Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ചിറ്റഞ്ഞൂർ സെന്റ് മേരീസ് ഓർത്തഡോസ് സുറിയാനി പള്ളിയിൽ പെരുന്നാളിന് കൊടിയേറി

തൃശ്ശൂർ: പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ചിറ്റഞ്ഞൂർ സെന്റ് മേരീസ് ഓർത്തഡോസ് സുറിയാനി പള്ളിയിൽ വാർഷിക പെരുന്നാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഡിസംബർ 25, 26 തീയതികളിലാണ് പെരുന്നാൾ ശുശ്രൂഷകളും അനുബന്ധ പരിപാടികളും നടക്കുന്നത്. ഡിസംബർ 25-ന് (വ്യാഴാഴ്ച) വൈകിട്ട് 6.45ന് സന്ധ്യാ നമസ്കാരം നടക്കും. തുടർന്ന് പള്ളിയുടെ ചുറ്റും പ്രദക്ഷിണം നടത്തപ്പെടും. ഡിസംബർ 26-ന് രാവിലെ 7.00ന് പ്രഭാത നമസ്കാരത്തിന് ശേഷം വിശുദ്ധ കുർബാനയും പള്ളിയെ ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ച വിളമ്പും ഉണ്ടായിരിക്കും. പെരുന്നാൾ ശുശ്രൂഷകളിൽ ഭക്തിസാന്ദ്രമായി […]
Read more

അതിരപ്പിള്ളിയിൽ റിസോർട്ടുകളിൽ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന; പ്രതി പിടിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ റിസോർട്ടുകളിൽ കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന നടത്തിയ പ്രതിയെ പിടികൂടി. ‘വെറ്റിലപ്പാറ സ്വദേശി മേച്ചേരി വീട്ടിൽ ബിജു (47) ആണ് പിടിയിലായത്. അതിരപ്പിള്ളി കണ്ണംകുഴിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ സൈറ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് ഗ്രീൻ സൈറ്റ് റിസോർട്ടിലെ ജോലിക്കാരനായ വെറ്റിലപ്പാറ സ്വദേശി മേച്ചേരി വീട്ടിൽ ബിജുവിൽ  നിന്ന് വിൽപ്പനക്കായി സൂക്ഷിച്ച മൂന്ന് ഒരു ലിറ്റർ കുപ്പികളിലായി സീൽ പൊട്ടിക്കാത്ത മുന്ന് ലിറ്റർ മദ്യവും ഒരു ലിറ്റർ കുപ്പിയിൽ 0.800 ലിറ്റർ മദ്യവും ആകെ 3.800 […]
Read more

ഗുരുവായൂരില്‍ പൂക്കച്ചവടക്കാരനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

തൃശ്ശൂർ: ഗുരുവായൂര്‍ വടക്കേ നടയിലെ പൂക്കച്ചവടക്കാരനായ വൃദ്ധനെ ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ച് കൈ തല്ലിയൊടിച്ച കേസിലെ പ്രതിയെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരിക്കടുത്ത് കാരപ്പറ്റ സ്വദേശി ചന്ദ്രന്‍ (മീശ ചന്ദ്രന്‍–68) ആണ് അറസ്റ്റിലായത്.തിരുവത്ര സ്വദേശിയായ ചീരമ്പത്ത് വീട്ടില്‍ രാജേന്ദ്രന്‍ (66) എന്നയാളെയാണ് പ്രതി ആക്രമിച്ചത്. ഡിസംബര്‍ 12നാണ് സംഭവം. രാജേന്ദ്രന്‍ മാഞ്ചിറ ജംഗ്ഷനിൽ പൂക്കച്ചവടം നടത്തുന്ന തട്ടിനടുത്തേക്ക് എത്തിയ പ്രതി മലമൂത്ര വിസര്‍ജനം നടത്തുകയും, ഒരു കവറില്‍ വിസര്‍ജ്യങ്ങളടക്കമുള്ള മാലിന്യം നിക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് […]
Read more

ഡോ. എം ജയപ്രകാശ് അനുസ്മരണം നടത്തി

തൃശ്ശൂർ: കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി സ്ഥാപക നേതാവ് ആയിരുന്ന ഡോ. എം ജയപ്രകാശ് അനുസ്മരണം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ച്ന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഛായ ചിത്രത്തിന് മുകളിൽ പുഷ്പ്പാർച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ട്രഷറര്‍ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ കൊളത്താപ്പിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ഡേവിസ് എം. ഡി, സെക്രട്ടറി ഡേവിസ് […]
Read more

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുവാൻ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൃശ്ശൂർ:  കൊടകര സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ കൊടകര വല്ല പാടി ദേശത്ത് മുരിങ്ങത്തേരി വീട്ടിൽ ലളിത് പ്രശാന്ത് 18) എന്നയാളെയാണ് പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദാസ് പികെ , സബ്ബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ് എം ആ‍ർ, എ എസ് ഐമാരായ സാജു, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, ഷീബ , സീനിയ‍ർ സിവിൽ […]
Read more

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

തൃശ്ശൂർ: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.മൂതിര്‍ന്ന അംഗം എം.ആര്‍.രാമചന്ദ്രന്‍ വരണാധികാരി ചാലക്കടി ടിഎസ്ഒ കുടിയായ ടി.ജെ.ആശ സത്യ വാപചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട സുനില്‍ കെ .മേനോന്‍,ആശ ജെയ്‌സണ്‍,ഓമന രവി,പ്രിയ വിനയന്‍, ജിനി ഡെവീസ്,സച്ചന്‍ രാജ, ലിജി അനില്‍കുമാര്‍, എം,ഡി.വര്‍ഗ്ഗീസ്സ ജിനി പൗലോസ്, ഷാജു വല്ലുത്തുകാരന്‍, തുടങ്ങിയ യുഡിഎഫ് അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളായ ലിജോ ജോസ്, കെ.കെ.റിജേഷ് സൗമ്യ ഷിബു, ലിജോ ജോസ് തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. സത്യപ്രതിജ്ഞക്ക് ശേഷം […]
Read more

ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലെ എല്‍ഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ ചട്ടവിരുദ്ധം. വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എല്‍ഡിഎഫിലെ 5 വാര്‍ഡി കൗണ്‍സിലര്‍ നിധിന്‍ പുല്ലനാണ് രക്തസാക്ഷികളുടെ പേരില്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. ഇതാണ് വരണാധികാരി ചട്ടലംഘനമാണെന്ന് ചൂണ്ടി കാണിച്ചപ്പോള്‍ വീണ്ടും സത്യപ്രതിെജ്ഞ ചെയ്യുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു, ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞക്ക് ശേഷം നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നിധിന്‍ പുല്ലന്‍ ദൃഢ പ്രതിജ്ഞയെടുക്കുകയായിരുന്നു. എല്‍ഡിഎഫിന്റെ 12 അംഗങ്ങളില്‍ ഈശ്വരനാമത്തില്‍  പ്രതിജ്ഞ ചെയ്തത് 30 വാർഡ് കൗണ്‍സിലര്‍ ജില്‍ ആന്റണി മാത്രമാണ്. സാധാരണയായി […]
Read more

ചാലക്കുടി നഗരസഭ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ   ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു

തൃശ്ശൂർ: ചാലക്കുടി നഗരസഭയിലേക്ക് .പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ ശേഷം  ആദ്യ കൗണ്‍സില്‍ യോഗം ചേര്‍ന്നു. മുതിര്‍ന്ന അംഗം കെ.ടി.ജോണി അധ്യക്ഷത വഹിച്ചു.വരണാധികാരി എം.വെങ്കിടേഷ് അടുത്തു നടക്കേണ്ട ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് വിശദീകരിച്ചു .26 തീയതി രാവിലെ പത്തരക്ക് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും.ഉച്ചതിരിഞ്ഞ് 2.30ന് വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പും നടക്കുന്നതാണ്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി അംഗങ്ങളുടെ പാര്‍ട്ടി സംബന്ധിച്ച പത്രിക എത്രയും വേഗം പൂരിപ്പിച്ച് വരണാധികാരിയെ ഏല്‍പ്പിക്കേണ്ടതാണെന്ന് സെക്രട്ടറി നിര്‍ദ്ദേശിച്ചു .അതാത് അംഗങ്ങളുടെ […]
Read more

മദ്യക്കുപ്പികളാൽ ക്രിസ്തുമസ് ട്രീ; ഗുരുവായൂരിൽ നഗരസഭയുടെ നടപടി പ്രതിഷേധാർഹമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് മദ്യക്കുപ്പികൾ ഉപയോഗിച്ച് ക്രിസ്തുമസ് ട്രീ നിർമ്മിച്ച ഗുരുവായൂർ നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് നഗരസഭയിലെ ബിജെപി അംഗം ശോഭാ ഹരിനാരായണൻ ആരോപിച്ചു. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, തീർത്ഥാടന നഗരിയായ ഗുരുവായൂരിൽ മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചത് ജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണെന്ന് ഇതിന് പിന്നിൽ പ്രവർത്തിച്ചവർ വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മഹത്തായ സന്ദേശങ്ങൾ പകരുന്ന ക്രിസ്തുമസ് ആഘോഷങ്ങളെ ഇത്തരം നടപടികളിലൂടെ അവഹേളിക്കുകയാണ് നഗരസഭ ചെയ്തിരിക്കുന്നതെന്നും ശോഭാ ഹരിനാരായണൻ വിമർശിച്ചു.
Read more

കാട്ടകാമ്പാലിൽ നിയുക്ത മെമ്പർ മോനിഷ രജീഷ് പുഷ്പാർച്ചന നടത്തി

തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിയുക്ത മെമ്പറായ മോണിഷ രജീഷ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മരിച്ചുപോയ പാർട്ടി പ്രവർത്തകർക്ക് പുഷ്പാർച്ചന നടത്തി. അയിനൂർ ഏകചക്ര സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുസ്മരണ പരിപാടി നടന്നത്. പ്രവർത്തകരുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചന അർപ്പിച്ച ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശം പകർന്നു. പ്രദേശത്തെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഐക്യവും സംഘടനാ ശക്തിയും പ്രകടിപ്പിച്ച ഈ അനുസ്മരണ പരിപാടി ശ്രദ്ധേയമായി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix