പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളുംപ്ലാക്കൽ സ്വദേശി പ്രവീൺ (21) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്.
പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളുംപ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ ഇന്നലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എലിമുള്ളുംപ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു പ്രവീണ. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
പ്രവീണയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നതായും ബന്ധുക്കൾ അറിയിച്ചു. എറണാകുളത്ത് ജോലി ചെയ്തിരുന്ന പ്രവീണിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രവീണയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തണ്ണിത്തോട് എലിമുള്ളുംപ്ലാക്കലിലെ വീട്ടിലേക്ക് കൊണ്ടുപോയി.




