Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്യാൻസർ പ്രതിരോധ സംഗമം പുതുവർഷം ആദ്യവാരത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാൻസർ പ്രതിരോധ സംഗമം ജനുവരി പതിനാറ് മുതല്‍ പതിനെട്ട് വരെ ഹോട്ടല്‍ ഹയാത്ത് റീജൻസിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്ക്, ലോകാരോഗ്യ സംഘടന എന്നിവയ്ക്കു പുറമെ രാജ്യത്തിനകത്തും പുറത്തുമുള്ള ക്യാൻസർ രോഗ വിദഗ്ദ്ധർ പങ്കെടുക്കും.

കേരള ഹെല്‍ത്ത് യൂണിവേഴ്സിറ്റി,രാജ്യാന്തര ഓങ്കോളജി ഡോക്ടർമാരുടെ സംഘടനകളും പരിപാടിയില്‍ സഹകരിക്കുന്നുണ്ട്. ക്യാൻസർ വരാനുള്ള സാദ്ധ്യത എങ്ങനെ തടയാം എന്നതാണ് പ്രധാനമായും ചർച്ചയാകുന്നത്. സങ്കീർണമായ രോഗ നിർണയങ്ങളെക്കുറിച്ചു പഠിക്കാനും ക്യാൻസർ പ്രതിരോധ സംവിധാനങ്ങള്‍ക്ക് രൂപം കൊടുക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

സ്വസ്തി ഫൗണ്ടേഷൻ ഭാരവാഹികളായ എബി ജോർജ്, ഡോ.ചന്ദ്രമോഹൻ, ഡോ.ആർ.സി.ശ്രീകുമാർ,ചലച്ചിത്ര സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാല്‍, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer