Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അന്നനാട് വേലുപ്പിള്ളി ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അന്നനാട് വേലുപ്പിള്ളി ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണം ക്ഷേത്രത്തിലെ നവഗ്രഹ ക്ഷേത്രത്തിലേയും ഭഗവതി ക്ഷേത്രത്തിലെ എല്ലാ ഭണ്ഡാരങ്ങളും റോഡിലെ ക്ഷേത്ര കവാടത്തിലേയും കുടുങ്ങാപ്പുഴ ക്ഷേത്രത്തിൻ്റെ കനാൽ പാലത്തിനടുത്തുള്ള ഭണ്ഡാരം അടക്കം 7 ഭണ്ഡാരങ്ങൾ ആണ് പൂട്ട് പൊളിച്ച് പണം മോഷ്ടിച്ചു.

പുലർച്ചെ രണ്ടേക്കാൽ തുടങ്ങി രണ്ടേമുക്കാൽ വരെയുള്ള സമയത്താണ് മോഷണം നടന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണിക്കുന്നത്. നാല് യുവാക്കളടങ്ങുന്ന സംഘമാണ് മോഷണം നടത്തിയിരിക്കുന്നത്. മൂന്ന് പേർ ആണ് വരുന്നതായി ക്യാമറയിൽ കാണുന്നത്തെങ്കിലും പോകുമ്പോൾ നാല് പേരെ കാണുന്നു. ഇരുചക്ര വാഹനത്തിലാണ് സംഘം മോഷണത്തിനായി വരുന്നത്. ഒരാൾ മുഖം മൂടിയൊന്നും ഇല്ലാതെയാണ് പണം കവരുന്നത്.

ക്ഷേത്ര ജീവനക്കാരൻ പി.വി. വിജയൻ പുലർച്ചെ 5 മണിയോടെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടനെ തന്നെ പ്രസിഡൻ്റ് ഐ. കെ. ഗോവിന്ദൻ, സെക്രട്ടറി പി.ആർ. രാജേഷ് എന്നിവരെ വിവരമറിയിച്ചത്തിനെ തുടർന്ന് കൊരട്ടി പോലീസ് അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി അന്വേക്ഷണം നടത്തി. അന്നനാട് ജംഗഷനിലെ കടയിലും, കാടുകുറ്റിയിലെ ക്ഷേത്രത്തിലും മോഷണം നടന്നിട്ടുണ്ട്. അന്നനാട് ജംഗ്ഷനിലെ സ്ഥാപനത്തിലെ ഇരുചക്ര വാഹനവും മോഷണം പോയതായി പരാതിയുണ്ട്. ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്ന് ഏകദേശം ഇരുപത്തി അയ്യായിരത്തോളം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix