തൃശ്ശൂർ: വടക്കാഞ്ചേരി എങ്കക്കാട് സ്വദേശിയായ യുവ ഫുട്ബോൾ താരത്തെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് കളരിക്കൽ വീട്ടിൽ ആനന്ദിന്റെ മകൻ, 24 വയസ്സുള്ള അഭിരാമിനെയാണ് ഇന്നലെ ഉച്ചയോടെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയിലെ ഹുക്കിൽ ബെഡ്ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരം ലഭിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിച്ചു.വടക്കാഞ്ചേരി മേഖലയിലെ ഫുട്ബോൾ മൈതാനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അഭിരാമിന്റെ അപ്രതീക്ഷിത മരണം കായിക രംഗത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. മരണത്തിലേക്ക് നയിച്ച കാരണം നിലവിൽ വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും വടക്കാഞ്ചേരി പോലീസ് അറിയിച്ചു.






