Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചായ്പൻകുഴി മൃഗാശുപത്രി-പീലാർമുഴി റോഡ് ശോചനീയാവസ്ഥയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കോടശേരി പഞ്ചായത്തിലെ ഉപറോഡുകളിൽ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ ചായ്പൻകുഴി മൃഗാശുപത്രി- പീലാർമുഴി റോഡ് തകർന്ന്  നിലയിൽ. കഴിഞ്ഞ മൂന്ന് വർഷമായി നാട്ടുകർ ദുരുതത്തിലാണ്. ഇതിനിടയിൽ രണ്ട് വർഷം മുൻപ് 50 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗത്തിന് മുമ്പും പിൻഭാഗവുമാണ് റോഡ് ശോചനീയാവസ്ഥയിൽ തകർന്നു കിടക്കുകയാണ്.

8 മീറ്റർ വീതിയുളള റോഡിലൂടെ കാൽനടക്കാരും സ്കൂൾ വാഹനങ്ങളും നിരവധി ഓട്ടോ റിക്ഷകളും ദിവസവും സഞ്ചരിക്കുന്നുണ്ട്. പീലാർമുഴി ലിഫ്റ്റ് ഇറിഗേഷൻ, വെട്ടിക്കുഴി,മോതിരക്കണ്ണി, കുറ്റിച്ചിറ എന്നീ റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. പീലാർമുഴി നിവാസികൾക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും.

നാട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് ഉടൻ പരിഹാരം ഉണ്ടാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കോടശേരി കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം പഞ്ചായത്ത് ഭരണസമിതിയോട് ആവശൃപ്പെട്ടു. ഇത് സംബന്ധിച്ച് പ്രസിഡന്റ് കെ.എം.ജോസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer