോൺഗ്രസിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പ്രത്യേക മതവിഭാഗത്തിനു മാത്രമേ രാജ്യത്തെ സംരക്ഷിക്കാൻ കഴിയൂ എന്ന പ്രതീതി ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു സൃഷ്ടിക്കുകയാണ്. ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസത്തെ മാറ്റുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന ജാത്യാധിക്ഷേപത്തിൽ ആത്മഹത്യ ചെയ്യുന്നവരുടെയും പഠനം നിർത്തുന്നവരുടെയും എണ്ണം കൂടിയെന്നും അദ്ദേഹം പറഞ്ഞു. കെഎച്ച്സി പ്രസിഡന്റ് പ്രഫ.വി.കാർത്തികേയൻ നായർ […]
Read more

സ്വർണ്ണ പാളി വിവാദം; ജയശ്രിയും ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരായ എസ്. ജയശ്രീയും എസ്. ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. 2019ൽ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിക്കായി അവ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നതാണ് പ്രധാനമായുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് ശ്രീകുമാറാണ്.
Read more

ഹൈടെക് വോട്ടർ സ്ലിപ്പുമായി ബിജെപി; വികസന വാഗ്ദാനങ്ങൾ കാണാനും കഴിയും

തിരുവനന്തപുരം: വോട്ടഭ്യർഥിച്ചു വരുന്ന ബിജെപി പ്രവർത്തകർ കോർപറേഷനിൽ വിതരണം ചെയ്യുന്നത് ഹൈടെക് വോട്ടർ സ്ലിപ്. സ്ലിപ്പിൽ രണ്ട് ക്യുആർ കോഡുകളുണ്ട്. ആദ്യത്തേത് സ്കാൻ ചെയ്താൽ വോട്ടർക്ക് സ്ഥാനാർഥിയുടെ അഭ്യർഥനയുൾപ്പടെയുള്ള വികസന വാഗ്ദാനങ്ങൾ കാണാൻ കഴിയും. രണ്ടാമത്തെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ വോട്ടറുടെ വോട്ടിങ് ബൂത്തിലേക്കുള്ള വഴിയുൾപ്പടെയുള്ള എല്ലാ വിവരങ്ങളും മൊബൈൽ ഫോണിൽ തെളിയും. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഹൈടെക് വോട്ടർ സ്ലിപ്പുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ഹൈടെക് വോട്ടർ […]
Read more

മാറനല്ലൂർ സ്റ്റേഷനിൽ സേനാബലം കുറവ്‌; പോലീസിനെ വെട്ടിലാക്കി മോഷണവും സമരവും

തിരുവനന്തപുരം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മോഷണം പതിവാകുന്നു. മൂന്നുമാസത്തിനിടെ നടന്ന മോഷണങ്ങളിൽ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള സ്വർണമാണ്. ആവർത്തിക്കുന്ന സംഭവങ്ങൾ തടയാൻ പോലീസിനു കഴിയുന്നില്ല. ആവശ്യത്തിന്‌ പോലീസുകാർ കുറവാണെന്നത്‌ സ്റ്റേഷന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്‌. കഴിഞ്ഞ ചൊവ്വാഴ്ച ആളില്ലാത്ത വീട് കുത്തിത്തുറന്ന് മൂന്ന്‌ പവൻ മോഷ്ടിച്ചതാണ്‌ അവസാന സംഭവം. തൂങ്ങാംപാറ ഇറയംകോട് സൈദ്ധവത്തിൽ സന്ധ്യാറാണിയുടെ വീട് കുത്തിത്തുറന്നാണ് മേശയിൽ സൂക്ഷിച്ചിരുന്ന മാല മോഷ്ടിച്ചത്. പുന്നാവൂർ കൈതയിൽ 35 പവൻ നഷ്ടപ്പെട്ട വീട് റൂറൽ എസ്‌പി കെ.എസ്. സുദർശൻ […]
Read more

വീണ്ടും സ്കൂൾബസ് അപകടം

തിരുവനന്തപുരം : കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂൾവാൻ റോഡരികിലെ ചെറുകൈത്തോട്ടിൽ മുൻചക്രങ്ങൾ കുടുങ്ങി തെങ്ങിൽ ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറു കുട്ടികളിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു. മുല്ലൂരിലെ റോസ് മിസ്റ്റിക്ക റെസിഡെൻഷ്യൽ സ്‌കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ വിഴിഞ്ഞം നെല്ലിക്കുന്ന് കടയ്ക്കുളം അങ്കണവാടിക്ക് സമീപമായിരുന്നു അപകടം. തെങ്ങിലിടിച്ചതിനെത്തുടർന്ന് ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ചക്രങ്ങൾ കുടുങ്ങിനിന്നതിനാൽ വാൻ മറിഞ്ഞില്ല. അപകടം കണ്ട നാട്ടുകാർ ഓടിയെത്തി കുട്ടികളെ പുറത്തെടുത്ത് മുക്കോലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നിസ്സാര […]
Read more

സിഗ്നൽ കാത്ത്; വെള്ളായണി പ്രാവച്ചമ്പലലം ജംഗ്ഷൻ

തിരുവനന്തപുരം: കരമന- കളിയിക്കാവിള പാതയിൽ വെള്ളായണിയിലും പ്രാവച്ചമ്പലത്തും സിഗ്നൽ വിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. വെള്ളായണിയിൽ സിഗ്നൽ തെളിയാതെയായിട്ട് രണ്ടാഴ്ചയിലേറെയായി. വെള്ളായണിയിൽനിന്നും വാഹനങ്ങൾ ശാന്തിവിള, വെള്ളായണി ക്ഷേത്രം, കാക്കാമൂല, കല്ലിയൂർ ഭാഗങ്ങളിലേക്കു തിരിയുന്ന സ്ഥലത്താണ് സിഗ്നൽ കത്താതെയായത്. ഇതുകാരണം നിരവധി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽനടയാത്രക്കാരും റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുകയാണ്. പ്രാവച്ചമ്പലം ജംഗ്ഷനിൽ സിഗ്നൽ തെളിയാതെയായിട്ട് ഒരു മാസത്തോളമായതായി നാട്ടുകാർ പരാതിപ്പെടുന്നു. നാലുവശങ്ങളിൽനിന്നും വാഹനങ്ങൾ എത്തിച്ചേരുന്ന ജംഗ്ഷനാണ് പ്രാവച്ചമ്പലം. മുമ്പ് പലതവണ അപകടമരണങ്ങൾ സംഭവിച്ചിട്ടുള്ള […]
Read more

കെഎസ്‌‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി ഡ്രൈവറും കണ്ടക്‌ടറും; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകവേ കെഎസ്‌ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിയെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് രക്ഷിച്ചു. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസിലായിരുന്നു സംഭവം. പിരപ്പൻകോട് സ്വദേശി അനന്തലക്ഷ്‌മിയാണ് (23) കുഴഞ്ഞുവീണത്. തിരുവനന്തപുരം ആയുർവേദ കോളേജിലേക്ക് തുടർചികിത്സയ്‌ക്കായി പോകുകയായിരുന്നു അനന്തലക്ഷ്‌മിയും അമ്മയും. മണ്ണന്തല എത്തിയപ്പോഴേക്കും അനന്തലക്ഷ്‌മി കുഴഞ്ഞുവീണു. ഉടൻതന്നെ കണ്ടക്‌ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നടുവേദനയ്‌ക്ക് ചികിത്സയിലായിരുന്ന യുവതി വേദന കൂടിയാണ് അനന്തലക്ഷ്മി. വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ മറ്റ് യാത്രക്കാരെ സമീപത്തുള്ള ബസ് […]
Read more
Advertisement
WhiteswanTV Footer