ക്രിസ്മസ് സന്ദേശം 2025 സർവ ജനങ്ങൾക്കുമുള്ള സമഭാവനയുടെ സദ്‌വാർത്ത: മാർ പോളി കണ്ണൂക്കാടൻ
തൃശ്ശൂർ: സംഘർഷങ്ങളും അസ്വസ്ഥതകളും തുടർക്കഥയായിക്കൊണ്ടിരിക്കുന്ന ആധുനിക കാല ത്തിന് സാഹോദര്യത്തിന്റെയും സമഭാവനയുടെയും നിത്യഹരിത സന്ദേശമാണ് ക്രിസ്‌മസ് നൽകു ന്നത്. മനുഷ്യരാശി മറ്റേതൊരു കാലത്തേയുംകാൾ തീവ്രതയോടെ ദാഹിക്കുന്ന സമാധാനത്തിന്റെ പ്രതീക്ഷയാണ് തിരുപ്പിറവിയിൽ ദൈവദൂതന്മാർ പാവപ്പെട്ട ആട്ടിടയന്മാർക്ക് പകർന്നു നൽകി യത്. സർവജനത്തിനും വേണ്ടി ഒരു രക്ഷകൻ പിറന്നിരിക്കുന്നു എന്നായിരുന്നല്ലൊ, ക്രിസ്മസ് രാത്രിയിലെ മംഗളവാർത്ത. സ്നേഹവും കാരുണ്യവും സമത്വവും നഷ്‌ടപ്പെട്ട് നിയമങ്ങളുടെയും ആചാരങ്ങളുടെയും അടിമകളായി മാറിക്കൊണ്ടിരുന്ന ഒരു സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്, സമഗ്രമാറ്റത്തി നുള്ള ആഹ്വാനവുമായി ക്രിസ്‌തുവിൻ്റെ രംഗപ്രവേശം. രോഗികളും ദരിദ്രരും […]
Read more