Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

അകലാട് ഖലീഫ ട്രസ്റ്റ് മാസന്തര പെൻഷൻ വിതരണവും ചികിത്സാ സഹായവും നൽകി

തൃശ്ശൂർ: അകലാട് ഖലീഫ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ മാസാന്ത പെൻഷൻ വിതരണം ചെയ്യുകയും കിടപ്പ് രോഗികൾക്ക് ചികിത്സാ സഹായം നൽകുകയും ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മെമ്പർ സി.എ. അഷ്‌റഫ് തങ്ങൾപ്പടി അധ്യക്ഷനായി. പാലിയേറ്റീവ് നഴ്സ് റംലക്ക് ചികിത്സാ സഹായം കൈമാറി. ഖലീഫ ട്രസ്റ്റ് ചെയർമാൻ എം.പി. യുസഫ്, ജനറൽ കൺവീനർ ടി.കെ. ഉസ്മാൻ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. പുന്നയൂർ പഞ്ചായത്ത് അംഗങ്ങൾ സലീം കുന്നമ്പത്ത്, മുഹമ്മദ് അസ്‌ലം, മുബീന […]
Read more

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്ക്

തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് മോട്ടോർ കമ്പനി പുതിയ മോഡൽ ബൈക്ക് സമർപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്കാണ് വഴിപാടായി നൽകിയത്. കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനിൽ നിന്ന് ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹന പൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. […]
Read more

സേവ് ബോക്‌സ് ആപ് തട്ടിപ്പ് കേസ്: നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു

തൃശ്ശൂര്‍: ‘സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ‘ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ സ്വാതിക് റഹിം 2019 ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. […]
Read more

പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളി തിരുക്കുടുംബം യൂണിറ്റിൻ്റെ  വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാ പള്ളിയിലെ തിരുക്കുടുംബം യൂണിറ്റിൻ്റെ (യൂണിറ്റ് 15) വാർഷിക സമ്മേളനം ഇടവക വികാരി ഫാ. നിക്സൺ ചകോര്യ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് ജോയ് കല്ലിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മേഴ്സി ജോയ് വാർഷിക റിപ്പോർട്ടും, ട്രഷറർ ആൻസലി ജോബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ദാമ്പത്യ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. […]
Read more

പൗരോഹിത്യ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ: പരിയാരം സെന്റ് ജോർജ് ദേവാലയത്തിലെ മുൻ വികാരി ഫാദർ ജോർജ് മംഗലന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജുബിലിയും ഇപ്പോഴത്തെ വികാരിയായ ഫാദർ വിത്സൺ എലുവത്തിങ്കൽ കൂനന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലിയും പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ സംഘടിപ്പിച്ചു.  കൃതജ്ഞതാ ബലിക്ക് ഫാദർ ജോർജ് മംഗലൻ, ഫാദർ വിൽ‌സൺ എലുവത്തിങ്കൽ കൂനൻ, ഫാദർ ആന്റു കരിപ്പായി, ഫാദർ  ജോയ് വെമ്പ്ളിയാൻ എന്നിവർ നേതൃത്വം നൽകി. ജനപ്രതിനിധികൾ, വൈദികർ, സന്യാസിനിമാർ, പ്രതിനിധി യോഗ അംഗങ്ങൾ, കേന്ദ്രസമിതി, ഇടവകയിലെ […]
Read more

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ‘അതിരപ്പിള്ളി റൺ’ മൂന്നാം എഡിഷൻ; 1500-ലധികം പേർ പങ്കെടുത്തു

തൃശ്ശൂർ: കായിക ലഹരിയിൽ നാടിനെ ഉണർത്തി ചാലക്കുടി സെൻട്രൽ റോട്ടറി, ചാലക്കുടി കോസ്‌മോസ് ക്ലബിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് ‘അതിരപ്പിള്ളി റൺ’ മാരത്തൺ വൻ വിജയമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ കൂടാതെ ഓക്സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ട് സഹ-സ്പോൺസർ ആയിരുന്നു. ചാലക്കുടിയുടെ പ്രകൃതിഭംഗി പശ്ചാത്തലമാക്കി നടത്തിയ മാരത്തണിൽ 1500-ലധികം കായികപ്രേമികളാണ് ആവേശത്തോടെ പങ്കുചേർന്നത്. നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. 21 കിലോമീറ്റർ ഹാഫ് മാരത്തൺ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ […]
Read more

അന്നനാട് വേലുപ്പിള്ളി ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണം

തൃശ്ശൂർ: അന്നനാട് വേലുപ്പിള്ളി ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണം ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിലേയും ഭഗവതി ക്ഷേത്രത്തിലെ എല്ലാ ഭണ്ഡാരങ്ങളും റോഡിലെ ക്ഷേത്ര കവാടത്തിലേയും കുടുങ്ങാപ്പുഴ ക്ഷേത്രത്തിൻ്റെ കനാൽ പാലത്തിനടുത്തുള്ള ഭണ്ഡാരം അടക്കം 7 ഭണ്ഡാരങ്ങൾ ആണ് പൂട്ട് പൊളിച്ച് പണം മോഷ്ടിച്ചു. പുലർച്ചെ രണ്ടേക്കാൽ തുടങ്ങി രണ്ടേമുക്കാൽ വരെയുള്ള സമയത്താണ് മോഷണം നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നത്. നാല് യുവാക്കളടങ്ങുന്ന സംഘമാണ് മോഷണം നടത്തിയിരിക്കുന്നത്. മൂന്ന് പേർ ആണ് വരുന്നതായി ക്യാമറയിൽ കാണുന്നത്തെങ്കിലും പോകുമ്പോൾ നാല് പേരെ കാണുന്നു. […]
Read more

പഴഞ്ഞിയിൽ എൻഎസ്എസ് സപ്തദിന ക്യാമ്പ് “നിറവ് – 2025” ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: പഴഞ്ഞി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് “നിറവ് – 2025” പഴഞ്ഞി മാർത്തോമ സ്കൂളിൽ ഭംഗിയായി ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ സമൂഹസേവന പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകി വരുന്ന വാർഡ് മെമ്പർ ശ്രീമതി മോനിഷ രജീഷിൻ്റെ നേതൃത്വത്തിൽ ക്യാമ്പിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. എൻഎസ്എസ് വളണ്ടിയർമാർ ന്യൂസ് പേപ്പർ ചാലഞ്ച് മുഖേന സമാഹരിച്ച തുകയിലൂടെ വാങ്ങിയ വീൽചെയർ പഴഞ്ഞി പാലിയേറ്റീവ് സെൻററിന് സമർപ്പിച്ചു കൊണ്ടായിരുന്നു […]
Read more

ചൊവ്വന്നൂരിൽ എസ്ഡിപിഐ സഖ്യം; വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി

തൃശൂർ: ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐയുടെ പിന്തുണയിൽ പ്രസിഡന്റിനെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഉയർന്ന വിവാദത്തിൽ കോൺഗ്രസ് ജില്ലാ നേതൃത്വം കൂടുതൽ കടുത്ത നിലപാട് സ്വീകരിച്ചു. ഡിസിസി നിർവാഹക സമിതി അംഗമായ വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. രണ്ടുദിവസത്തിനകം വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ഡിസിസി അറിയിച്ചു. എസ്ഡിപിഐ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ.എം. നിധീഷിനെ കഴിഞ്ഞ ദിവസം കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ […]
Read more

സംസ്ഥാന കലോത്സവ വേദിയിൽ കൃതിക ലക്ഷ്മിയുടെ മികവ് തിളങ്ങി ഇംഗ്ലീഷ് പ്രസംഗത്തിൽ ഒന്നാം സ്ഥാനം

തൃശ്ശൂർ: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന കലോത്സവത്തിൽ ഇംഗ്ലീഷ് പ്രസംഗ ഇനത്തിൽ ഒന്നാം സ്ഥാനം നേടി തൃശൂർ ജില്ലയുടെ അഭിമാനമായി കൃതിക ലക്ഷ്മി. ബിജെപി തൃശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മാഷിന്റേയും ദിവ്യ ടീച്ചറുടെയും മകളായ കൃതിക, മികച്ച പ്രസംഗശൈലിയിലൂടെ മത്സരം കീഴടക്കി. പ്രതിഭയും ആത്മവിശ്വാസവും ആയുധമാക്കി സംസ്ഥാന വേദിയിൽ ഉയർന്ന വിജയം നേടാനായതിൽ സ്കൂൾ അധികൃതരും അധ്യാപകരും അഭിമാനം പ്രകടിപ്പിച്ചു. ഭാവിയിലും ഉയർന്ന ലക്ഷ്യങ്ങളിലേക്കുള്ള കൃതികയുടെ യാത്ര വിജയകരമാകട്ടെ എന്നാശംസിക്കുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix