Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി ടിവിഎസ് മോട്ടോർ കമ്പനി പുതിയ മോഡൽ ബൈക്ക് സമർപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആർടി എക്‌സ് ബൈക്കാണ് വഴിപാടായി നൽകിയത്.

കിഴക്കേ ഗോപുര കവാടത്തിലെ ദീപസ്തംഭത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ടി.വി.എസ് മോട്ടോർ കമ്പനി സിഇഒ കെ.എൻ. രാധാകൃഷ്ണനിൽ നിന്ന് ബൈക്കിന്റെ താക്കോലും രേഖകളും ഏറ്റുവാങ്ങി. വാഹന പൂജയ്ക്ക് ശേഷമായിരുന്നു ചടങ്ങ്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുണ്‍കുമാർ, ഡി.എ. കെ.എസ്. മായാദേവി, അസിസ്റ്റന്റ് മാനേജർമാരായ രാമകൃഷ്ണൻ, അനിൽ കുമാർ, ടി.വി.എസ് ഏരിയ മാനേജർ പ്രസാദ് കൃഷ്ണ, ടി.വി.എസ് ഡീലർമാരായ ഫെബി എ. ജോൺ, ചാക്കോ എ. ജോൺ, ജോൺ ഫെബി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

Advertisement
WhiteswanTV Footer