Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

വർക്കലയിൽ പത്താംക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല വെട്ടൂർ സ്വദേശി ഋഷികയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകി‌ട്ടോടെയായിരുന്നു സംഭവം നടന്നത്. കടക്കാവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. അമ്മയും അച്ഛനും കാലങ്ങളായി അകന്ന് കഴിയുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളെജിലേക്ക് മാറ്റി. നടപടിക്രമങ്ങൾ പൂ‍‍‍ർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തു. കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് കസ്റ്റഡി അനുവദിച്ചതിനെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ. ഡൽഹി യാത്രയെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഡൽഹിയിൽ വെച്ച് സോണിയ ഗാന്ധിയെ കണ്ടതിനെക്കുറിച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. കേസിലെ മറ്റ് പ്രതികളായ സ്വർണം വേർതിരിച്ചെടുത്ത സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയും, സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ ഗോവർധനെയും എസ്ഐടിയുടെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് […]
Read more

എസ്ഐടിയിൽ സിപിഎം ബന്ധമുള്ള രണ്ട് സിഐമാർ: വി ഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിക്ക് സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അന്വേഷണം അട്ടിമറിക്കാനാണ് ഈ നീക്കമെന്നും പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്ഐടിയെ നിർവീര്യമാക്കാനുള്ള നീക്കത്തിൽ ഹൈക്കോടതി ഉടൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേർത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകർക്കുന്നതാണ്. അന്വേഷണ വിവരങ്ങൾ ചോർത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാർഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ […]
Read more

വെഞ്ഞാറമൂട്ടിൽ ടയർ പൊട്ടി മറിഞ്ഞ കാർ സ്‌കൂട്ടറിലിടിച്ചു; നാലുപേർക്ക് പരിക്ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ടയർ പൊട്ടി മറിഞ്ഞ കാർ എതിരെവന്ന സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. കോലിയക്കോട് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നുപേർക്കും സ്കൂട്ടർ യാത്രക്കാരനുമാണ് പരിക്കേറ്റത്. കാറിന്റെ ടയർ പൊട്ടിയതോടെയാണ് നിയന്ത്രണം നഷ്ടമായത്. സ്കൂട്ടർ യാത്രികന് പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
Read more

‘CPI ചതിയന്‍ ചന്തു എന്ന് വെള്ളാപ്പളി നടേശന്‍ ;കൂടെ നിന്നിട്ട് മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നും വിമര്‍ശനം

തിരുവനന്തപുരം: CPI രൂക്ഷമായി വിമര്‍ശിച്ച് SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. CPI ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം കൂടെ നിന്നിട്ടും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞെന്നുമാണ് വിമര്‍ശനം. വിമര്‍ശിക്കേണ്ടത് പാര്‍ട്ടിക്കുള്ളില്‍ ആണ് അല്ലാതെ പുറത്തുനിന്നിട്ടല്ലെന്നും വെള്ളാപ്പള്ളി. അതേസമയം മൂന്നാമതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്ന് വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. മുന്നോക്കക്കാരന്‍ മുഖ്യമന്ത്രിക്കൊപ്പം വാഹനത്തില്‍ പോയാല്‍ ആരും മിണ്ടില്ല താന്‍ പിന്നോക്കക്കാരന്‍ ആയതുകൊണ്ടാണ് മാധ്യമങ്ങളടക്കം ഇങ്ങനെ വിമര്‍ശിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു.
Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള : അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചു. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് വിളിപ്പിക്കുന്നത്. പോറ്റിക്കൊപ്പം അടൂര്‍ പ്രകാശ് നടത്തിയ ഡല്‍ഹി യാത്ര ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംഘം ശേഖരിക്കും. ഇന്ന് കസ്റ്റഡിയില്‍ വാങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കുന്ന മൊഴിയും കേസില്‍ അതീവ നിര്‍ണായകമാണ്. നേരത്തെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം, അതില്‍ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളില്‍ പോറ്റിയില്‍ […]
Read more

പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകൾ ഇന്ന് രാത്രി 12 വരെ പ്രവർത്തിക്കും. പ്രവർത്തന സമയം നീട്ടി സർക്കാരാണ് ഉത്തരവിറക്കിയത്. ഡിസംബർ 31 രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാം. സാധാരണയായി രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. പുതുവത്സരത്തോട് അനുബന്ധിച്ച് സമയം ഒരു മണിക്കൂർ കൂടി വർദ്ധിപ്പിക്കണമെന്ന ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനം. പുതുവത്സരാഘോഷങ്ങൾക്കായി വലിയ തോതിൽ വിനോദസഞ്ചാരികൾ എത്തുന്നതും ഹോട്ടലുകളിൽ വിവിധ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളതും […]
Read more

ഡി മണിക്ക് സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നതിന് തെളിവില്ല

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ഡി മണിക്ക് ബന്ധമുണ്ടെന്നതിന് മതിയായ തെളിവ് ലഭിക്കാതെ എസ്‌ഐടി. മണിയും ശ്രീകൃഷ്ണനും ഇറിഡിയം തട്ടിപ്പുകാര്‍ ആണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ശബരിമലയുമായുള്ള ബന്ധം ഉറപ്പിക്കാന്‍ ചോദ്യം ചെയ്യലില്‍ കഴിഞ്ഞില്ല. മണിയുമായി ഇപ്പോള്‍ ബന്ധമില്ലെന്നാണ് ശ്രീകൃഷ്ണന്‍ പറയുന്നത്. തിരുവനന്തപുരത്ത് വന്നത് രണ്ടു പ്രാവശ്യമാണെന്ന് മണി മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം കുഴങ്ങിയിരിക്കുന്നത്. തനിക്ക് പ്രവാസിയെയോ ഉണ്ണികൃഷ്ണന്‍ പോറ്റിയെയോ അറിയില്ലെന്നണ് ഡി മണിയുടെ മൊഴി നല്‍കിയിരുന്നു. മണിക്ക് പിന്നില്‍ ഇറിഡിയം തട്ടിപ്പ് സംഘമെന്ന നിഗമനത്തിലാണ് […]
Read more

14 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് 14 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചീലപ്പാറ സ്വദേശി വിഷ്ണു ഭവനിൽ വിവേക് ആണ് അറസ്റ്റലിയാത്. പേയാട് പള്ളിമുക്ക് കല്ലറത്തലയ്ക്കൽ വിവേക് മോഹന്‍റെ വീട്ടിൽ നിന്നുമാണ് റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിവേക് മോഹൻ മാതാപിതാക്കൾക്കൊപ്പം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. പേയാടുള്ള ആൾത്താമസമില്ലാത്ത വീ‌ട്ടിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഡാൻസാഫ് സംഘം എത്തിയപ്പോഴേക്കും വീട്ടുടമ വിവേക് മോഹൻ സംഭവ സ്ഥലത്ത് […]
Read more

മോഹന്‍ലാലിന്റെ അമ്മയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് മുടവന്‍മുകളിലെ വീട്ടുവളപ്പില്‍ നടക്കും. കൊച്ചിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാനായി സിനിമാ ലോകത്തെ പ്രമുഖരും വീട്ടിലെത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് മോഹന്‍ലാലിന്റെ അമ്മയുടെ മരണം സംഭവിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ചികിത്സയിലിരിക്കെയാണ് ശാന്തുമാരിയുടെ വിയോഗം. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. മോഹന്‍ലാല്‍ വീട്ടില്‍ എത്തിയിട്ടുണ്ട്. പല വേദികളിലും അമ്മയെ കുറിച്ച് വാചാലനാകാറുള്ള മോഹന്‍ലാലിനെ പലയാവര്‍ത്തി മലയാളികള്‍ കണ്ടിട്ടുണ്ട്. 89ാം പിറന്നാള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix