Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഭരണഘടനാവിരുദ്ധ പ്രവണതകൾ ആശങ്കാജനകം: ശിവ സുന്ദർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : തുടർച്ചയായ ഭരണഘടനാവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സ്വന്തം ഒളിയജണ്ടകൾ നടപ്പിലാക്കാനാണ് അധികാരവർഗം ശ്രമിക്കുന്നതെന്നും, ഇത്തരത്തിലുള്ള നീക്കങ്ങൾ രാജ്യത്തെ യുവജനങ്ങളെയടക്കം നിശ്ശബ്ദരാക്കാൻ ഇടയാകുമെന്നുമാണ് പ്രമുഖ കന്നഡ പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ശിവ സുന്ദർ അഭിപ്രായപ്പെട്ടത്. മർകസ് കർണാടക സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇസ്ദിഹാർ’ കലാ–സാഹിത്യ ഫെസ്റ്റിവലിൽ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘എക്കോസ് ബിയോണ്ട് ദി വാൾ’ എന്ന പ്രമേയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന പരിപാടികളിൽ 70 മത്സര ഇനങ്ങളിൽ 165 കർണാടക വിദ്യാർത്ഥികൾ മാറ്റുരക്കുന്നു.

ഫെസ്റ്റിന്റെ ഭാഗമായി കാമിൽ ഇജ്തിമാഅ് ഓഡിറ്റോറിയത്തിൽ നടന്ന തീം ടോക്കിൽ മൂളൂർ അൽ ഇഹ്‌സാൻ ദഅവാ കോളേജ് പ്രധാന അധ്യാപകൻ മുഹമ്മദ് ഖാസിമി അളക്കെമജൽ വിഷയാവതരണം നടത്തി. സാംസ്കാരിക വൈവിധ്യം കർണാടകയുടെ സമ്പത്ത് ആയിട്ടും അത് മതിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനായി കൂടുതൽ ശ്രമങ്ങൾ വേണമെന്നും പറഞ്ഞു. ചടങ്ങിൽ സാബിത് ബെങ്കിള സ്വാഗതവും ഹാഫിള് ജാസിൽ ബെങ്കിള നന്ദിയും പറഞ്ഞു. മത്സരങ്ങൾ ഇന്ന് (വെള്ളി) വൈകുന്നേരം സമാപിക്കും.

Recent News

Advertisement
WhiteswanTV Footer