സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാം: സുരേഷ് ഗോപി

തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാത്തിന്റെയും ആരംഭം സിനിമ ആണെന്ന് പറയരുത്. അടുത്തിടെ ഇത്തരത്തിൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാൽ ഇത്തരത്തിൽ സംഭവിച്ചതിൽ നിന്നുമാണല്ലോ നല്ല ഒരു സിനിമ ഉണ്ടായത്. സിനിമ മനസ്സിലാക്കണം. ഓരോ കുട്ടിയും പിറന്നുവീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവർ പാഴായിപ്പോകാൻ പാടില്ല, അവരുടെ ജീവൻ പൊലിഞ്ഞൂടാ. സമൂഹത്തിലുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ തടയാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read more

ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനം

വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി ഇസ്‌ലാം മതവിശ്വാസികള്‍. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. തുടര്‍ന്ന് ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും. ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് വിശ്വാസിക്ക് റമദാന്‍. പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന്‍ മാസത്തെ ഇസ്‌ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസ്സുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന […]
Read more

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ നാളെ വിധി

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ എൻ വി വിവേക്, റിജിൽ ജിത്ത്, സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എന്നിവരുടെ ജാമ്യാപേക്ഷയിൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വാദം കേട്ടു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസീക്യൂഷന്‍റെ വാദം എന്നാൽ വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.
Read more

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 57 തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് വന്‍ ഹിമപാതമുണ്ടായത്. കുടുങ്ങി കിടക്കുന്ന 57 തൊഴിലാളികളില്‍ 16 പേരെ രക്ഷപ്പെടുത്തി. നിലവില്‍ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. ബിആര്‍എസിന്റെ ക്യാമ്പുകള്‍ക്ക് മുകളിലേക്കാണ് മഞ്ഞിടിഞ്ഞുവീണത്. ക്യാമ്പുകളിലെ കണ്ടെയ്‌നര്‍ ഹോമുകള്‍ക്കുള്ളിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. വലിയ രീതിയില്‍ മഞ്ഞ് […]
Read more

സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; ത്വക്ക്-നേത്ര രോഗങ്ങൾക്കുൾപ്പെടെ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇതോടെ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം പുറത്തിറങ്ങി. കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതാപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്. പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം […]
Read more

അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട: അടൂർ ഇല്ലത്തുകാവ് ക്ഷേത്രത്തിൽ മോഷണം. മോഷ്ടാവ് ക്ഷേത്രത്തിലെ ശ്രീകോവിലും ഓഫീസ് മുറിയും മോഷ്ടാവ് തകർത്തു. ഒരു മാസത്തിലധികമുള്ള കാണിക്കയിലെ പണം നഷ്ടമായതായാണ് പ്രാഥമിക പരിശോധനയിലെ നിഗമനം. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിന് ജാമ്യം

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ആരോഗ്യവും പ്രായവും കണക്കിലെടുക്കണം എന്നതാണ് പ്രതിഭാഗം ഉന്നയിച്ച പ്രധാന വാദം. പ്രോസിക്യൂഷന്റെയും വിശദമായ വാദങ്ങള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രതിയായ പി സി ജോര്‍ജിന് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാകുമെന്ന് പ്രോസിക്യൂഷനും വാദിച്ചിരുന്നു. പി സി ജോര്‍ജിനെ കഴിഞ്ഞ തിങ്കളാഴ്ച കോടതി റിമാന്‍ഡ് ചെയ്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജില്‍ […]
Read more

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസ്: തമന്നയെയും കാജൽ അഗൾവാളിനെയും ചോദ്യം ചെയ്യും

കൊച്ചി: കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസ് നടിമാരെ ചോദ്യം ചെയ്യുന്നത്. 2022ല്‍ കമ്പനിയുടെ ഉദ്ഘാടനത്തില്‍ നടി തമന്ന അതിഥി ആയിരുന്നു. പ്രചാരണ പരിപാടികളില്‍ കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പുറമെ കമ്പനിയുമായി നടിമാര്‍ക്ക് ബന്ധം ഉണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേരളത്തില്‍ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. […]
Read more

മാതാപിതാക്കളുടെ വിവാഹമോചനം: കുട്ടികൾ അനുഭവിക്കുന്ന പ്രശ്ങ്ങളെ തുറന്നുകാട്ടി ബാലാവകാശ കമ്മിഷൻ

മാതാപിതാക്കൾ വിവാഹമോചനംനേടി വേർപിരിഞ്ഞാലും ഭൂരിഭാഗം കുട്ടികൾക്കും അവരോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്ന് പഠനം. കൂടാതെ മാതാപിതാക്കളുടെ വിവാഹമോചനം മക്കളിൽ ദു:ഖം, ഭയം, കോപം, ഉത്കണ്ഠ, ആശയഅവ്യക്തത തുടങ്ങിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ട്. വിവാഹമോചനക്കേസിൽപ്പെട്ടവരുടെ കുട്ടികളുടെ പ്രശ്നങ്ങളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. ഈ റിപ്പോർട്ട് സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ കുടുംബകോടതികളിൽ പ്രാഥമിക പഠനം നടത്തുകയും തുടർന്ന് എല്ലാ ജില്ലകളിലെയും കോടതികൾ കമ്മിഷൻ ജീവനക്കാർ നേരിട്ട് സന്ദർശിച്ചുമാണ് […]
Read more

ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരുടെ മൃതദേഹം

കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ഏറ്റുമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിൻ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. പുലർച്ചെ 5.20 നാണ് ട്രെയിൻ അപകട സ്ഥലത്ത് എത്തിയത്. ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Read more

Recent News

Advertisement