മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധ ധർണ്ണ
തൃശ്ശൂർ: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ഏജീസ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഗ്രാമീണ തൊഴിലാളികളുടെ തൊഴിലും ഉപജീവനവും സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രതിഷേധത്തിലൂടെ ഉയർത്തിയത്.ധർണ്ണയ്ക്ക് സി പി ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ എം തൃശ്ശൂർ ജില്ലാ സെക്രട്ടറി സ: കെ.വി. അബ്ദുൾ ഖാദർ ധർണ്ണ ഉദ്ഘാടനം ചെയ്തു. […]
Read more