സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

ശമ്പള പ്രതിസന്ധി അവസാനിക്കുന്നു: കെഎസ്ആർടിസിയിൽ ഒന്നാംതീയതി ശമ്പളമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ നൽകും. സർക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നൽകുകയെന്നും ഗണേഷ് കുമാർ പറഞ്ഞു. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി, മാസം തോറും 50 കോടി സർക്കാർ തുടർന്ന് നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ […]
Read more

സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്തുന്നു: കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം ജനത ഒറ്റകെട്ടായി ആശാവർക്കർമാർക്ക് മുത്തം കൊടുക്കുന്നുവെന്നും ജനങ്ങൾ ആശാവർക്കർമാർക്ക് ഒപ്പമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മഹിളാമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുരേന്ദ്രൻ ഇക്കാര്യം വ്യകത്മാക്കിയത്. കൊവിഡ് കാലത്ത് ജനങ്ങളെ ചേർത്തുപിടിച്ചവരാണ് ആശാവർക്കർമാർ. കേന്ദ്രം കൊടുക്കുന്ന പണമല്ലാതെ എന്താണ് സംസ്ഥാനം ആരോഗ്യമേഖലയ്ക്ക് നീക്കിവെച്ചത്? എൻഎച്ച്എം കൊടുക്കുന്ന ഫണ്ടല്ലാതെ എന്താണ് സംസ്ഥാനത്തിൻ്റെ നീക്കിയിരിപ്പ്? ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ 16% തുകയാണ് കേരളത്തിന് […]
Read more

പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. അമ്പാടിയുടെ അമ്മ അർബുദ ​രോ​ഗ ബാധിതയാണ്. അമ്മയുടെ ആരോഗ്യത്തിൽ അമ്പാടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. സംഭവത്തിൽ പുത്തൻവേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
Read more

എസ്.ഡി.പി.ഐ. അധ്യക്ഷൻ എം.കെ. ഫൈസി കള്ളപ്പണക്കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസി അറസ്റ്റിൽ. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ. ഇ.ഡി. നേരത്തെ ഫൈസിക്ക്‌ സമൻസ് അയച്ചിരുന്നു. ബെം​ഗളൂരുവിൽവെച്ച് അറസ്റ്റിലായതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിൽ എടുത്തതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
Read more

ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരിക്കടിമയായ ജ്യേഷ്ഠൻ ക്ഷേത്രത്തിലെ വാളുപയോഗിച്ച്‌ സഹോദരന്റെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എഫ്‌ഐആർ വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി ചമല്‍ അംബേദ്കർ ഉന്നതിയിലെ അഭിനന്ദിനെ (23)യാണ് സഹോദരൻ അർജുൻ (28) ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വെെകിട്ട് 5.15 ഓടെയായിരുന്നു സംഭവം. അർജുനെ ഇന്നലെതന്നെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.അർജുൻ അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞത് അഭിനന്ദ് തടഞ്ഞതാണ് ആക്രമണത്തിനുള്ള പ്രകോപനമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വെട്ടേറ്റ അഭിനന്ദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ക്ഷേത്രത്തിലെ […]
Read more

പ്രായപരിധിയിൽ പിണറായി വിജയന് ഇളവ് നൽകാൻ സിപിഎം

സിപിഎം മുതിർന്ന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് പൊളിറ്റ്ബ്യൂറോയിലും സംസ്ഥാന കമ്മിറ്റിയിലും പ്രായപരിധിയിൽ ഇളവ് നൽകാൻ സിപിഎം. സംസ്ഥാന സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. മുതിർന്ന നേതാവ് ഇപി ജയരാജനെയും കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്താനും ധാരണയായെന്നാണ് ലഭിക്കുന്ന വിവരം. മൂന്നാമതും പിണറായി വിജയൻ തന്നെ എൽഡിഎഫിനെ നയിക്കുമെന്ന് നേരത്തെ ഇപി ജയരാജൻ സൂചിപ്പിച്ചിരുന്നു. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തുടരുമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് […]
Read more

താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം; ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരു വിദ്യാർത്ഥി കൂടി കസ്റ്റഡിയില്‍. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. കൂടുതല്‍ വിദ്യാ‌ർത്ഥികള്‍ക്ക് പങ്കുണ്ടോയെന്നതില്‍ പൊലീസ് പരിശോധിക്കുകയാണ്. സംഭവത്തില്‍ മുതിർന്ന ആളുകള്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ നടക്കുന്നതിനാല്‍ ഇതിനുശേഷമായിരിക്കും വിശദമായ മൊഴിയെടുപ്പെന്നാണ് വിവരം. പ്രതികളും വീടുകളില്‍ നടത്തിയ റെയ്‌ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇവ വിശദമായി പരിശോധിക്കുകയാണ്.ഇൻസ്റ്റാഗ്രാമിന് പുറമെ മറ്റ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രതികള്‍ക്ക് ഗ്രൂപ്പുകളുണ്ടോയെന്നും അന്വഷിക്കുന്നുണ്ട്. കുറ്റകൃത്യത്തില്‍ നേരിട്ട് […]
Read more

ഏറ്റുമാനൂരില്‍ അമ്മയും പെൺമക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെൺമക്കളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തണമെന്ന് നിർദേശിച്ച്‌ മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നല്‍കാൻ കോട്ടയം ജില്ലാ പോലീസ് മേധാവിയോട് നിർദേശം നല്‍കി. പാറോലിക്കല്‍ സ്വദേശി ഷൈനിയും മക്കളായ അലീനയും ഇവാനെയുമാണ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. […]
Read more

ഹരിയാനയിലെ യൂത്ത് കോൺഗ്രസ്‌ വനിതാ നേതാവിന്റെ കൊലപാതകം; സുഹൃത്ത് പിടിയിൽ

ഛത്തീസ്ഗഡ്: ഹരിയാനയിലെ യൂത്ത്കോൺഗ്രസ്‌ നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺ സുഹൃത്ത് പിടിയിൽ. ഫോണിന്റെ ചാർജർ കേബിള്‍ കൊണ്ട് കഴുത്തു ഞെരിച്ചാണ് ഹിമാനി നർവാളിനെ കൊലപ്പെടുത്തിയത്.കൊലയ്ക്ക് ശേഷം ഹിമാനിയുടെ ആഭരണങ്ങളും പ്രതി സച്ചിൻ കവർന്നുവെന്ന് പൊലീസ് അറിയിച്ചു.അതേസമയം പ്രതി സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഒന്നര വർഷമായി ഹിമാനി നർവാളും സച്ചിനും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് 23 കാരിയായ ഹിമാനി നർവാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.വെള്ളിയാഴ്‌ച […]
Read more

പി.സി ജോർജ് ബിജെപിയുടെ പ്രൗഢിയുള്ള നേതാവ്; ശേഭാ സുരേന്ദ്രൻ

ഈരാറ്റുപേട്ട: പി.സി.ജോർജ് ബി.ജെ.പി.യുടെ പ്രൗഢിയുള്ള നേതാവാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശേഭാ സുരേന്ദ്രൻ. പിണറായിയുടെ വിയർപ്പ് തുടക്കുന്നവരായി പ്രതിപക്ഷം മാറിയെന്നും ശേഭാസുരേന്ദ്രൻ പരിഹസിച്ചു. ഈരാറ്റുപേട്ടയിൽ പി.സി.ജോർജിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പി.സി.ജോർജിന് ഒരു നാക്ക് പിഴ സംഭവിച്ചതിന് അദ്ദേഹം കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു. എന്നാൽ കോൺഗ്രസിൻ്റെ തലപ്പത്ത് ഇരിക്കുന്ന നേതാവ് രാഹുൽ ഗാന്ധി മോദി സമുദായത്തെ പറ്റി പറഞ്ഞത് തിരുത്തി പറയുവാൻ തായ്യാറായോ എന്നും എന്നും ശോഭ ചോദിച്ചു. വി.എസ് അച്യുതാനാന്ദൻ […]
Read more

Recent News

Advertisement