Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എംഡിഎംഎ സ്ട്രോയിൽ ഒളിപ്പിച്ച് വിതരണം ചെയ്ത ബാങ്ക് ജീവനക്കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മൂവാറ്റുപുഴയിൽ 2.8 ഗ്രാം എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരൻ പിടിയിൽ. പുതുപ്പാടി പൂവത്തുംമൂട്ടിൽ ബാവ പി. ഇബ്രാഹിം (35) ആണ് അറസ്റ്റിലായത്. ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ എക്സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ആവശ്യക്കാരിൽ നിന്ന് പണം വാങ്ങിയ ശേഷം ശീതള പാനീയങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയിൽ രാസ ലഹരി ഒളിപ്പിക്കും. അതിന് ശേഷം പൊതു സ്ഥലത്ത് ഇടുകയും ഉടനെ പണം നൽകിയവർക്ക് ചിത്രം കൈമാറുകയും ചെയ്യും.

ഇതായിരുന്നു ബാവയുടെ കച്ചവട രീതിയെന്ന് എക്സൈസ് പറഞ്ഞു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എൻ. സുധീറിന്റെ നിർദേശാനുസരണം മുൻപ് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുളളവരെ നരീക്ഷിച്ചപ്പോഴാണ് ഇയാളുടെ നീക്കങ്ങളും ശ്രദ്ധയിൽപ്പെട്ടത്. അന്വേഷണ സംഘത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം സിവിൽ ഓഫീസർമാരായ പി. ആർ. അനുരാജ്, പി.ബി. മാഹിൻ, പി.എൻ. അനിത, കെ. എ. നൗഷാദ്, രഞ്ജിത് രാജൻ, സിവിൽ എക്സൈസ് ഓഫീസ് ഡ്രൈവർ ബിജു പോൾ എന്നിവരുമുണ്ടായിരുന്നു.

Advertisement
WhiteswanTV Footer