Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പാവപ്പെട്ടവർക്ക് കരുത്തേകാൻ ജീവകാരുണ്യ സ്പർശം 2026

തൃശ്ശൂർ: മേലെ പട്ടിത്തടം സെന്റ്‌ ഗ്രീഗോറിയോസ് കുരിശുപള്ളി പെരുന്നാളിനോടനുബന്ധിച്ച് ‘ജീവകാരുണ്യ സ്പർശം-2026’ എന്ന പേരിൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 10, 11 തീയതികളിൽ നടക്കുന്ന പെരുന്നാളിൽ, പാവപ്പെട്ട 15 കുടുംബങ്ങൾക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് സഹായകരമായ സൗജന്യ തയ്യൽ മെഷീനുകളും അരിയും വിതരണം ചെയ്യും.സൗജന്യ തയ്യൽ മെഷീൻ ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2026 ജനുവരി 7 ആണെന്ന് സംഘാടകർ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഈ പദ്ധതിയിലൂടെ […]
Read more

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്  ഡ്രൈവറെ മർദ്ദിച്ച 3 പേർ പിടിയിൽ

തൃശ്ശൂർ: റോഡിൽ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ കാർ വട്ടംവെച്ച് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിക്കുകയും താക്കോൽ ഊരിക്കൊണ്ടുപോവുകയും ഡ്രൈവറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ബസ് ട്രിപ്പ് മുടക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ചാലക്കുടി ഡിവൈഎസ്പി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി. തുറവൂർ കിടങ്ങൂർ കവരപറമ്പിൽ എബിൻ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടിൽ ഷിൻ്റോ വർഗീസ് (39), കറുകുറ്റി കരയാംപറമ്പ് പുളിയനം വീട്ടിൽ ബെൽജോ (39) എന്നിവരെയാണ് […]
Read more

ക്രിസ്‌തുജയന്തി മഹാ ജൂബിലി; നിറപ്പകിട്ട് പകർന്നു ചാലക്കുടിയിൽ കാരൾ ഘോഷയാത്ര

തൃശ്ശൂർ: ക്രിസ്‌തുജയന്തി മഹാ ജൂബിലിയുടെ ഭാഗമായി ചാലക്കുടിയിൽ നടത്തിയ കാരൾ ഘോഷയാത്ര ടൗണിനു നിറച്ചാർത്തായി. വിശ്വാസത്തിൻ്റെ നിറവുമായി ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കാളികളായി. സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. വർഗീസ് പാത്താടൻ, കുറ്റിക്കാട് ഫൊറോന വികാരി ഫാ.ലിജോ പോൾ പറമ്പേത്ത്, കൊടകര ഫൊറോന വികാരി ഫാ.ജെയ്‌സൺ കരിപ്പായി എന്നിവർ പേപ്പൽ പതാക കൈമാറി. വടക്കേ ബസ് സ്‌റ്റാൻഡിനു സമീപം ആരംഭിച്ച ഘോഷയാത്ര ബെന്നി ബഹനാൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. സനീഷ്‌കുമാർ ജോസഫ് എംഎൽഎ, നഗരസഭാധ്യക്ഷ […]
Read more

യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ 28മത് കലാ സാഹിത്യമേള തൗര്യത്രികത്തിന് തുടക്കം

തൃശ്ശൂർ: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 28 മത് കലാ സാഹിത്യമേള തൗര്യത്രികം  ചാലക്കുടി സികെഎംഎൻഎസ് സ്ക്കൂളിൽ ആരംഭിച്ചു. യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി  പി.എൻ ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു. തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വനിതാ സെക്രട്ടറി വത്സലാ പണിക്കം, സംസ്ഥാന കമ്മറ്റി അംഗം   ഇ. പി ശ്രീരാമൻ, സംസ്ഥാന വനിതാ ട്രഷറർ  അഞ്ജലി വേണാട്, വനിതാ മേഖല സെക്രട്ടറി ശ്രീകല അകഴി എന്നിവർ സംസാരിച്ചു […]
Read more

സ്ത്രീസുരക്ഷ ലക്ഷ്യം; തൃശ്ശൂർ ജില്ലയിലെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വയം പ്രതിരോധ പരിശീലനം  സംഘടിപ്പിച്ചു

തൃശ്ശൂർ: കേരള സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്നും തൃശൂർ റൂറൽ പോലീസ് ജില്ലയ്ക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് പന്ത്രണ്ട് വിദ്യഭ്യാസ സ്ഥാപനങ്ങളിലായി പരിീശീലന പരിപാടി സംഘടിപ്പിച്ചത്. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ റൂറൽ ജില്ലയിലെ വിവിധ സ്കൂളുകളിലും കോളേജുകളിലുമായി വിദ്യാർത്ഥിനികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടികൾ  സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്  ഈ പദ്ധതി ആവിഷ്കരിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ശാക്തീകരണത്തിന് സ്വയം പ്രതിരോധ പരിശീലനം […]
Read more

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന അനിരുദ്ധ് ഇന്ന് രാവിലെ എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ അനിരുദ്ധിനെ മലങ്കര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ വർഷം നടന്ന മിസ്റ്റർ തൃശൂർ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിലെ വിജയിയായിരുന്നു അനിരുദ്ധ്. സ്ഥിരമായി ജിമ്മിൽ പരിശീലനം […]
Read more

മറ്റത്തൂരിലെ ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ പരിഹസിച്ച് ഡിവൈഎഫ്ഐയുടെ ഫ്ലക്‌സ്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് ബിജെപി സഖ്യം രൂപീകരിച്ച സംഭവത്തിൽ പരിഹാസവുമായി ഡിവൈഎഫ്ഐ. പഞ്ചായത്തിന് മുന്നിൽ താമരയിൽ കൈപ്പത്തി ചിഹ്നമുള്ള ഫ്ലക്‌സ് വച്ചാണ് ഡിവൈഎഫ്ഐ പരിഹസിച്ചത്. പുതിയ സഖ്യത്തിനെ കോൺഗ്രസ് ജനതാ പാർട്ടിയെന്നും ഫ്ലക്‌സിൽ കളിയാക്കുന്നുണ്ട്. ‘Cong RSS’ എന്നും ഫ്ലക്‌സിൽ എഴുതിയിട്ടുണ്ട്. മറ്റത്തൂർ പഞ്ചായത്തിൽ എട്ട് കോൺഗ്രസ് അംഗങ്ങളാണ് പാർട്ടിയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചത്. ഇതേ തുടർന്ന് സഖ്യം രൂപീകരിച്ചവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് ഡിസിസി. […]
Read more

ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായി പി.എം. താഹിർ

തൃശ്ശൂർ: ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റായി പത്താം വാർഡ് അംഗമായ പി.എം. താഹിർ സ്ഥാനമേറ്റെടുത്തു. താഹിറിന്റെ പേര് ഷക്കീർ മാസ്റ്റർ നിർദ്ദേശിക്കുകയും ലീന സജീവൻ പിന്താങ്ങുകയും ചെയ്തു. പഞ്ചായത്തിലെ കക്ഷിനില പ്രകാരം യുഡിഎഫിന് 11, എൽ.ഡി.എഫിന് 2, ബിജെപിക്ക് 1 സീറ്റുകളാണ് ഉള്ളത്. ഒരു ബിജെപി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. യുഡിഎഫിന്റെ 11 അംഗങ്ങളുടെ പിന്തുണയോടെ താഹിർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വരണാധികാരി ജലജകുമാരിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചൊല്ലി താഹിർ സ്ഥാനമേറ്റ്‌ച്ചു. […]
Read more

എരുമപ്പെട്ടി പഞ്ചായത്തിൽ പ്രസിഡന്റായി ബിന്ദു ഗിരീഷ്

തൃശ്ശൂർ: എൽഡിഎഫിന് തുടർഭരണം ലഭിച്ച എരുമപ്പെട്ടി പഞ്ചായത്തിൽ പ്രസിഡന്റായി സിപിഎമ്മിന്റെ ബിന്ദു ഗിരീഷിനെയും വൈസ് പ്രസിഡന്റായി സിപിഎമ്മിന്റെ കൊടുമ്പിൽ മുരളിയേയും തെരഞ്ഞെടുത്തു. പഞ്ചായത്തിലെ ആകെ 19 വാർഡുകളിൽ എൽഡിഎഫ് 10, യുഡിഎഫ് 8, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്ര അംഗം കെ. ഗോവിന്ദൻകുട്ടി വോട്ട് രേഖപ്പെടുത്തിയിട്ടില്ല. മുൻ പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്ന ബിന്ദു ഗിരീഷ്, 2015–2025 കാലഘട്ടത്തിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പഞ്ചായത്ത് ഭരണസമിതിയിലെ സ്റ്റാൻഡിംഗ് […]
Read more

ചൊവ്വന്നൂർ പഞ്ചായത്ത് ഭരണത്തിൽ യുഡിഎഫിന് എസ്ഡിപിഐ പിന്തുണ

തൃശ്ശൂർ: ചൊവ്വന്നൂർ പഞ്ചായത്തിന്റെ വികസനവും ജനക്ഷേമവും മുൻനിർത്തി ചൊവ്വന്നൂർ പഞ്ചായത്തിലെ ഭരണാധികാരത്തിലേക്ക് യുഡിഎഫ് പ്രതിനിധിയെ എത്തിക്കാനായ പിന്തുണ പ്രഖ്യാപിച്ചതായി എസ്‌.ഡി.പി.ഐ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ഫാസിസ്റ്റ്, ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റുക എന്നതാണ് എസ്ഡിപിഐയുടെ സ്ഥിരമായ നിലപാടെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിൻ്റെ ഭാഗമായി ബിജെപി അല്ലാത്ത ഏതൊരു പാർട്ടിയുമായും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സഹകരിക്കാൻ തങ്ങൾ എപ്പോഴും സന്നദ്ധരാണെന്നും നേതൃത്വത്തിൽ അറിയിച്ചു. പഞ്ചായത്തിൽ വികസനോന്മുഖ ഭരണത്തിന് വഴിയൊരുക്കുക, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഉറപ്പാക്കുക, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix