Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ചാവക്കാട് നഗരസഭയിൽ എ.എച്ച്. അക്ബർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂർ: ചാവക്കാട് നഗരസഭയുടെ പുതിയ ചെയർമാനായി എ.എച്ച്. അക്ബർ തെരഞ്ഞെടുക്കപ്പെട്ടു. 16-ാം വാർഡ് അംഗം എ.എച്ച്. അക്ബറിനെ ഷീജ പ്രശാന്ത് നിർദ്ദേശിക്കുകയും സഫൂറ ബക്കർ പിന്തുണയും നൽകി. യുഡിഎഫിന്റെ സ്ഥാനാർത്ഥിയായി 32-ാം വാർഡ് അംഗം സി.എ. ഗോപപ്രതാപനെ ജോയ്സി ടീച്ചർ നിർദ്ദേശിച്ചു, മുഹമ്മദ് ആസിഫ് പിന്താങ്ങി. വരണാധികാരി ഷീബ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വോട്ടെടുപ്പിൽ എൽ.ഡി.എഫിന്‍റെ 21 വോട്ടുകൾ എ.എച്ച്. അക്ബറിനും 12 വോട്ടുകൾ സി.എ. ഗോപപ്രതാപനും ലഭിച്ചു. തുടര്‍ന്ന് എ.എച്ച്. അക്ബർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിവിധ […]
Read more

കുന്നംകുളം നഗരസഭയിൽ സൗമ്യ അനിലൻ പുതിയ ചെയർപേഴ്സൺ

തൃശ്ശൂർ: നഗരസഭയുടെ പുതിയ ചെയർപേഴ്സൺറായി സി.പി.എം.യുടെ സൗമ്യ അനിലൻ തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗങ്ങളുള്ള കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 18 വോട്ടുകൾ നേടിയാണ് സൗമ്യ അനിലൻ വിജയം സ്വന്തമാക്കിയത്. കോൺഗ്രസിന്റെ മിഷ സെബാസ്റ്റ്യൻ 10 വോട്ടും ബിജെപിയുടെ ഗീതാ ശശി 7 വോട്ടും നേടി. 4 അംഗങ്ങൾ ഉള്ള ആർ.എം.പി. വോട്ടെടുപ്പിൽ പങ്കെടുത്തുവെങ്കിലും വോട്ടിംഗ് നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് പിന്തുണ അറിയിച്ച സി.പി.എം. നേതൃത്വവും പ്രവർത്തകരും നഗരസഭയുടെ വികസനത്തിനും ജനക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുമെന്ന് വ്യക്തമാക്കി. […]
Read more

ചാലക്കുടി.നഗരസഭ വൈസ് ചെയര്‍മാനായി കെ.വി.പോള്‍ അധികാരത്തിലേക്ക്

തൃശ്ശൂര്‍: നഗരസഭ വൈസ് ചെയര്‍മാനായി കെ.വി.പോള്‍ അധികാരത്തിലേക്ക് യുഡിഎഫിലെ കെ.വി.പോളിനെ വത്സന്‍ ചമ്പക്കര നിര്‍ദ്ദേശിക്കുകയും,ഒ.എസ്.ചന്ദ്രന്‍ പിന്താങ്ങുകയുമായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില്‍ ആന്റണിയെ നിധിന്‍ പുല്ലന്‍ നിര്‍ദ്ദേശിക്കുകയും,.വി.ജെ.ജോജി പിന്താങ്ങുകയുമായിരുന്നു.യുഡിെഫ് സ്ഥാനാര്‍ത്ഥി കെ.വി.പോളിന് 23 വോട്ടും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജില്‍ ആന്റണിക്ക് 13 വോട്ടും ലഭിച്ചു.എന്‍ഡിഎ വിട്ടു നിന്നു.. വനം വകുപ്പ് ഉദ്യോഗസ്ഥൻ വിഎസ് മാത്യൂസ് വരണാധികാരി ആയിരുന്നു.കഴിഞ്ഞ കൗൺസിലിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു കെ വി പോൾ മൂന്നാം തവണയാണ് നഗരസഭ കൗൺസിലിൽ കൗൺസിലറായി എത്തുന്നത്
Read more

കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവ പ്രതിഭ പുരസ്ക്കാരം അനു ആചാരിക്ക്

തൃശ്ശൂർ: ഇരുപത് വർഷത്തിലധികമായി മരം ഉപയോഗിച്ച് കൊണ്ടുള്ള കരകൗശലം , ക്ഷേത്ര നിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. കൂർമ്മ പീടിക , പീഠം, മെതിയടി, യോഗാ ദണ്ഡ് , രാശിപ്പലക , ദാരുശില്പങ്ങൾ, അഷ്ടമംഗലങ്ങൾ, മുഖപ്പ് , ഭസ്മതട്ട്, തേവാരപ്പെട്ടി, ആഭരണപെട്ടികൾ, വാൽക്കണ്ണാടി, എന്നിവയും, ശബരിമല ,കൊടുങ്ങല്ലൂർ, മൂകാംബിക തുടങ്ങിയക്ഷേത്രങ്ങളിലേക്കും വിവിധ വസ്തുക്കൾ നിർമ്മിച്ചു നൽകാൻ അവസരം ലഭിച്ചു. കലാകാരനായ  അനു ആചാരിയെ കേരള ഫോക്‌ലോർ അക്കാദമി 2023 ലെ യുവ പ്രതിഭ പുരസ്ക്കാരം നൽകി ആദരിക്കുന്നു. […]
Read more

ചാലക്കുടി നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി ആലീസ് ഷിബു ചുമതലയേറ്റു

തൃശ്ശൂർ: ചാലക്കുടി.നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സണായി ആലീസ് ഷിബു ചുമതലയേറ്റു.എല്‍ഡിഎഫിലെ അല്‍ഫോന്‍സ ചാക്കോയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.യുഡിഎഫിലെ ആലീസ് ഷിബുവിന്  23,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ ചാക്കോക്ക് 13,വോട്ടുകളും ലഭിച്ചു..എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു  നിന്നു.യുഡിഎഫ് വിമതനായ മത്സരിച്ച് വിജയിച്ച ബില്‍ഫി ജോര്‍ജ്ജ് ആലീസ് ഷിബുവിന് ചെയ്യുകയായിരുന്നു. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വില്‍സന്‍ പാണാട്ടു പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സോ ചാക്കോക്ക് വോട്ടു ചെയ്തു.ചാലക്കുടി ഡിഎഫ്ഒ ഇന്‍ചാര്‍ജ്ജ് വന വകുപ്പ് ഉദ്യോഗസ്ഥന്‍ മാത്യൂ ടി,എസ്.ആയിരുന്നു വരണാധികാരി.ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനങ്ങള്‍ തീരുമാനമായത്.തുടര്‍ച്ചയായി […]
Read more

മണ്ഡലകാല സമാപനം; ഗുരുവായൂരിൽ കളഭാട്ടം നാളെ

തൃശ്ശൂർ : മണ്ഡലകാല സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീഗുരുവായൂരപ്പന് വിശേഷാൽ കളഭാട്ടം നടക്കും. ഉച്ചപൂജയ്ക്കുമുമ്പ് ക്ഷേത്രം തന്ത്രി ബഹു. ശ്രീഗുരുവായൂരപ്പന് പ്രത്യേക കളഭാഭിഷേകം നിർവഹിക്കും. ദിവസേന ഗുരുവായൂരപ്പന് കളഭം ചാർത്താറുണ്ടെങ്കിലും, വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന പ്രത്യേക ചടങ്ങാണ് കളഭാട്ടം. മണ്ഡലകാലത്ത് നാൽപത് ദിവസം പഞ്ചഗവ്യാഭിഷേകവും 41-ാം ദിവസം കളഭാഭിഷേകവുമാണ് ആചാരപ്രകാരം നടക്കുന്നത്. കോഴിക്കോട് സാമൂതിരിയുടെ വക വഴിപാടായാണ് ഈ വിശേഷാൽ കളഭാഭിഷേകം നടത്തപ്പെടുന്നത്. ചന്ദനം, കശ്മീർ കുങ്കുമം, പനിനീർ എന്നിവ പ്രത്യേക […]
Read more

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി 126 കസേരകൾ സമർപ്പിച്ചു

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭക്തന്റെ വഴിപാടായി 126 കസേരകൾ സമർപ്പിച്ചു. ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കുന്ന വിവിധ ക്ഷേത്ര കലാപരിപാടികൾ ഭക്തർക്ക് സൗകര്യപ്രദമായി ഇരുന്ന് ആസ്വദിക്കുന്നതിനായാണ് കസേരകൾ സമർപ്പിച്ചിരിക്കുന്നത്. മലേഷ്യയിൽ പ്രവാസിയായ കൃഷ്ണനാണ് വഴിപാടായി കസേരകൾ ദേവസ്വത്തിന് നൽകിയത്. ഗുരുവായൂർ ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കസേരകൾ ഔദ്യോഗികമായി ഏറ്റുവാങ്ങി. ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ടി. രാധിക, അസിസ്റ്റന്റ് മാനേജർമാരായ കെ.ജി. സുരേഷ് കുമാർ (പ്രസിദ്ധീകരണ വിഭാഗം), സി.ആർ. ലെജുമോൾ […]
Read more

ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സനായി സി.പി.ഐ.എം നേതാവ് സുനിത അരവിന്ദൻ തെരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂർ : ഗുരുവായൂർ നഗരസഭയുടെ പുതിയ ചെയർപേഴ്‌സനായി സി.പി.ഐ.എം പ്രതിനിധി സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാർഡ് കൗൺസിലറായ സുനിത 27 വോട്ട് നേടിയാണ് വിജയം കൈവരിച്ചത്. എതിര്‍ സ്ഥാനാര്‍ഥിയായ യു.ഡി.എഫ് സ്ഥാനാര്‍ഥി ബിന്ദു നാരായണന് 17 വോട്ട് ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് സുനിതയുടെ പേര് കെ.കെ. ജ്യോതിരാജ് നിർദേശിക്കുകയും ബിന്ദു അജിത് കുമാർ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർഥിയായ ബിന്ദുവിനെ ബഷീർ പൂക്കോട് നിർദേശിച്ചപ്പോൾ റഷീദ് കുന്നിക്കൽ പിന്തുണ നൽകി. സ്വതന്ത്ര അംഗമായി വിജയിച്ച ലിസി […]
Read more

മുൻ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മവാർഷികം ആചരിച്ചു

തൃശ്ശൂർ : മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് ബിജെപി തൃശ്ശൂർ ജില്ല കാര്യാലയത്തിൽ സ്മരണാഞ്ജലി ചടങ്ങ് നടത്തി. ജില്ല പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ നേതൃത്വത്തിൽ വാജ്‌പേയിയുടെ പ്രതിമയ്‌ക്ക് മുൻപിൽ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു. ദേശീയ രാഷ്ട്രീയരംഗത്ത് വാജ്‌പേയിയുടെ സമർപ്പിത പ്രവർത്തനങ്ങളെ ഓർമ്മപ്പെടുത്തി. രാജ്യത്തിന്റെ വികസനത്തിനായി ദൂരദർശിയായ നേതാവായിരുന്ന വാജ്‌പേയിയുടെ ജന്മവാർഷികം, സേവനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായി ആചരിക്കണമെന്ന് നേതാക്കൾ പറഞ്ഞു. ജില്ലയും മണ്ഡല തലത്തിലുള്ള ഭാരവാഹികളും വിവിധ വിഭാഗങ്ങളിലെ പ്രവർത്തകരും […]
Read more

വാസുണ്ണിയേട്ടന് ഫോക്‌ലോർ പുരസ്കാരം

തൃശ്ശൂർ :ശാസ്താംപാട്ട് കലയിലും അയ്യപ്പൻവിളക്ക് ആഘോഷങ്ങളിലും അറുപതിലേറെ വർഷങ്ങളായി സമർപ്പിത സേവനം അനുഷ്ഠിച്ച ജനപ്രിയ കലാകാരൻ വാസുണ്ണിയേട്ടന് ഫോക്‌ലോർ പുരസ്കാരം ലഭിച്ചു. സമ്പന്നമായ കലാജീവിതം വിലയിരുത്തിയാണ് ഈ അംഗീകാരം. ഇളംപ്രായത്തിൽ തന്നെ അക്ഷരസ്ഫുടതയും താളലാവണ്യവും ചേർന്ന പാടലിലൂടെ പ്രശസ്തരായ അന്തരിച്ച കുട്ടംകുളങ്ങരെ നാരായണേട്ടനും വാസുണ്ണിയേട്ടനും അയ്യപ്പൻ വിളക്ക് പാട്ടിന്റെ സ്വർണകാലം സൃഷ്ടിച്ചവരായിരുന്നു. ഇവരുടെ പൊലിപ്പാട്ട് കേൾക്കുന്നവരിൽ പൊലിക്കാത്തവരും പൊലിക്കുമായിരുന്നു എന്ന് കലാരസികർ ഓർമിക്കുന്നു. കേരളത്തിലെ ഏറ്റവും പ്രശസ്തമായ അയ്യപ്പൻ വിളക്ക് സംഘങ്ങളിൽ പ്രധാനികളായി പ്രവർത്തിച്ച രണ്ടുപേരിലുംവാസുണ്ണിയേട്ടൻ ഇന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix