Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

തിരുവനന്തപുരം: നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ചടങ്ങിൽ പങ്കെടുക്കാൻ പ്രവർത്തകരുമായി എത്തുന്ന വാഹനങ്ങൾ കോർപറേഷൻ പോയിന്റ്, ആർ.ആർ. ലാമ്പ് എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയശേഷം നിശ്ചിത റോഡുകളുടെ ഒരു വശത്ത് ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധം പാർക്ക് ചെയ്യണം. പാർക്കിംഗ് അനുവദിച്ചിരിക്കുന്ന റോഡുകൾ, പബ്ലിക് ലൈബ്രറി–നന്ദാവനം റോഡ്, മ്യൂസിയം–നന്ദാവനം റോഡ്, എൽ.എം.എസ്–ജി.വി. രാജ റോഡ്, ജി.വി. രാജ–വേൾഡ് വാർ റോഡ്, പി.എം.ജി–ലോ കോളേജ് റോഡ്, […]
Read more

കൈക്കൂലി കേസ്; ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ നടപടിയില്ല

തിരുവനന്തപുരം: വിജിലന്‍സ് കേസില്‍ പ്രതിയായ ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു. ഗുരുതര കണ്ടെത്തലുകളുള്ള ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഇതുവരെ തുടര്‍നടപടിയില്ല. എസ്പിക്കും, ഡിവൈഎസ്പിക്കും സംരക്ഷണം നല്‍കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. വനിത എസ്‌ഐമാരോട് മോശമായ സന്ദേശം അയച്ച എസ്പി വിനോദ് കുമാറിനും സംരക്ഷണം ഒരുക്കുകയാണ്. പോഷ് ആക്ട് പ്രകാരമുള്ള അന്വേഷണം എങ്ങുമെത്തിയില്ല . പ്രതിയായ സ്ത്രീയെ ബലാത്സഗം ചെയ്ത ഡിവൈഎസ്പി ഉമേഷിനെതിരെയും കേസെടുത്തില്ല. സംഭവത്തില്‍ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കേസെടുക്കണമെന്ന ഉത്തരമേഖല ഐജിയുടെ […]
Read more

നിയന്ത്രണം വിട്ട ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകട‌ത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലാണ് അപകടം നടന്നത്. അമൽ ,അഖിൽ എന്നിവരാണ് മരിച്ചത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിൻറെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി ഇന്ന്. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പറയുന്നത്. സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവമുള്ളതാണെന്നും ഇതുകാരണം ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. എന്നാൽ, പരാതി അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കഴിഞ്ഞ ദിവസം കേസിൽ വാദം പൂർത്തിയായിരുന്നു. രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് സംവിധായികയുടെ […]
Read more

വയോധികരുടെ മാല കവർന്ന കേസ്; 48 മണിക്കൂറിനുള്ളിൽ അഞ്ചംഗ സംഘം പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ- മണർകാട് ബൈപ്പാസിൽ പള്ളിയിലേക്ക് പോവുകയായിരുന്ന രണ്ട് വയോധികരെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതികളെ 48 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ രവീന്ദ്രൻ കെ.വി (44), ശിവപ്രസാദ് (41), സോമേഷ് കുമാർ (46), തിരുവനന്തപുരം സ്വദേശി രതീഷ് ചന്ദ്രൻ (44) എന്നിവരും മോഷണമുതൽ വിൽക്കാൻ സഹായിച്ച അയർക്കുന്നം സ്വദേശി അബ്രഹാം മാത്യു (55) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിസംബർ 16-ന് വെളുപ്പിന് 5.40-ഓടെയാണ് കേസിനാസ്പദമായ സംഭവം. […]
Read more

കലോത്സവം സമാപന സമ്മേളനത്തിൽ മോഹൻലാൽ മുഖ്യാതിഥിയാവും: മന്ത്രി വി ശിവൻകുട്ടി

തിരുവന്തപുരം: സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തുടർച്ചയായി മൂന്ന് തവണ വിധികർത്താക്കളായവരെ ഒഴിവാക്കുമെന്നും, ഇത്തവണ ജഡ്ജിമാർ വിജിലൻസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. വിധികർത്താക്കളിൽ നിന്ന് സത്യവാങ്മൂലവും എഴുതി വാങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലേബർ കോഡ് സംബന്ധിച്ച് പഠനം നടത്തുന്നതിനായി കോൺക്ലേവ് മൂന്നംഗ സമിതിയെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ഗോപാല ഗൗഡയാണ് സമിതിയുടെ ചെയർമാൻ. പ്രൊഫ. ശ്യം സുന്ദറും അഡ്വ. […]
Read more

പോറ്റിയെ കേറ്റിയെ പാരഡി പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കൾ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിറ്റായ ‘പോറ്റിയെ കേറ്റിയേ’ പാട്ട് വിവാദം ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും. കെ പി സി സി യോഗത്തിന് ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേര ‘വാട്ട് എ ബ്യൂട്ടിഫുൾ സോങ്’ എന്നാണ് ‘പോറ്റിയെ കേറ്റിയേ’ പാട്ടിനെ വിശേഷിപ്പിച്ചത്. ഇന്ദിരാ ഭവനിൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പോറ്റിപ്പാട്ട് പാടുകയായിരുന്നു. അതേസമയം പാട്ടിനെ ഹിറ്റാക്കിയത് സിപിഎമ്മിന്റെ മണ്ടത്തരമെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടത്. പാട്ടിനെതിരെ കൂടുതൽ നടപടി വേണ്ടെന്ന സർക്കാർ […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 480 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. പവന് 480 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. തിങ്കളാഴ്ച സ്വർണവില റെക്കോർഡ് നിരക്കിലായിരുന്നു. ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു. പവന് 880 രൂപയാണ് നാല് ദിവസംകൊണ്ട് കുറഞ്ഞത്. ഫെഡറൽ റിസർവ് […]
Read more

പോറ്റിയെ കേറ്റിയെ പാട്ടിൽ തിരിച്ചടി; കേസെടുക്കേണ്ടന്ന് എഡിജിപി

തിരുവനന്തപുരം: വിവാദമായ ‘പോ​റ്റിയെ കേ​റ്റിയേ’ എന്ന പാരഡി ഗാനത്തിൽ കേസെടുക്കില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പൊലീസിന് നിർദേശം നൽകിയത്. കേസെടുത്തത് തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് തീരുമാനം. സോഷ്യൽ മീഡിയയിൽ നിന്ന് ഗാനം നീക്കം ചെയ്യുന്നതിനായി മെ​റ്റയ്ക്ക് യൂട്യൂബിനും കത്ത് നൽകില്ലെന്നും അറിയിച്ചു. നിലവിൽ പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബർ പൊലീസിൽ ഒരു പരാതിയാണ് നൽകിയിട്ടുള്ളത്. ഈ ഗാനം സൈബർ ഓപ്പറേഷൻ വിഭാഗം പരിശോധിച്ച ശേഷമാണ് കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചത്. അതിനുശേഷമാണ് ഗാനത്തിനെതിരെ കേസ് രജിസ്​റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന […]
Read more

കോണ്‍ഗ്രസ്സ് കോര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റി യോഗം ഇന്ന്. കോര്‍ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസില്‍ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂര്‍ണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തില്‍ പ്രതികളായവര്‍ക്ക് മുഴുവന്‍ സംരക്ഷണവും നല്‍കുന്ന കാര്യവും യോഗത്തില്‍ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷന്‍ മാരുടെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix