സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Latest News

വെഞ്ഞാറമൂട് കൂട്ടക്കൊല:അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നിലവിൽ അഫ്ന ആശുപത്രിയിലാണ് . അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താലേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണവും കൂടുതൽ വ്യക്തതയും ലഭിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴിയെടുത്ത് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു തിങ്കളാഴ്ച്ച നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്.തിങ്കളാഴ്ച […]
Read more

ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം

കോഴിക്കോട്: ഗോഡ്സയെ പ്രകീർത്തിച്ച് കമൻ്റിട്ട് വിവാദത്തിലായ എൻ ഐടി പ്രൊഫസർ ഷൈജ ആണ്ടവന് ഡീനായി സ്ഥാനക്കയറ്റം. ഏപ്രിൽ 7മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീൻ ആയാണ് സ്ഥാനക്കയറ്റം. ഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷമാണ് സമൂഹമാധ്യമ പോസ്റ്റിനു താഴെ ഗോഡ്സയെ പ്രകീർത്തിച്ച് ഷൈജ കമൻ്റിട്ടത്. അഡ്വ. കൃഷ്ണരാജ് എന്നയാളിൻ്റെ പോസ്റ്റിന് ഷൌജ നൽകിയ കമൻ്റാണ് വലിയ വിവാദമായത്. ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ കമൻ്റിട്ടത്.
Read more

എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തോമസ് കെ തോമസ്

തിരുവനന്തപുരം∙ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തോമസ് കെ തോമസിനെ പിന്തുണച്ച് 14 ജില്ലാ പ്രസിഡന്റുമാര്‍. ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര ആവാദിന് ജില്ലാ പ്രസിഡന്റുമാര്‍ പിന്തുണക്കത്ത് നല്‍കി. രണ്ടു ദിവസത്തിനുള്ളില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ്‌ ശരദ് പവാര്‍ പ്രഖ്യാപനം നടത്തും. ജിതേന്ദ്ര ആവാദ് കേരളത്തില്‍ പ്രധാനനേതാക്കളെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. പി.സി ചാക്കോയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ തോമസ് കെ.തോമസ് നേതൃപദവിയിലേക്ക് വരട്ടെ എന്ന നിര്‍ദേശം മന്ത്രി എ.കെ ശശീന്ദ്രനാണ് മുന്നോട്ടുവച്ചത്. […]
Read more

മണപ്പുള്ളിക്കാവ് വേല: പാലക്കാട് താലൂക്കിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 27 ന് അവധി

പാലക്കാട്: പാലക്കാട് മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 27 ന് പാലക്കാട് താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Read more

നടുറോഡിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; കത്തിക്കുത്തിൽ ഒരാളുടെ നില ​ഗുരുതരം

ആലപ്പുഴ: ആലപ്പുഴയില്‍ ചെട്ടിക്കാട് ഭാഗത്ത് ഗുണ്ടകള്‍ തമ്മില്‍ സംഘര്‍ഷം. നിരവധി കേസുകളില്‍ പ്രതിയായ തുമ്പി ബിനുവും ജോണ്‍ കുട്ടിയും ആണ് ഏറ്റുമുട്ടിയത്. സംഘര്‍ഷം കത്തിക്കുത്തില്‍ ഒടുവില്‍ കലാശിച്ചു. പരിക്കേറ്റ ശേഷം ഇരുവരെയും ആശുപത്രിയിലെത്തിച്ചപ്പോഴും ഏറ്റുമുട്ടല്‍ ശ്രമം നടന്നു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Read more

കാസർകോട്, കണ്ണൂർ ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് (25/02/2025 & 26/02/2025) ഉഷ്ണതരംഗത്തിന് സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 2 °C മുതല്‍ 4 °C വരെ താപനില ഉയരാനുളള സാധ്യതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് […]
Read more

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് നേട്ടം. 15 സീറ്റുകളിൽ എൽഡിഎഫും 13 സീറ്റുകളിൽ യുഡിഎഫും മറ്റുള്ളവർ 3 ഇടത്തും വിജയിച്ചു. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്. തിരുവനന്തപുരം കരകുളം പഞ്ചായത്തിൽ കൊച്ചുപള്ളി വാർഡിൽ യുഡിഎഫ് ജയിച്ചു. പാങ്ങോട് പഞ്ചായത്തിൽ പുലിപ്പാറ വാർഡിൽ എസ് ഡി പി ഐക്ക് ജയം. കോൺഗ്രസ് വാർഡാണ് […]
Read more

കാട്ടാന ചവിട്ടിയരച്ചു; ആറളം ഫാമിൽ കൊല്ലപ്പെട്ട ദമ്പതികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂർ: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ ദമ്പതികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടിൽ നെഞ്ചും തലയും തകർന്നു. പിന്നീട് ഇരുവരെയും വലിച്ചെറിഞ്ഞതും ശരീരഭാഗങ്ങളിൽ ആഘാതം സൃഷ്ടിച്ചു. ഇത് മരണത്തിന് കാരണമായി. ആറളം ഫാമിലെ പതിമൂന്നാം ബ്ലോക്കിലെ സ്ഥിരതാമസക്കാരായിരുന്നു ഇവർ. കശുവണ്ടി ശേഖരിക്കാനായാണ് ദമ്പതികൾ ഇവിടെ എത്തിയത്. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണ് ആറളം. ആന മതിൽ നിർമ്മാണം പൂർത്തിയാക്കാത്തതാണ് കാട്ടാനകൾ ജനവാസമേഖലയിലേക്ക് ഇറങ്ങിവരാൻ കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. […]
Read more

വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷം ആക്കാൻ ശുപാർശ

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പിന്റെ ശുപാർശ. നിലവിൽ 10 ലക്ഷം രൂപയാണ് കൊടുക്കുന്നത്. എന്നാൽ 14 ലക്ഷമായി ഉയർത്തിയ തുകയിൽ 10 ലക്ഷം രൂപ വനം വകുപ്പിന്റെ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽ നിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ നാലു ലക്ഷം രൂപ ദുരന്തനിവാരണ നിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി. പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണ നിധിയിൽ നിന്നുള്ള വിഹിതംകൂടി […]
Read more

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതെരഞ്ഞെടുപ്പിൽ നടത്തിയത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി […]
Read more

Recent News

Advertisement