Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി നഗരസഭ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം ആദ്യ സ്വീകരണമൊരുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടി നഗരസഭയുടെ പുതിയ ഭരണ സാരഥികള്‍ക്ക് ചാലക്കുടി പ്രസ് ഫോറം  പ്രഥമ സ്വീകരണമൊരുക്കി. നഗരത്തിലെ ഗതാഗത കുരക്കിന് അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു അഭിപ്രായപ്പെട്ടു. പ്രസ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍. നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്ഥാനമേറ്റ ആലീസ് ഷിബുവിനും, വൈസ് ചെയര്‍മാനായി സ്ഥാനമേറ്റ കെ.വി.പോളിനും നല്‍കിയ ആദ്യ സ്വീകരണ യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ് കുമാര്‍ കുഴിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ചാലക്കുടി പള്ളി വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാത്താടന്‍, ചാലക്കുടി ടൗണ്‍ ഇമാം ഹാജി ഹുസൈന്‍ ബാഖവി, റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ.എ.ഉണ്ണികൃഷ്ണന്‍, എല്‍ഡിഎഫ് ലീഡര്‍ ജില്‍ ആന്റണി. മുന്‍ നഗരസഭ ചെയര്‍മാന്‍മാരായ വി.ഒ.പൈലപ്പന്‍, എബി ജോര്‍ജ്ജ്, ഷിബു വാലപ്പന്‍, ഉഷ പരമേശ്വരന്‍, പ്രസ് ഫോറം സെക്രട്ടറി സുനില്‍ സരോവരം, മുന്‍ സെക്രട്ടറി വില്‍സന്‍ മേച്ചേരി, ലാലുമോന്‍ ചാലക്കുടി കെ.എന്‍.വേണു, സി.കെ.പോള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

ചെയര്‍പേഴ്‌സണ്‍, ആലീസ് ഷിബു, വൈസ് ചെയര്‍മാന്‍ കെ.വി.പോള്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നന്ദി പറഞ്ഞു. ട്രഷറര്‍ ജെനില്‍ ജെയ്‌സണ്‍, കെ.കെ.ഷാലി, കെ.ബി.ബിനേഷ്, റോസ് മോള്‍ ഡോണി, അക്ഷര ഉണ്ണികൃഷ്ണന്‍, ലിക്‌സണ്‍ വര്‍ഗ്ഗീസ്, രാഹുല്‍ സി.തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

Recent News

Advertisement
WhiteswanTV Footer