Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എകെപിഎ) ചാവക്കാട് മേഖല ഗുരുവായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ഗുരുവായൂർ കാവീട്ടിൽ പ്രവർത്തിക്കുന്ന ഇൻസൈറ്റ് സ്പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് ക്രിസ്തുമസ് ആഘോഷിച്ചത്. ആഘോഷ പരിപാടി ചാവക്കാട് മേഖല പ്രസിഡന്റ് കെ.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ അധ്യക്ഷത വഹിച്ചു. വിനോദ് ഒരുമനയൂർ, ഷെബീർ, രാജേഷ്, ഷെറി, വിജീഷ്, സുകേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി […]
Read more

‘മുഖാമുഖം – മീറ്റ് യുവർ കളക്ടർ’ 59-ാം അധ്യായം; ക്രിസ്മസ് ആഘോഷങ്ങളോടെ ലിറ്റിൽ ഫ്ലവർ കോളേജ് വിദ്യാർത്ഥികളുടെ സാന്നിധ്യം

തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുന്ന ‘മുഖാമുഖം – മീറ്റ് യുവർ കളക്ടർ’ പരിപാടിയുടെ 59-ാം അധ്യായത്തിൽ,ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെന്റ് കോളേജിലെ ഇരുപതോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് ക്രിസ്മസ് കേക്കും മിഠായികളും സമ്മാനങ്ങളും സാന്റാക്ലോസും കരോൾ ഗാനങ്ങളുമായി വിദ്യാർത്ഥികൾ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറോടൊപ്പം കേക്ക് മുറിച്ചും ക്രിസ്മസ് ആശംസകൾ കൈമാറിയും ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികളിൽ ചിലർ കരോൾ ഗാനങ്ങൾ ആലപിച്ചതോടെ കളക്ടറേറ്റ് ഉത്സവാന്തരീക്ഷത്തിലായി. തുടർന്ന് വിദ്യാർത്ഥികൾ ഉന്നയിച്ച […]
Read more

സുനിൽ ചൂണ്ടൽ പി.ജെ. ആൻ്റണി സ്മാരക അവാർഡ് ജേതാവ്

തൃശ്ശൂർ : കലാരംഗത്ത് അതുല്യപ്രതിഭയായി തിളങ്ങുന്ന സുനിൽ ചൂണ്ടൽ കുട്ടികളുടെ സിനിമ വിഭാഗത്തിലെ മികച്ച സംവിധായകനുള്ള പി.ജെ. ആൻ്റണി സ്മാരക അവാർഡിന് അർഹനായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ട് ഒ എൻ ഒ ഫിലിംസും ബിന്നി ഇമ്മട്ടി ഫൗണ്ടേഷൻഉം ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയത്. നാടക രചയിതാവ്, സംവിധായകൻ, നടൻ, ശില്പി, ചിത്രകാരൻ എന്നീ നിലകളിൽ പതിറ്റാണ്ടുകളായി സുനിൽ ചൂണ്ടൽ കലാരംഗത്ത് സജീവ സാന്നിധ്യമാണ്. സർഗ്ഗാത്മക സൃഷ്ടികളിലൂടെ സാമൂഹിക മുന്നേറ്റത്തിന് കരുത്ത് പകരുന്ന ആശയദൃഢതയും പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വേറിട്ടതാക്കുന്നു. കുട്ടികളുടെ […]
Read more

ലീഡർ കെ. കരുണാകരന്റെ 15-ാമത് ചരമദിനാചരണം സംഘടിപ്പിച്ചു

തൃശ്ശൂർ : കെ. കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 15-ാമത് ചരമദിനാചരണം സംഘടിപ്പിച്ചു. മന്ദലാംകുന്ന് സെന്ററിൽ നടന്ന അനുസ്മരണ പരിപാടി കെ. കരുണാകരൻ യു.എ.ഇ ചാപ്റ്റർ ചെയർമാൻ ബിജേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ ഷാഹുൽ പള്ളത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ഷുക്കൂർ അനുസ്മരണ പ്രഭാഷണം നടത്തി. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ഹുസൈൻ തെക്കാത്ത് മുഖ്യതിഥിയായി പങ്കെടുത്തു. നിയുക്ത ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് […]
Read more

ശ്രീനിവാസന് സ്മരണാഞ്ജലി അർപ്പിച്ച് അൽ യസയുടെ കാർട്ടൂൺ ശ്രദ്ധേയമാകുന്നു

തൃശ്ശൂർ : നിരവധി കഥാപാത്രങ്ങൾക്ക് ജന്മം നൽകി നാലു പതിറ്റാണ്ടോളം മലയാളിയെ ചിരിപ്പിക്കുകയും ഒരേസമയം ചിന്തിപ്പിക്കുകയും ചെയ്ത മലയാളത്തിന്റെ നർമ്മസന്ദേശകൻ, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് 11 വയസ്സുകാരനായ അൽ യസ വരച്ച കാർട്ടൂൺ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. അഞ്ചുവയസ്സുള്ളപ്പോൾ തന്നെ പ്രമുഖ വ്യക്തികളുടെ കാർട്ടൂണുകൾ വരച്ച് ശ്രദ്ധ പിടിച്ചുപറ്റിയ അൽ യസ, എം. ടി. വാസുദേവൻ നായർയുടെ നിര്യാണത്തെ തുടർന്ന് വരച്ച കാരിക്കേച്ചറിലൂടെ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിനപത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്ന കാർട്ടൂണുകൾ […]
Read more

മാസപ്പടി തുകയുമായി എക്സൈസ് റേഞ്ച് ഇൻസ്പെകടർ പിടിയിൽ

തൃശ്ശൂർ: കരാറുകാരിൽ നിന്ന് മാസപ്പടി തുകയുമായി പോയഎക്സൈസ് ഉദ്യോഗസ്ഥൻ പിടിയിൽ ചാലക്കുടി റെയിഞ്ച് ഇൻസ്പെക്ടർ സി യു ഹാരിസ് ആണ് പിടിയിലായത്. ബാർ ഉടമകളിൽ നിന്നും,കള്ളുഷാപ്പ് കരാറും കാരിൽ നിന്നും കൈപ്പറ്റിയ 32500 രൂപ ആയിട്ടാണ് വിജിലൻസിന്റെ പിടിയിലാവുന്നത് വിജിലൻസിനെ കണ്ടയുടൻ കൈവശമുണ്ടായിരുന്ന പണം കാറിൽ നിന്നും  പുറത്തേക്ക് വലിച്ച് എറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടുകയായിരുന്നു ബാർ, കള്ള് ഷാപ്പ് തുടങ്ങിയ  ഉടമകളിൽ നിന്നും ഇൻസ്പെക്ടർ മാസപ്പടി കൈപ്പറ്റാറുണ്ടെന്നും പറയപ്പെടുന്നു വീട്ടിലേക്ക് കാറിൽ പോകുന്ന ദിവസമാണ് പണം കൈപ്പറ്റാറുള്ളതെന്ന് […]
Read more

കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും

തൃശ്ശൂർ : കുന്നംകുളം കാണിപ്പയ്യൂർ നാട്ടുവെളിച്ചം കൂട്ടായ്മയുടെ രണ്ടാം വാർഷികവും ക്രിസ്തുമസ്–പുതുവത്സര ആഘോഷവും ഉത്സവാന്തരീക്ഷത്തിൽ നടന്നു. നാട്ടുവെളിച്ചം പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്രയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് കുന്നംകുളം സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സന്തോഷ് സി.ഡി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കൊച്ചിൻ ദേവസ്വം ബോർഡ് മുൻ കമ്മിറ്റി അംഗം പ്രേംരാജ് ചൂണ്ടാലത്ത് പങ്കെടുത്തു. ബാർ അസോസിയേഷൻ കുന്നംകുളം മേഖല വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുൻ കൗൺസിലർ ബീന ലെബിനി ക്രിസ്തുമസ് സന്ദേശം […]
Read more

ലോറിയിൽ നിന്ന് തടി തെന്നി വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി സർക്കാരിൻ്റെ വനം വകുപ്പ് തടി ഡിപ്പോയിലേയ്ക്കു കൊണ്ടു വന്ന തേക്കുതടി ലോറിയിൽ നിന്ന് ഇറക്കാനുള്ള ശ്രമത്തിനിടെ ലോറിയിൽ തട വച്ചിരുന്ന കുറ്റിക്കാൽ കെട്ടു വിട്ടു തെറിച്ചു ദേഹത്തു വീണു ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. ചോമാട്ടി ബാബുവാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റത്തിനെ തുടർന്ന് കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിരപ്പിള്ളി വനമേഖലയിൽ നിന്നുള്ള മരമാണ് ഇവിടേയ്ക്ക് കൊണ്ടു വന്നത്. തടി മറിഞ്ഞു വീഴാതിരിക്കാനായി ലോറിയുടെ പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ച വളയത്തിൽ […]
Read more

കുടുംബശ്രീ ജില്ലാ തല ക്രിസ്മസ് ഭക്ഷ്യ വിപണന മേളക്ക് കളക്ടറേറ്റിൽ തുടക്കമായി

തൃശ്ശൂർ : ക്രിസ്തുമസിനോടനുബന്ധിച്ച് ഗുണമേന്മയുള്ള ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ വിപണനവും സംരംഭ സാധ്യതകളും ഒരുക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നബാർഡ്ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ തല ക്രിസ്മസ് കേക്ക്–ഭക്ഷ്യ വിപണന മേളയ്ക്ക് കളക്ടറേറ്റിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ അർജ്ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ് നിർവഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിജിത്ത് കെ. ദീപക് അധ്യക്ഷത വഹിച്ചു. ഉൽപ്പന്ന മേളയിൽ വിവിധതരം കേക്കുകൾ, കുക്കീസ്, സ്ക്വാഷ്, […]
Read more

 ചാലക്കുടി മർച്ച്ന്റസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് കരോൾ നടത്തി

തൃശ്ശൂർ: ചാലക്കുടി മർച്ച്ന്റസ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നിരവധി ക്രിസ്തുമസ് പപ്പമാരും ബാൻഡ് സെറ്റിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് കരോൾ നടത്തി. യൂത്ത് വിംഗ് പ്രസിഡന്റ്‌ ലിന്റോ തോമസിന്റെ അദ്യക്ഷതയിൽ ചേർന്ന പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപൻ സമിതി ജില്ലാ ട്രഷററും ചാലക്കുടി മർച്ച്ന്റസ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ ഫ്ലാഗ് ഓഫ്‌ ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി സെന്റ് മേരിസ് ഫോറോന പള്ളി വികാരി റെവ ഫാ വർഗീസ് പത്താടാൻ,  സി. എസ് സുരേഷ്,യൂത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix