തൃശ്ശൂർ : കാട്ടകാമ്പാൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ നിയുക്ത മെമ്പറായ മോണിഷ രജീഷ് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മരിച്ചുപോയ പാർട്ടി പ്രവർത്തകർക്ക് പുഷ്പാർച്ചന നടത്തി. അയിനൂർ ഏകചക്ര സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അനുസ്മരണ പരിപാടി നടന്നത്.
പ്രവർത്തകരുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ചുകൊണ്ട് പുഷ്പാർച്ചന അർപ്പിച്ച ശേഷം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ ആവേശം പകർന്നു. പ്രദേശത്തെ നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. ഐക്യവും സംഘടനാ ശക്തിയും പ്രകടിപ്പിച്ച ഈ അനുസ്മരണ പരിപാടി ശ്രദ്ധേയമായി.




