Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഐടിഐയിൽ ബോധവത്ക്കരണ ക്ലാസ് നടത്തി

തൃശ്ശൂർ: ചാലക്കുടി എക്സൈസ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ചാലക്കുടി ഗവൺമെൻറ് ഐടിഐയിൽ  ലഹരി ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ രാജു കെ.കെ. ക്ലാസ്സുകൾ നയിച്ചു. പ്രിൻസിപ്പാൾ സിന്ധു പോൾ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രിൻസിപ്പാൾ . രാജേഷ് വി ചന്ദ്രൻ, ഗ്രൂപ്പ് ഇൻസ്ട്രക്‌ടർമാരായ. സിക്കന്ദർ മിർസ, റാഫി എം. എസ്,  വിജയപ്രസാദ്, . ഷീജ പി. വി എന്നിവർ സംസാരിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അയ്യപ്പൻ കെ. കെ നന്ദി […]
Read more

സംസ്ഥാന സ്കൂൾ കലോത്സവം; മുഖ്യവേദി പന്തൽ കാൽനാട്ട്

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കലോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് കലാപ്രതിഭകളെ സ്വീകരിക്കാൻ മുഖ്യവേദി ഒരുങ്ങുന്നതിന്റെ ആദ്യഘട്ടമായാണ് പന്തൽ കാൽനാട്ട് കർമ്മം നടത്തിയത്. വിദ്യാർത്ഥികളുടെ കലാസാംസ്കാരിക കഴിവുകൾ വളർത്തുന്നതിൽ സ്കൂൾ കലോത്സവം വലിയ പങ്ക് […]
Read more

യുവ ഫുട്ബോൾ താരത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ, 24 വയസ്സുള്ള അഭിരാമിനെയാണ് ഇന്നലെ ഉച്ചയോടെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഹുക്കിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.വടക്കാഞ്ചേരി മേഖലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അഭിരാമിന്റെ അപ്രതീക്ഷിത മരണം കായിക […]
Read more

തൃശ്ശൂർ റൂറൽ പോലീസിന് പുതിയ വാഹനങ്ങൾ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ 2025–26 വർഷത്തെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസിന് ആറ് പുതിയ മഹിന്ദ്ര ബൊലേറോ നിയോ ബിഎസ്–സിക്‌സ് വാഹനങ്ങൾ അനുവദിച്ചു. കൺട്രോൾ റൂം വാഹന പദ്ധതി പ്രകാരം വാങ്ങിയ ഈ വാഹനങ്ങൾ തിരുവനന്തപുരം നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം റൂറൽ ജില്ലാ പോലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് പൊതുസുരക്ഷയും അടിയന്തര സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കൊടുങ്ങല്ലൂർ കൺട്രോൾ റൂമിന് കൈമാറി. പുതിയ വാഹനങ്ങൾ ലഭിച്ചതോടെ രാത്രിപട്രോളിങ്, അടിയന്തര […]
Read more

സ്റ്റേഷൻ റൗഡിക്കെതിരെ കാപ്പ; ആറുമാസം ജയിൽ

തൃശ്ശൂർ: പൂമംഗലം– എടക്കുളം ദേശത്തെ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27) എന്ന സ്റ്റേഷൻ റൗഡിയെ കാപ്പ ചുമത്തി ആറുമാസത്തേക്ക് ജയിലിലാക്കി. കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ അഖിനേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ ജില്ലാ കളക്ടറാണ് ഉത്തരവിൽ ഒപ്പുവച്ചത്.കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതക കേസ്, രണ്ട് വധശ്രമ കേസുകൾ, ഒരു ഗഞ്ചാവ് കേസ്, ഒരു അടിപിടി കേസ് […]
Read more

കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിന് ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദനം; സ്റ്റേഷൻ റൗഡി അടക്കം രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കണ്ടശ്ശാംകടവ് മാർക്കറ്റിൽ യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയടക്കം രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കാരമുക്ക് വില്ലേജ് കണ്ടശ്ശാംകടവ് സ്വദേശി വന്നേരി വീട്ടിൽ ആദർശ് (26) അന്തിക്കാട് ആറാംകല്ല് സ്വദേശി താച്ചംപിള്ളി വീട്ടിൽ പ്രദു (21) എന്നീ യുവാക്കളെയാണ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റിലേക്കയച്ചു. ഡിസംബർ 18-ന് രാത്രി 10.45 ഓടെയായിരുന്നു സംഭവം. […]
Read more

സൂപ്പർ ഫാസ്റ്റ് ബസ്സിന് സ്റ്റോപില്ല;  രാത്രിയിൽ വിദ്യാർത്ഥിനികൾക്ക് ദുരനുഭവം

തൃശ്ശൂർ: കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിൽ രാത്രി യാത്ര ചെയ്‌ത 2 പെൺകുട്ടികൾക്ക് കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയാറാകാതെ വന്നതോടെ ബസിൽ കുട്ടികൾ കരച്ചിലായി. പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്.നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി.ജോർജ് എന്നിവർക്കാണ് ഇന്നലെ രാത്രി 9.30ഓടെ ദുരനുഭവമുണ്ടായത്. പെൺകുട്ടികളുടെ കണ്ണീർ കണ്ടിട്ടും കണ്ടക്ട‌ററുടെയും ഡ്രൈവറുടെയും മനസ്സലിയാതിരുന്നതിൽ സഹയാത്രക്കാർ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇവർ പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വിജയം; തൃശ്ശൂർ നോർത്ത് ജില്ലയിൽ വിജയിച്ച ജനപ്രതിനിധികളുടെ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ നോർത്ത് ജില്ലയിൽ വൻ മുന്നേറ്റം നടത്തി ജനപ്രതിനിധികളായി വിജയിച്ചെത്തിയവരുടെ സംഗമം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ അധ്യക്ഷയായ യോഗം ജില്ല പ്രഭാരി അഡ്വ. ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ കിലയിലെ ഫാക്കൽറ്റികൾ വിവിധ വിഷയങ്ങളിലായി ക്ലാസുകൾ നയിച്ചു. തദ്ദേശഭരണ സംവിധാനങ്ങൾ, ഭരണനടപടികൾ, വികസന പദ്ധതികളുടെ കാര്യക്ഷമമായ നടപ്പാക്കൽ, ജനപ്രതിനിധികളുടെ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പരിശീലന പരിപാടി […]
Read more

സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനം; ചെറുതുരുത്തിയിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

തൃശ്ശൂർ: ഡിസംബർ പതിനൊന്നിന് സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തോടനുബന്ധിച്ച് ഒ.ബി.സി. മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി റിവർ റിട്രീറ്റിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്നായിരുന്നു അനുസ്മരണയോഗം. ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പി. എസ്. കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത, ജില്ലാ പ്രഭാരി അഡ്വ. ജയസൂര്യ, […]
Read more

ഡോ. ബാബു വർഗീസിന് ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡൽ

തൃശ്ശൂർ: ആംസ്റ്റർഡാം  റോയൽ ഫിലിപ്‌സിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരിൽ നിന്നും സീനിയർ സയന്റിസ്റ്റ് ഡോ. ബാബു വർഗീസ് 2025-ലെ അഭിമാനകരമായ ഫിലിപ്‌സ് ഇൻവെൻഷൻ അവാർഡ് ഗോൾഡ് മെഡലിന് അർഹനായി. ബയോഫോട്ടോണിക്സ്, എനർജി-സെൻസിംഗ്, സ്കിൻ ട്രീറ്റ്‌മെന്റ് ടെക്നോളജികൾ തുടങ്ങിയ മേഖലകളിലായി നൂറോളം കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകൾ ഡോ. ബാബു വർഗീസിന്റെ പേരിലുണ്ട്. കഴിഞ്ഞ 18 വർഷമായി നെതർലാൻഡ്‌സിലെ ഫിലിപ്‌സിൽ സീനിയർ സയന്റിസ്റ്റ് ആയി പ്രവർത്തിക്കുന്ന അദ്ദേഹം ഈ മേഖലകളിൽ നിരവധി പ്രധാനപ്പെട്ട ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും നടത്തിയിട്ടുണ്ട്. എൺപതിലേറെ അന്താരാഷ്ട്ര പ്രബന്ധങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix