തൃശ്ശൂർ: ഡിസംബർ പതിനൊന്നിന് സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന്റെ ബലിദാനദിനത്തോടനുബന്ധിച്ച് ഒ.ബി.സി. മോർച്ച തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി റിവർ റിട്രീറ്റിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി തുടർന്നായിരുന്നു അനുസ്മരണയോഗം.
ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് പി. എസ്. കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത, ജില്ലാ പ്രഭാരി അഡ്വ. ജയസൂര്യ, ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി കുഞ്ഞുകുട്ടൻ, ഒ.ബി.സി. മോർച്ച സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ ചിറ്റിലപ്പിള്ളി, ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ് കെ. എസ്., വിപിൻ കൂടിയേടത്ത്, ഒ.ബി.സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ നന്ദൻ തോള്ളൂർ, രജീഷ് അയിനൂർ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
രഞ്ജിത്ത് ശ്രീനിവാസന്റെ ത്യാഗസ്മരണ പുതുക്കുകയും അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും സമൂഹത്തിന് നൽകിയ സന്ദേശം ഓർമ്മിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു അനുസ്മരണയോഗം സമാപിച്ചത്.




