Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പൗരോഹിത്യ ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പരിയാരം സെന്റ് ജോർജ് ദേവാലയത്തിലെ മുൻ വികാരി ഫാദർ ജോർജ് മംഗലന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജുബിലിയും ഇപ്പോഴത്തെ വികാരിയായ ഫാദർ വിത്സൺ എലുവത്തിങ്കൽ കൂനന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ രജത ജൂബിലിയും പരിയാരം സെന്റ് ജോർജ് ദേവാലയത്തിൽ സംഘടിപ്പിച്ചു. 

കൃതജ്ഞതാ ബലിക്ക് ഫാദർ ജോർജ് മംഗലൻ, ഫാദർ വിൽ‌സൺ എലുവത്തിങ്കൽ കൂനൻ, ഫാദർ ആന്റു കരിപ്പായി, ഫാദർ  ജോയ് വെമ്പ്ളിയാൻ എന്നിവർ നേതൃത്വം നൽകി.

ജനപ്രതിനിധികൾ, വൈദികർ, സന്യാസിനിമാർ, പ്രതിനിധി യോഗ അംഗങ്ങൾ, കേന്ദ്രസമിതി, ഇടവകയിലെ വിവിധ സംഘടനകൾ, യൂണിറ്റ് പ്രസിഡന്റ്മാർ എന്നിവരുടെ നേതൃത്വത്തിൽ ഇടവക സമൂഹത്തെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ അകമ്പടിയോടെ ജൂബിലി വൈദികരെ സമ്മേളനവേദിയിലേക്ക് ആനയിച്ചു.

തുടർന്ന് നടന്ന അനുമോദനയോഗവും കാരുണ്യ പ്രവർത്തനങ്ങളും ഇരിഞ്ഞാലക്കുട രൂപതാ മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഇടവകയിലെ മുഴുവൻ യൂണിറ്റുകളും, മാതൃവേദി, സോഷ്യൽ ആക്ഷൻ, യുദിത്ത്-നവോമി കൂട്ടായ്മ എന്നീ സംഘടനകളും കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ചാലക്കുടി ഫോറോനാ വികാരി ഫാദർ വർഗീസ് പാത്താടൻ അധ്യക്ഷത വഹിച്ചു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ഷാജു ജോസഫ് മാടോന ജൂബിലി വൈദികരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാൾ
മോൺസിഞ്ഞോർ ജോസ് മാളിയേക്കൽ അനുമോദന പ്രഭാഷണം നടത്തി.

ഇടവക അസിസ്റ്റന്റ് വികാരി ഫാദർ സ്റ്റീഫൻ കൂള ജൂബിലി വൈദികരുടെ ആമുഖ അവതരണം നടത്തിയ യോഗത്തിൽ ആഘോഷകമ്മിറ്റി കൺവീനർ ജിജോ പരുത്തിപ്പറമ്പൻ സ്വാഗതം ആശംസിച്ചു. ഫാദർ ജെയിൻ തെക്കേക്കുന്നേൽ  സിസ്റ്റർ ഹിൽഡ  ട്രസ്റ്റീ ജോയ് ചില്ലായി, കേന്ദ്ര സമിതി പ്രസിഡന്റ്‌ നിജോ കല്ലേലി, ഏകോപന സമിതി പ്രസിഡന്റ്‌ തോമസ് തെക്കേക്കര, മാതൃവേദി രൂപതാ പ്രസിഡന്റ്‌ സിനി ഡേവിസ്, രൂപതാ പാസ്റ്ററൽ കൌൺസിൽ അംഗം ബ്ലെസി സാവിയോ, മതബോധന വിദ്യാർത്ഥി പ്രതിനിധി വിയന്ന സേവ്യർ, സോജൻ വടക്കുംതല എന്നിവർ ആശംസകൾ നേർന്നു.

മതബോധന വിദ്യാർത്ഥികൾ, കെ. സി. വൈ. എം, ഗായക സംഘം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ട്രസ്റ്റീ ജോസ് പാറക്ക കൃതജ്ഞത പ്രകാശിപ്പിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer