Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു

തൃശ്ശൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആചരിച്ചു. പരിപാടി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ജെ. ചാക്കോ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ ഹമീദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. വി.പി. അലി, വി.ടി.ആർ. റഷീദ്, ഹംസ കാട്ടത്തറ, ശിഹാബ്, മുസാദിഖ്, വലിയകത്ത് ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും ജനാധിപത്യ മൂല്യങ്ങൾ നിലനിർത്തുന്നതിലും കോൺഗ്രസ് നൽകിയ സംഭാവനകൾ നേതാക്കൾ ഓർമ്മിപ്പിച്ചു. […]
Read more

വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജനകീയ ബോധവൽക്കരണം സംഘടിപ്പിച്ചു

തൃശ്ശൂർ: വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘ആരോഗ്യം ആനന്ദം– വൈബ് 4 ഹെൽത്തി ലൈഫ്’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വടക്കേക്കാട് മുക്കില പീടികയിൽ നടന്ന പരിപാടി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അശോകൻ ബോധവൽക്കരണ സന്ദേശം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സുജിത്ത് നന്ദി രേഖപ്പെടുത്തി. ആശ പ്രവർത്തകരും സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് […]
Read more

മറ്റത്തൂരില്‍ വൻ അട്ടിമറി;  കോണ്‍ഗ്രസ് 8 മെമ്പര്‍മാര്‍ കൂട്ടത്തോടെ  രാജിവെച്ചു

തൃശ്ശൂർ: മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍മാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് ബിജെപിയുടെ പിന്‍ന്തുണയോടെ ഭരണത്തിലെത്തി. കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ച് ജയിച്ച എട്ട് മെമ്പര്‍മാരാണ് രാജിവെച്ചത്. പിന്നാലെ ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡിസിസി പ്രസിഡണ്ടിന്റിന് അയച്ച രാജി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പന്‍, സിജി രാജേഷ്, സിബി പൗലോസ്, നൂര്‍ജഹാന്‍ നവാസ് എന്നിവരാണ് […]
Read more

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം: ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ നിലവില്‍ ജോലി ചെയ്യുന്ന എല്ലാ താത്ക്കാലിക ജീവനക്കാരോടും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് സ്ഥിര നിയമനം നല്‍കണമെന്ന് ഗുരുവായൂര്‍ ദേവസ്വം പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. ദേവസ്വം പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സി.വി. വിജയന്‍, പി.എ. അശോക് കുമാര്‍, ശിവദാസ് മൂത്തേടത്ത്, പി. മാധവന്‍, കെ.പി. ഉണ്ണികൃഷ്ണന്‍, തെച്ചിയില്‍ ഷണ്മുഖന്‍, എം. മോഹന്‍ദാസ്, സി.പി. ശ്രീധരന്‍, കെ.പി. കരുണാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. […]
Read more

ചാലക്കുടി നഗരസഭ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം ആദ്യ സ്വീകരണമൊരുക്കി

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം  പ്രഥമ സ്വീകരണമൊരുക്കി. നഗരത്തിലെ ഗതാഗത കുരക്കിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അഭിപ്രായപ്പെട്ടു. പ്രസ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ ആലീസ് ഷിബുവിനും, വൈസ് ചെയര്‍മാനായി സ്ഥാനമേറ്റ കെ.വി.പോളിനും നല്‍കിയ ആദ്യ സ്വീകരണ യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത […]
Read more

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജാന്‍സി പൗലോസിനെ തെരഞ്ഞെടുത്തു

തൃശൂർ: ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ജാന്‍സി പൗലോസിനെ തെരഞ്ഞെടുത്തു. മേലൂര്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച ജാന്‍സി പൗലോസിന്റെ പേര് ജിനി ഡേവിസ് നിര്‍്‌ദ്ദേശി്ച്ചു. പ്രിയ വിനയന്‍ പിന്താങ്ങി. യുഡിഎഫ് സ്ഥാനാർഥിയായ ജാന്‍സി പൗലോസിന് പത്ത് വോട്ടുകള്‍ ലഭിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എല്‍ഡിഎഫിലെ സൗമ്യ ഷിബുവിന് നാല് വോട്ടുകളും ലഭിച്ചു. പതിനാല് സീറ്റുകളില്‍ പത്ത് സീറ്റ് യൂഡിഎഫും നാല് സീറ്റ് എല്‍ഡിഎഫിനും ആണ്. താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.ജെ.ആശ വരണാധികാരിയായി. ബ്ലോക്ക് സെക്രട്ടറി പി.ജി.പ്രദീപ് […]
Read more

ചായ്പൻകുഴി മൃഗാശുപത്രി-പീലാർമുഴി റോഡ് ശോചനീയാവസ്ഥയിൽ

തൃശ്ശൂർ: കോടശേരി പഞ്ചായത്തിലെ ഉപറോഡുകളിൽ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ചായ്പൻകുഴി മൃഗാശുപത്രി- പീലാർമുഴി റോഡ് തകർന്ന്  നിലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി നാട്ടുകർ ദുരുതത്തിലാണ്. ഇതിനിടയിൽ രണ്ട് വർഷം മുൻപ് 50 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗത്തിന് മുമ്പും പിൻഭാഗവുമാണ് റോഡ് ശോചനീയാവസ്ഥയിൽ തകർന്നു കിടക്കുകയാണ്. 8 മീറ്റർ വീതിയുളള റോഡിലൂടെ കാൽനടക്കാരും സ്കൂൾ വാഹനങ്ങളും നിരവധി ഓട്ടോ റിക്ഷകളും ദിവസവും സഞ്ചരിക്കുന്നുണ്ട്. പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ, വെട്ടിക്കുഴി,മോതിരക്കണ്ണി, കുറ്റിച്ചിറ എന്നീ റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. പീലാർമുഴി […]
Read more

പുന്നയൂർ പഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു

തൃശ്ശൂർ: പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസ്‌ല റഹീം ചുമതലയേറ്റു. ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവീനർ പി.എ. നസീർ അധ്യക്ഷത വഹിച്ചു. യോഗം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.എം. അമീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.വി. ഹൈദരലി, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ, ഡി.സി.സി എക്സിക്യൂട്ടീവ് അംഗം ഉമ്മർ മുക്കണ്ടത്ത് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് ജില്ല ഭാരവാഹികളായ എം.വി. ഷെക്കീർ, സി. അഷ്‌റഫ്, […]
Read more

പി.എം താഹിർ ഒരുമനയൂർ പഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു

തൃശ്ശൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി.എം താഹിർ ചുമതലയേറ്റു. പത്താം വാർഡ് അംഗമായ പി.എം താഹിറിന്റെ പേര് ഷക്കീർ മാസ്റ്റർ നിർദേശിക്കുകയും ലീന സജീവൻ പിന്താങ്ങുകയും ചെയ്തു. എൽഡിഎഫിന് പഞ്ചായത്തിൽ രണ്ട് സീറ്റുകൾ മാത്രമുള്ളതിനാൽ ആരെയും സ്ഥാനാർത്ഥിയായി നിർദേശിച്ചില്ല. ബിജെപിയിലെ ഒരു അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ തെരഞ്ഞെടുപ്പ് നടന്നില്ല. യുഡിഎഫിലെ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് പി.എം താഹിറിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തത്. വരണാധികാരി ജലജകുമാരിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. തുടർന്ന് പി.എം താഹിർ സത്യപ്രതിജ്ഞ ചൊല്ലി ഔദ്യോഗികമായി സ്ഥാനമേറ്റു. […]
Read more

കുന്നംകുളം നഗരസഭ വൈസ് ചെയർമാനായി പി.ജി. ജയപ്രകാശ്

തൃശ്ശൂർ: കുന്നംകുളം നഗരസഭയുടെ പുതിയ വൈസ് ചെയർമാനായി സി.പി.എം. നേതാവ് പി.ജി. ജയപ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന വോട്ടെടുപ്പിൽ ചെയർപേഴ്സൺ തിരഞ്ഞെടുപ്പിനോട് സമാനമായ രീതിയിലാണ് വോട്ടിംഗ് നടന്നത്. 39 അംഗ കൗൺസിലിൽ നിന്നുള്ള വോട്ടുകളിൽ 18 വോട്ടുകൾ നേടി ജയപ്രകാശ് വിജയിച്ചു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി റോഷിത്തിന് 10 വോട്ടും ബിജെപിയുടെ ശ്രീജിത്തിന് 7 വോട്ടും ലഭിച്ചു. 4 അംഗങ്ങളുള്ള ആർ.എം.പി. വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിലും ഇവർ ഇത്തരത്തിലായിരുന്നു പെരുമാറ്റം. പുതിയ വൈസ് ചെയർമാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix