Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thiruvananthapuram

സാമ്പത്തിക വർഷം തീരാൻ ഒരാഴ്ച മാത്രം; 1750 കോടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം; സാമ്പത്തിക വർഷം അവസാനിക്കാൻ ഒരാഴ്ച ശേഷിക്കേ, സംസ്ഥാന സർക്കാർ 1,750 കോടി രൂപ കടമെടുക്കുന്നു. വികസന പ്രവർത്തനങ്ങളുടെ ധന ശേഖരണാർഥമാണ് കടപ്പത്രം പുറപ്പെടുവിക്കുന്നതെന്ന് ധനവകുപ്പ് വ്യക്തമാക്കി. വിവിധ നിർമാണപ്രവർത്തനങ്ങളുടെ കുടിശ്ശികയുള്ളതിൽ വൻതുക ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് കൊടുത്തു തീർക്കേണ്ടി വരും. ഇതിന്റെ ഭാഗമായി ബില്ലുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സമയപരിധി 24 വരെ നിശ്ചയിച്ചിരുന്നു. അതിനുശേഷം ബില്ലുകളുടെ ഇ-സമർപ്പണം അനുവദിക്കുന്നില്ല. റിസർവ് ബാങ്കിന്റെ ഇ-കുബേർ സംവിധാനം വഴി പുറപ്പെടുവിക്കുന്ന കടപ്പത്രത്തിൻ്റെ ലേലം 27-ന് നടക്കും. വിവരങ്ങൾക്ക്: www.finance.kerala.gov.in
Read more

ബിജെപി സീൽ വിവാദത്തിൽ വിവാദ വീഡിയോ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ച കത്തിൽ ബിജെപി സീൽ പതിച്ച വിവാദത്തിൽ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തത്. ബിജെപി സീൽ പതിച്ച കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതും പിന്നീട് അത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പിശക് ഉണ്ടായതായി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സന്ദേശം പിൻവലിക്കാൻ […]
Read more

ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത പാകിസ്താനിൽ; ഇന്ത്യ അവസരം കൈവിട്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൊണ്ടുവരാനും ഇന്ത്യ മുൻകൈ എടുക്കണമായിരുന്നെന്ന് കോൺഗ്രസ് എം.പിയും പാർലമെന്ററി വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശശി തരൂർ. വിഷയത്തിൽ ഇടപെടാതിരുന്നതുമൂലം ഇന്ത്യയുടെ അവസരം നഷ്ടപ്പെടുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യ സംഘർഷത്തിന്‍റെ സാഹചര്യത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു തരൂർ. മേഖലയിൽ സമാധാനമുണ്ടാക്കാൻ ഇന്ത്യ മുൻകൈയെടുക്കണമെന്ന് ഞാൻ പത്തുദിവസമായി പറയുന്നു. സർക്കാർ ഇതുവരെ പരസ്യമായി അതിന് മുതിർന്നിട്ടില്ല, രഹസ്യമായി അത് ചെയ്യുന്നുണ്ടോ എന്ന് എനിക്കറിയില്ല. പാകിസ്താനാണ് മധ്യസ്ഥതക്ക് മുൻകൈയെടുക്കുന്നതെന്ന് പത്രത്തിൽ കാണുമ്പോൾ […]
Read more

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്ന നിരവധി അക്കൗണ്ടുകളും ലിങ്കുകളും ഇതിനകം നീക്കം ചെയ്തതായി സൈബർ വിഭാഗം വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ പൂർണ്ണമായി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി സോഷ്യൽ മീഡിയ കമ്പനികളുമായി പൊലീസ് സഹകരിക്കും. ബോധപൂർവ്വം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവർക്കും അത് പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനൽ കേസുകൾ ഉൾപ്പെടെ നടപടി […]
Read more

ടീം യുഡിഫ് 100 സീറ്റ് നേടും: കെ മുരളീധരന്‍

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പറഞ്ഞത് പോലെ ടീം യുഡിഫ് അധികാരത്തിൽ വരുമെന്നും, അതാണ് ലക്ഷ്യമെന്നും കെ മുരളീധരൻ. കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിഒരാൾ ഇല്ലന്നും കെ മുരളീധരന്‍ പറഞ്ഞു. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തന്നെയാണ് തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു. ജയിച്ചുവരുന്ന എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം കൂടി കണക്കിലെടുത്തു തീരുമാനമെടുക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പറയുന്ന പേര് പ്രഖ്യാപിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ സിപിഐഎം- ബിജെപി ഡീല്‍ ഉണ്ടെന്നും കെ മുരളീധരന്‍ ആരോപിച്ചു. തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന; അറിയാം ഇന്നത്തെ സ്വർണവില

തിരുവനന്തപുരം: സ്വർണ വിലയിൽ സംസ്ഥാനത്ത് വീണ്ടും കുതിച്ചുകയറ്റം. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇപ്പോൾ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതൽ ഒറ്റയടിക്ക് വർധിച്ചത് 2760 രൂപയാണ്. ഇന്നലെ വൈകുന്നേരം ഒരു പവൻ 22 കാരറ്റ് സ്വ‍‌ർണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് […]
Read more

പത്രികകൾ പിൻവലിക്കാൻ നാളെ വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്ന് 2125 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിക്കുകയും 354 എണ്ണം തള്ളുകയും മൂന്ന് എണ്ണം പിൻവലിക്കപ്പെടുകയും ചെയ്തു. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാലേ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വ്യക്തമാകൂ. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
Read more

മുള്ളന്‍ പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിയെ കസ്‌റ്റഡിയിൽ വാങ്ങില്ല

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ വെള്ളനാട് ശശിയെ വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങില്ലെന്ന് അറിയിച്ചു. ഇനി തെളിവെടുപ്പിന് ആവശ്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. നെടുമങ്ങാട് വനം കോടതി ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 28നായിരുന്നു ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. കേസെടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. പിന്നീട് ചില ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തെങ്കിലും […]
Read more

നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ല് പൊട്ടിച്ചു. സംഭവത്തിൽ ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്പഴന്തി അണിയൂർ സ്വദേശി ആസിഫ് ആണ് പിടിയിലായത്. ചേങ്കോട്ടുകോണം സ്വദേശിനിയായ അറഫ നജുമുദീനാണ് പരിക്കേറ്റത്. ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് രണ്ട് ആഴ്ച പോലും തികയുന്നതിന് മുമ്പ് തന്നെ ആസിഫ് അറഫയെ നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാസം 17ന് അറഫ ഉമ്മയുടെ സഹോദരിയെ ഫോൺ ചെയ്തതിനെ തുടർന്ന് പ്രകോപിതനായ ആസിഫ് അവളെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി മുഖത്തടിക്കുകയും […]
Read more

പകൽ 10 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുന്നു. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച വരെ താപനില ഉയർന്ന നിലയിൽ തുടരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രിവരെ എത്താം. ഇത് സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer