Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയ്മെന്റ് സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം പൂന്താനം ഓഡിറ്റോറിയത്തിൽ നടന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് ഇ.കെ നാരായണനുണ്ണി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സെക്രട്ടറി ടി. പി. ബിജി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണൻ ഏലംകുളം അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.ബി. സാബു സ്വാഗതം ആശംസിക്കുകയും കെ.ജി. സുരേഷ് കുമാർ നന്ദി അറിയിക്കുകയും ചെയ്തു.

പൊതുയോഗത്തിന്റെ ഭാഗമായി ജീവനക്കാരുടെ മക്കളിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ജീവനക്കാരുടെയും കുടുംബങ്ങളുടെയും സാമൂഹിക-വിദ്യാഭ്യാസ മുന്നേറ്റത്തിന് സഹകരണ സംഘം നൽകുന്ന പിന്തുണ തുടരുന്നതായി നേതാക്കൾ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer