Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഫോക്‌ലോർ അക്കാദമി യുവ പ്രതിഭ പുരസ്കാരം സുധി ഉണ്ണികൃഷ്ണന്

തൃശ്ശൂർ: വള്ളുവനാടിന്റെ തനതായ പൈതൃക കലാരൂപമായ പൂതൻ തിറയെ ജനകീയമാക്കുന്നതിൽ നൽകിയ മികച്ച സംഭാവനകൾക്ക്, കേരള സർക്കാർ ഫോക്‌ലോർ അക്കാദമിയുടെ യുവ പ്രതിഭ പുരസ്കാരം സുധി ഉണ്ണികൃഷ്ണന് ലഭിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കലാസമിതികളുടെ ഭാഗമായി പൂതൻ തിറയുടെ നൃത്തസൗന്ദര്യം അവതരിപ്പിക്കുകയും പൈതൃക പാരമ്പര്യം പുതുതലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്ത് സുധി ഉണ്ണികൃഷ്ണൻ ഈ നേട്ടം കൈവരിച്ചു. നിലവിൽ യുവമോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ഈ പുരസ്കാരം നാടിന്റെ അഭിമാനമായിട്ടാണ് കലാരസികർ കാണുന്നത്. […]
Read more

ക്രിസ്തുമസ് ആശംസ സഹിതം പള്ളിവികാരിയെ സന്ദർശിച്ചു

തൃശ്ശൂർ : ക്രിസ്തുമസ് ആശംസകൾ നേരുന്നതിനായി എരുമ്മപ്പെട്ടി മങ്ങാട് പള്ളിയുടെ വികാരി ഫാ. ഫ്രാൻസിസ് കുത്തൂരിനെ ന്യൂനപക്ഷ മോർച്ച പ്രതിനിധികൾ സന്ദർശിച്ചു. ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ജോജു കൊളെങ്ങാടൻ, മണ്ഡലം പ്രസിഡന്റ് ക്ലമൻസ് ജോർജ്, ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് ചന്ദ്രൻ, ജനറൽ സെക്രെട്ടറി മനീഷ് മങ്ങാട് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു. ഫാ. ഫ്രാൻസിസ് കുത്തൂർ സന്ദർശകരെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയും ക്രിസ്തുമസിന്റെ സമാധാന, സ്നേഹ സന്ദേശങ്ങൾ എല്ലായിടത്തും പടരണമെന്ന് ആശംസിക്കുകയും ചെയ്തു.
Read more

വെറ്ററിനറി ഡോക്ടറെ നിയമിക്കണം

തൃശ്ശൂർ: പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാതായിട്ട് മുന്ന് മാസം കഴിഞ്ഞു. ചായ്പൻകുഴി ആശുപത്രിയിൽ ഉണ്ടായിരുന്ന ഡോക്ടർ സ്ഥലം മാറി പോയിട്ട് പകരം ഡോക്ടറെ ഇവിടെ നിയമിച്ചിട്ടില്ല. അതിനാൽ പഞ്ചായത്തിലെ ക്ഷീരകർഷകർ വളരെയധികം ബുദ്ധിമുട്ടിലാണ്. പഞ്ചായത്തിൽ ആറ് ക്ഷീരോല്പാദക സഹകരണ സംഘങ്ങളും അവയുടെ ഉപകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.മലയോര മേഖലയിലെ ക്ഷീരോല്പാദകകർക്ക് ഏറെ ആശ്വാസമായി പ്രവർത്തിച്ച് കൊണ്ടിരുന്ന ആശുപത്രിയിൽ എത്രയും വേഗം ഡോക്ടറെ നിയമിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം മൃഗസംരക്ഷണ വകുപ്പ് വകുപ്പ് തൃശ്ശൂർ ജില്ല മെഡിക്കൽ ഓഫീസറോട് […]
Read more

ക്രിസ്തുമസ് കിറ്റും ചികിത്സ ധനസഹായവും വിതരണം ചെയ്തു

തൃശ്ശൂർ: കലാകാരന്മാരുടെ സംഘടനയായ തരംഗ് ചാലക്കുടിയും ന്യൂയോർക്ക് കുട്ടനാടൻ ക്രിയേഷന്റെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് കിറ്റും ചികിത്സ ധനസഹായവും വിതരണം ചെയ്തു. കൂടപ്പുഴ അനുഗ്രഹ സദനിൽ നടന്ന ചടങ്ങ് ചാലക്കുടി ഫൊറോന പള്ളി വികാരി ഫാദർ വർഗീസ് പാതാടൻ ഉദ്ഘാടനം ചെയ്തു. തരംഗ് പ്രസിഡന്റ് കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലർമാരായ ബിജു എസ് ചിറയത്ത്, രേഷ്മ രാജേഷ് തരംഗ് സെക്രട്ടറി കലാഭവൻ സുധി, സുഭാഷ് വെള്ളാച്ചിറ,മായ ശശികുമാർ അനുഗ്രഹ സദൻ മദർ സൂപ്പരിയർ സിസ്റ്റർ റോസിലി […]
Read more

ചാലക്കുടി നഗരസഭ ചെയര്‍മാന്‍,വൈസ് ചെയര്‍മാന്‍ തർക്കം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂർ നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം 26 വെള്ളിയാഴ്ച നടക്കാനിരിക്കെ, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇതുവരെ കൈവരിച്ചിട്ടില്ല. വിഷയത്തിൽ ഉണ്ടായ കടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനം ഡിസിസിക്ക് വിട്ടിരിക്കുകയാണ്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആലീസ് ഷിബു, റീന ഡേവീസ്, സൂസി സുനിൽ എന്നിവരാണ് പരിഗണനയിലുള്ളത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെ.വി. പോൾ, വത്സൻ ചമ്പക്കര, അഡ്വ. ബിജു എസ്. ചിറയത്ത് എന്നിവരുടെ പേരുകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ, ആലീസ് ഷിബുവിന് തുടർച്ചയായി അഞ്ച് […]
Read more

അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ് നേതാവ് പിടിയിൽ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ യുവതിയെ ബലാത്സംഗം ചെയ്ത മുൻ കോൺഗ്രസ്‌ നേതാവും ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതിയുമായ റഷീദും കൂട്ടാളികളും പിടിയിൽ ഡിസംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശ്ശൂർ സ്വദേശിയായ യുവതിയെ അതിരപ്പിള്ളിയിലെ റിസോർട്ടിൽ വച്ച് റഷീദും സംഘവും ബലാത്സംഗം ചെയ്യുകയായിരുന്നു യുവതിയുടെ പരാതിയിൽ പോലീസ് കേസ് എടുക്കുകയും സംഭവത്തിന്‌ ശേഷം ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കുകയിരിരുന്നു. പ്രതികളെ കോഴിക്കോട്ടെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത് മുൻ യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ റഷീദ് […]
Read more

കാട്ടാകമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്ന തെരുവിളക്കുകൾ പുനരുദ്ധരിച്ചു

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ എട്ടാം വാർഡിൽ അണഞ്ഞു കിടന്നിരുന്ന തെരുവിളക്കുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള നടപടി ആരംഭിച്ചു. വാർഡ് മെമ്പർ മോനിഷ രജീഷ്യുടെ സാന്നിധ്യത്തിലാണ് വാർഡിലെ എല്ലാ തെരുവുകളിലുമുള്ള ലൈറ്റുകൾ പരിശോധിക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തത്. മോനിഷ രജീഷിനോടൊപ്പം രജീഷ് നേതൃത്വം നൽകി. രാത്രികാലങ്ങളിൽ നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് തെരുവിളക്കുകൾ പൂർണമായി കത്തിക്കുന്നതെന്ന് മോനിഷ പറഞ്ഞു. വാർഡിന്റെ വികസനം ഉറപ്പാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ പ്രവർത്തനമെന്നും അവർ വ്യക്തമാക്കി.
Read more

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഫെല്ലോഷിപ്പ് യൂണിറ്റ് ഉദ്ഘാടനം

തൃശ്ശൂർ: AD-52-ൽ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ സെൻ്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് ഇടവക യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചടങ്ങ് യുഹാനോൻ മാർ പോളിക്കാർപ്പോസ് തിരുമേനി നിർവഹിച്ചു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റും ഇടവക വികാരിയുമായ റവ. ഫാ. വി. എം. സാമുവേൽ അധ്യക്ഷത വഹിച്ചു. സഹവികാരി റവ. ഫാ. ജോസഫ് ജോർജ് കെ, സെക്രട്ടറി ഷാജു പി. വി., ജോയിന്റ് സെക്രട്ടറി ശ്യാമ ജിജി, ട്രഷറർ ബിനു […]
Read more

ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പൂന്താനം ഓഡിറ്റോറിയത്തിൽ നടന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് ഇ.കെ നാരായണനുണ്ണി അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ടി. പി. ബിജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണൻ ഏലംകുളം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.ബി. സാബു സ്വാഗതം ആശംസിക്കുകയും കെ.ജി. സുരേഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു. പൊതുയോഗത്തിന്റെ ഭാഗമായി […]
Read more

വാളയാർ ആൾകൂട്ടകൊലപാതകം; ചാവക്കാട് എസ്.ഡി.പി.ഐ പ്രതിഷേധ ധർണ്ണയും പ്രകടനവും

തൃശ്ശൂർ: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് രാം നാരായൻ എന്ന ദലിത് യുവാവിനെ സംഘപരിവാർ ആക്രമികൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ചാവക്കാട് എസ്.ഡി.പി.ഐ പ്രവർത്തകർ ധർണ്ണയും പ്രകടനവും സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ചിൽ നടന്ന പ്രതിഷേധ ധർണ്ണ എസ്.ഡി.പി.ഐ മുനിസിപ്പൽ വൈസ് പ്രസിഡന്റ് ദിലീപ് അത്താണി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി ഹാരീസ് ബീച്ച് സ്വാഗതം ആശംസിക്കുകയും മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന നന്ദി അറിയിക്കുകയും ചെയ്തു. ഫൈസൽ ബേബിറോഡ്, റിസ്വാൻ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix